പാകിസ്താന്‍ വിഷപ്പാമ്പ്: കുല്‍ഭൂഷന്റെ അറസ്റ്റ് ബലൂചിസ്താനില്‍ നിന്നല്ല, വാദങ്ങള്‍ പൊളിച്ച് മാരി

  • Posted By:
Subscribe to Oneindia Malayalam

ക്വറ്റ: കുല്‍ഭൂഷണ്‍ യാദവ് വിഷയത്തില്‍ പാകിസ്താന്റെ വാദങ്ങള്‍ പൊളിച്ചടുക്കി ബലൂച്ച് നേതാവ്. കുല്‍ഭൂഷണ്‍ ഒരിക്കല്‍ പോലും ബലൂചിസ്താനില്‍ നിന്ന് അറസ്റ്റിലായിട്ടില്ലെന്നാണ് ബലൂച് നേതാവ് ഹിര്‍ബിര്‍ മാരി ചൂണ്ടിക്കാണിക്കുന്നത്. ഇറാനില്‍ നിന്ന് കുല്‍ഭൂഷണെ തട്ടിക്കൊണ്ടുപോയ പാകിസ്ഥാനിലെ മതപ്രതിനിധികളാണ് യാദവിനെ പാകിസ്താന് കൈമാറിയത്.

ഇത്തരത്തില്‍ അഫ്ഗാനിസ്താനില്‍ നിന്ന് ചില ബലൂച് അഭയാര്‍ത്ഥികളെയും പാക് മത തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയിട്ടുണ്ടെന്നും ബലൂച് നേതാവ് കൂട്ടിച്ചേര്‍ക്കുന്നു. ഇത്തരത്തില്‍ തട്ടിക്കൊണ്ടുപോകുന്ന ബലൂച് അഭയാര്‍ത്ഥികളെ പാക് രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്ഐയ്ക്ക് വില്‍ക്കുകയാണ് പതിവെന്നും മാരി ചൂണ്ടിക്കാണിക്കുന്നു.

 പാക് സൈന്യത്തിന്റെ ക്രൂരത

പാക് സൈന്യത്തിന്റെ ക്രൂരത


1970 കളിലും 80 കളിലും പാക് പിന്തുണയുള്ള താലിബാന്‍ നിരപരാധികളായ മാരി ബലോച്ച് അഭയാര്‍ത്ഥികളെ വ്യാപകമായി കൊന്നൊടുക്കിയിരുന്നുവെന്നും മാരി ചൂണ്ടിക്കാണിക്കുന്നു. തലയറുത്ത മൃതദേഹങ്ങളുടെ ചിത്രങ്ങളെടുത്ത് പാക് ഐഎസ്ഐയ്ക്കും സൈന്യത്തിനും അയച്ചുനല്‍കി പണം കൈപ്പറ്റിയിരുന്നുവെന്നും ബലൂച് നേതാവ് കൂട്ടിച്ചേര്‍ക്കുന്നു. ഡിസംബര്‍ 25ന് പാകിസ്താനിലെ ജയിലില്‍ കഴിയുന്ന കുല്‍ഭൂഷണ്‍ യാദവിനെ കാണാനെത്തിയ അമ്മയോടും ഭാര്യയോടുമുള്ള പാക് അധികൃതരുടെ പെരുമാറ്റത്തിന് പിന്നാലെയാണ് ബലൂച് നേതാവ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സംഭവം ബലൂച് സ്ത്രീകളെ പാകിസ്താന്‍ അപമാനിക്കുന്നത് എങ്ങനെയാണ് എന്ന് ലോകത്തിന് മുമ്പില്‍ വെളിപ്പെട്ടുവെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

 ഇത് മനസിലാക്കാന്‍ റോക്കറ്റ് സയന്‍സ് വേണ്ട

ഇത് മനസിലാക്കാന്‍ റോക്കറ്റ് സയന്‍സ് വേണ്ട

ഇന്ത്യയില്‍ നിന്ന് മകനെ സന്ദര്‍ശിക്കുന്നതിനായി പാകിസ്താനിലേയ്ക്ക് പോയ പ്രായമായ സ്ത്രീയെ പാകിസ്താന്‍ ബഹുമാനിച്ചില്ലെങ്കില്‍ സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട ബലൂച് തടവുകാരോട് പാകിസ്താന്‍ ഏത് തരത്തിലാണ് പെരുമാറുന്നതെനന് അറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കേണ്ടതില്ലെന്നും ബലൂച് നേതാവ് പറയുന്നു. ഇവരെല്ലാം പാകിസ്താന്റെ രഹസ്യ തടവറകളിലൂടെയാണ് കടന്നുപോകുന്നതെന്നും മാരി പറയുന്നു.

പാകിസ്താനിലെ പീഡനകേന്ദ്രങ്ങള്‍

പാകിസ്താനിലെ പീഡനകേന്ദ്രങ്ങള്‍


പാകിസ്താനില്‍ രഹസ്യ തടവറകളും പീഢനകേന്ദ്രങ്ങളും നിലനില്‍ക്കുന്നുണ്ടെന്നാണ് പാകിസ്താനില്‍ നിന്നുള്ള വിവരം. പാകിസ്താനില്‍ അങ്ങോളമിങ്ങോളം രഹസ്യ തടവറകളുണ്ടെന്ന് പാക് സെനറ്റര്‍ ഫര്‍ഹത്തുള്ള ബാബര്‍ അടുത്തിടെ വ്യക്തമതാക്കിയിരുന്നു. പാകിസ്താനില്‍ അറസ്റ്റിലാവുന്നവര്‍ ചോദ്യം ചെയ്യലിനിടെ കൊല്ലപ്പെടുന്നുണ്ടെന്നും എങ്ങനെയാണ് ഇതെന്ന് പാര്‍ലമെന്റിനോ സുപ്രീം കോടതിയ്ക്കോ അറിവില്ലെന്നും ബലൂച് നേതാവ് ചൂണ്ടിക്കാണിക്കുന്നു.

പാകിസ്താന്‍ വിഷപ്പാമ്പ്

പാകിസ്താന്‍ വിഷപ്പാമ്പ്


പാകിസ്താന്‍ വിശ്വസിക്കാവുന്ന രാഷ്ട്രമല്ലെന്നും വിഷപ്പാമ്പാണെന്നുമാണ് ബലൂച് നേതാവ് സാക്ഷ്യപ്പെടുത്തുന്നത്. പാകിസ്താന്‍ വിഷപ്പാമ്പാണെന്നും ആഹാരം നല്‍കുന്ന കൈയ്ക്ക് കൊത്തുമെന്നും ബലൂചുകള്‍ ഇതെല്ലാം അനുഭവിച്ചിട്ടുണ്ടെന്നും ഹിര്‍ബൈര്‍ മാരി ചൂണ്ടിക്കാണിക്കുന്നു.

അറസ്റ്റ് ഇറാനിൽ നിന്ന്!!!

അറസ്റ്റ് ഇറാനിൽ നിന്ന്!!!


2016 മാർച്ച് 3നാണ് യാദവ് പാക് സൈന്യത്തിന്റെ പിടിയിലായത്. ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസി റോയുടെ ചാരനാണ് യാദവെന്നാണ് പാക് ആരോപണം. ഇദ്ദേഹം കുറ്റസമ്മതം നടത്തിയെന്നും പാകിസ്താൻ പറയുന്നു. ഇറാനിൽ ബിസിനസ് ട്രിപ്പ് പോയ യാദവിനെ പാക് സൈന്യം പിടികൂടി ബലൂചിസ്താനിൽ എത്തിയ്ക്കുകയായിരുന്നുവെന്നാണ് ഇന്ത്യയുടെ വാദം.

പിടിയിലായത് ബലൂചിസ്താനില്‍ നിന്ന്

പിടിയിലായത് ബലൂചിസ്താനില്‍ നിന്ന്

മുന്‍ ഇന്ത്യന്‍ നാവിക സേനാ ഉദ്യോഗസ്ഥനായ കുല്‍ഭൂഷണ്‍ 2016 മാര്‍ച്ചില്‍ ബലൂചിസ്താനില്‍ നിന്നാണ് പാക് സൈന്യത്തിന്റെ പിടിയിലാവുന്നത്. 46കാരനായ യാദവിന് പാകിസ്താനിലെ ഫീല്‍ഡ് ജനറല്‍ കോര്‍ട്ട് മാര്‍ഷ്യലാണ് ഭീകരവാദക്കുറ്റം ചുമത്തിയിട്ടുള്ള കുല്‍ഭൂഷണിന് വധശിക്ഷ വിധിച്ചിട്ടുള്ളത്. പാക് സൈനിക തലവന്‍ ജനറല്‍ ഖമര്‍ ജാവേദ് ബജ് വയും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

 അമ്മയ്ക്കും ഭാര്യയ്ക്കും വിസ

അമ്മയ്ക്കും ഭാര്യയ്ക്കും വിസ

വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് പാകിസ്ഥാനിലെ ജയിലിൽ കഴിയുന്ന കുൽഭൂഷൺ യാദവിനെ സന്ദർശിക്കാൻ അദ്ദേഹത്തിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും പാകിസ്താൻ വിസ അനുവദിച്ചിരുന്നു. ഡിസംബര്‍ 20 ന് പാകിസ്ഥാൻ ഹൈക്കമ്മീഷനാണ് ഇരുവർക്കും വിസ അനുവദിച്ചത്. ഇക്കാര്യം പാക്ക് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം സ്ഥിരീകരിച്ച് രംഗത്തെത്തിയത്. ഇത് പ്രകാരം ക്രിസ്തുമസ് ദിനത്തില്‍ പാകിസ്താനിലെത്തി ഇരുവരും യാദവിനെ സന്ദര്‍ശിച്ച് മടങ്ങുകയും ചെയ്തിരുന്നു.

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
Baloch leader Hyrbyair Marri has stated that Kulbhushan Jadhav was "never arrested from Balochistan", in fact he was, "abducted from Iran by Pakistani state-sponsored religious proxies and handed over to Pakistani forces."

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്