കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മിസോറാമില്‍ പോയ കുമ്മനം പെട്ടു; ജനങ്ങള്‍ പറയുന്നു ഗവര്‍ണര്‍ ഗോ ബാക്ക്!! രാഷ്ട്രപതിക്ക് കത്ത്

Google Oneindia Malayalam News

Recommended Video

cmsvideo
ഗവര്‍ണര്‍ ഗോ ബാക്ക് | Oneindia Malayalam

ഐസ്വാള്‍: ബിജെപി സംസ്ഥാന അധ്യക്ഷ പദവിയിലിരിക്കെ അപ്രതീക്ഷിതമായാണ് കുമ്മനം രാജശേഖരന് മിസോറാം ഗവര്‍ണര്‍ പദവി ലഭിച്ചത്. പഞ്ചായത്ത് മെംബര്‍ പോലുമായിട്ടില്ലാത്ത തനിക്ക് ലഭിച്ച ഉത്തരവാദിത്തം ഗൗരവമുള്ളതാണെന്ന് സ്ഥാനം ഏറ്റെടുക്കുംമുമ്പ് ദില്ലയില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോള്‍ കുമ്മനം പറഞ്ഞിരുന്നു.

സത്യപ്രതിജ്ഞ ചൊല്ലി അധികനാള്‍ കഴിയുംമുമ്പെ കുമ്മനത്തിനെതിരെ ജനങ്ങള്‍ തിരിഞ്ഞിരിക്കുന്നുവെന്നാണ് ഈ വടക്കുകിഴക്കന്‍ കൊച്ചുസംസ്ഥാനത്ത് നിന്നുള്ള പുതിയ വാര്‍ത്ത. കുമ്മനത്തെ ഗവര്‍ണറായി അംഗീകരിക്കില്ലെന്നും അദ്ദേഹത്തെ തിരിച്ചുവിളിക്കണമെന്നും ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുകയാണ് മിസോറാമിലുള്ളവര്‍. കുമ്മനത്തിനെതിരെ മിസോറാമില്‍ നടക്കുന്ന നീക്കങ്ങള്‍ ഇങ്ങനെ...

സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ

സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ

കുമ്മനം രാജശേഖരന് ഗവര്‍ണര്‍ പദവി ലഭിച്ചതില്‍ കേരളത്തിലെ ബിജെപി നേതാക്കള്‍ക്ക് അസംതൃപ്തിയുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഇത്തരം ആരോപണങ്ങള്‍ തള്ളിയ നേതാക്കള്‍ കേരളത്തിന് ലഭിച്ച അംഗീകാരമായിട്ടാണ് കുമ്മനത്തിന്റെ ഗവര്‍ണര്‍ പദവിയെ കണ്ടത്. കുമ്മനം ഗവര്‍ണറായി സത്യപ്രതിജ്ഞ ചൊല്ലിയതിന് പിന്നാലെ മിസോറാമില്‍ പ്രതിഷേധവും ആരംഭിച്ചു.

കുമ്മനത്തെ വേണ്ട

കുമ്മനത്തെ വേണ്ട

മിസോറാമിലെ പ്രിസം പാര്‍ട്ടിയാണ് കുമ്മനത്തിനെതിരെ പ്രചാരണം നടത്തുന്നത്. ഗവര്‍ണറെ മാറ്റണമെന്നാവശ്യപ്പെട്ട് അവര്‍ രാഷ്ട്രപതിക്ക് കത്തയച്ചിരിക്കുകയാണ്. അരലക്ഷത്തിലധികം പേര്‍ ഒപ്പുവച്ച കത്താണ് രാഷ്ട്രപതിക്ക് അയച്ചിരിക്കുന്നത്. കുമ്മനത്തെ വേണ്ട എന്ന് പറയാനുള്ള കാരണവും കത്തില്‍ വിശദീകരിക്കുന്നു.

കാരണം ഇതാണ്

കാരണം ഇതാണ്

കുമ്മനത്തിന്റെ നിയമനത്തിലുള്ള അസാധാരണത്വമാണ് കത്തില്‍ ചൂണ്ടിക്കാട്ടുന്നത്. ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളുമായി യോജിക്കുന്ന വ്യക്തിയല്ല ഇദ്ദേഹമെന്നും കത്തില്‍ ആരോപിക്കുന്നു. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ് മിസോറാമില്‍. ഈ സാഹചര്യത്തില്‍ സജീവരാഷ്ട്രീയത്തിലുണ്ടായിരുന്ന കുമ്മനത്തെ പോലൊരു വ്യക്തിയെ ഗവര്‍ണറാക്കിയതില്‍ സംശയങ്ങളുണ്ടെന്ന് കത്തില്‍ പറയുന്നു.

കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാം

കോണ്‍ഗ്രസ് ഭരിക്കുന്ന മിസോറാം

ബിജെപിയുടെ സംസ്ഥാന അധ്യക്ഷനായിരിക്കെയാണ് കുമ്മനത്തെ ഗവര്‍ണറാക്കിയത്. ഉന്നത പദവി അലങ്കരിക്കുന്നതിന് തൊട്ടുമുമ്പ് വരെ സജീവ രാഷ്ട്രീയത്തില്‍ ഇടപെട്ടിരുന്നു. ഈ സാഹചര്യത്തില്‍ മിസോറാമില്‍ സുതാര്യമായ തിരഞ്ഞെടുപ്പ് നടക്കുമെന്ന് കരുതുന്നില്ലെന്നും കത്തില്‍ പറയുന്നു. മിസോറാമില്‍ കോണ്‍ഗ്രസാണ് ഭരിക്കുന്നത്.

മതേതര വിരുദ്ധന്‍

മതേതര വിരുദ്ധന്‍

മതേതര വിരുദ്ധനായ വ്യക്തിയാണ് ഗവര്‍ണര്‍. 1983ലെ നില്ലക്കല്‍ ഹിന്ദു-ക്രൈസ്തവ തര്‍ക്കത്തിന്റെ സൂത്രധാരന്‍ കുമ്മനമായിരുന്നുവെന്നും പ്രിസം പാര്‍ട്ടി ആരോപിക്കുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കണമെന്നാവശ്യപ്പെട്ട് പ്രിസം പാര്‍ട്ടി സംസ്ഥാനത്ത് ഒപ്പുശേഖരണം നടത്തിയിരുന്നു. അര ലക്ഷത്തോളം പേരാണ് ഇതില്‍ ഒപ്പുവച്ചത്.

ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം

ക്രൈസ്തവ സംഘടനകളുടെ പ്രതിഷേധം

മിസോറാമിന്റെ 18ാമത് ഗവര്‍ണറായി കഴിഞ്ഞമാസം 29നാണ് കുമ്മനം നിയമിതനായത്. തീവ്ര ഹിന്ദു വാദിയാണ് കുമ്മനം എന്നാരോപിച്ച് ക്രൈസ്തവ സംഘടനകള്‍ പ്രതിഷേധിച്ചിരുന്നു. ക്രൈസ്തവര്‍ കൂടുതലുള്ള സംസ്ഥാനമാണ് മിസോറാം.

ഭരണത്തില്‍ ഇടപെടുമോ

ഭരണത്തില്‍ ഇടപെടുമോ

ബിജെപിക്കും ആര്‍എസ്എസിനും അനുകൂലമായി കുമ്മനം നിലപാടുകള്‍ സ്വീകരിക്കുമോ എന്ന ആശങ്കയാണ് സംസ്ഥാനത്തെ പാര്‍ട്ടികള്‍ക്കുള്ളത്. ഗ്ലോബല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ക്രിസ്ത്യന്‍, പ്രിസം പാര്‍ട്ടി എന്നിവരാണ് കുമ്മനത്തിനെതിരെ പ്രചാരണത്തിന് മുന്നിലുള്ളത്. ഗവര്‍ണറെ ഉപയോഗിച്ച് സംസ്ഥാന ഭരണത്തില്‍ ബിജെപി ഇടപെടുമോ എന്ന ഭയവും പാര്‍ട്ടികള്‍ക്കുണ്ട്.

ഓടി ചാടി കല്ലില്‍ കിടന്ന്.. ഫിറ്റ്‌നസ് തെളിയിച്ചു മോദി; കുമാരസ്വാമിക്ക് വെല്ലുവിളിയും!! ചുട്ട മറുപടിഓടി ചാടി കല്ലില്‍ കിടന്ന്.. ഫിറ്റ്‌നസ് തെളിയിച്ചു മോദി; കുമാരസ്വാമിക്ക് വെല്ലുവിളിയും!! ചുട്ട മറുപടി

English summary
Mizoram: PRISM shots off letter to Prez for Governor Kummanam Rajashekharan's removal
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X