• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

കുനൂര്‍ അപകടം; അട്ടിമറിയില്ല, അപകടകാരണം പ്രതികൂല കാലാവസ്ഥയെന്ന് അന്വേഷണ റിപ്പോര്‍ട്ട്

Google Oneindia Malayalam News

ന്യൂഡല്‍ഹി: ഊട്ടി കൂനൂര്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ ദുരൂഹതകളില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. അട്ടിമറി സാധ്യകളൊന്നുമില്ലെന്ന് അന്വേഷണ റിപ്പോര്‍ട്ടാണ് കര, നാവിക, വ്യോമ സേനകളുടെ അന്വേഷണ റിപ്പോര്‍ട്ടിലൂടെ വ്യക്തമാകുന്നത്. ഹെലികോപ്റ്റര്‍ പറത്തിയിരുന്നവര്‍ക്ക് പ്രതികൂല കാലാവസ്ഥയില്‍ സ്ഥലവും സാഹചര്യവും കൃത്യമായി മനസ്സിലാക്കാന്‍ കഴിയാതെ വന്നതാകാമെന്നാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. അട്ടിമറി ഉണ്ടായിട്ടില്ലെന്നു സ്ഥിരീകരിക്കും വിധമാണ് കര, നാവിക, വ്യോമ സേനകളുടെ ഏവിയേഷന്‍ വിഭാഗങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്. എയര്‍ മാര്‍ഷല്‍ മാനവേന്ദ്ര സിങ്ങിന്റെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. റിപ്പോര്‍ട്ട് വൈകാതെ സമര്‍പ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു. അപകടത്തില്‍ ബിപിന്‍ റാവത്തും ഭാര്യയും ഒപ്പമുണ്ടായിരുന്ന മുഴുവന്‍ ക്രൂ അംഗങ്ങളും മരിച്ചതു സേനയ്ക്കും ഞെട്ടലുളവാക്കുന്നതായിരുന്നു.

കേരളത്തില്‍ ഇന്ന് കൂടി രാത്രി കര്‍ഫ്യു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍കേരളത്തില്‍ ഇന്ന് കൂടി രാത്രി കര്‍ഫ്യു; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് മറ്റ് സംസ്ഥാനങ്ങള്‍

കോപ്റ്ററിന്റെ അവശിഷ്ടങ്ങളില്‍ നടത്തിയ ഫൊറന്‍സിക് പരിശോധന, ഫ്‌ലൈറ്റ് ഡേറ്റ റിക്കോര്‍ഡര്‍ (ബ്ലാക്ക് ബോക്‌സ്), കോക്പിറ്റ് വോയ്‌സ് റിക്കോര്‍ഡര്‍ തുടങ്ങിയവയും അന്വേഷണസംഘം പരിശോധിച്ചിരുന്നു. യാത്രയ്ക്കു മുന്നോടിയായി നടന്ന സംഭവങ്ങളും കോപ്റ്ററിന്റെ സാങ്കേതിക വിശദാംശങ്ങളും കാലാവസ്ഥയും പഠിച്ചതിന് ശേഷമാണ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നത്. ഡിസംബര്‍ 8നായിരുന്നു രാജ്യത്തെ ഒട്ടാകെ നടുക്കിയ സംഭവം ഉണ്ടായത്. ഊട്ടിയിലെ ഒരു സ്‌കൂളിലെ സെമിനാറില്‍ പങ്കെടുക്കുന്നതിനായി സിഡിഎസ് മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ഭാര്യ, ഒപ്പം 13 സുരക്ഷാ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഊട്ടിക്കടുത്തുള്ള കൂനൂരില്‍ തകര്‍ന്ന് വീണത്. ഹെലികോപ്റ്ററിലുണ്ടായിരുന്ന 13 പേരും മരണപ്പെട്ടിരുന്നു.

ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ അഞ്ച് പേര്‍ അപകചം നടന്ന് മണിക്കൂറുകള്‍ക്കകം തന്നെ മരണപ്പെടുകയായിരുന്നു. വ്യോമസേനയുടെ എംഐ 17 വി 5 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടത്. കോയമ്പത്തൂരിലെ സുലൂര്‍ വ്യോമസേനത്താവളത്തില്‍ നിന്ന് വെല്ലിങ്ടണ്‍ കന്റോണ്‍മെന്റിലെ ഡിഫന്‍സ് സര്‍വീസസ് കോളേജിലേക്ക് പോവുകയായിരുന്നു സംഘം. ഡല്‍ഹിയില്‍ നിന്ന് അപകട ദിവസം രാവിലെയാണ് ബിപിന്‍ റാവത്തും സംഘവും പ്രത്യേക വിമാനത്തില്‍ സുലൂര്‍ വ്യോമകേന്ദ്രത്തില്‍ എത്തിയത്. പക്ഷെ കനത്ത മഞ്ഞ് കാരണം കോളജിന് സമീപം ഹെലികോപ്ടര്‍ ഇറക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സുലൂരിലേക്ക് മടങ്ങുകയായിരുന്നു.

സ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; നടപടി ശക്തമാകുന്നു, മൂന്ന് പൊലിസുകാര്‍ക്കെതിരെ അന്വേഷണംസ്വീഡിഷ് പൗരനെ തടഞ്ഞ സംഭവം; നടപടി ശക്തമാകുന്നു, മൂന്ന് പൊലിസുകാര്‍ക്കെതിരെ അന്വേഷണം

ഏകദേശം 12.20ന് ശേഷം കുനൂരിലെ കട്ടേരി ഫാമിന് സമീപത്തേക്കായി ഹെലികോപ്ടര്‍ തകര്‍ന്നു വീഴുകയായിരുന്നു. ബിപിന്‍ റാവത്ത്, ഭാര്യ മധുലിക റാവത്ത് എന്നിവര്‍ക്ക് പുറമെ ബ്രിഗേഡിയര്‍ എല്‍.എസ് ലിഡര്‍, ലെഫ്.കേണല്‍ ഹര്‍ജീന്ദര്‍ സിംഗ്, എന്‍.കെ ഗുര്‍സേവക് സിംഗ്, എന്‍.കെ ജിതേന്ദ്രകുമാര്‍, ലാന്‍സ് നായിക് വിവേക് കുമാര്‍, ലാന്‍സ് നായിക് ബി സായ് തേജ, ഹവീല്‍ദാര്‍ സത്പാല്‍ എന്നിവരാണ് ഹെലികോപ്ടറില്‍ ബിപിന്‍ റാവത്തിനൊപ്പം ഉണ്ടായിരുന്നത്. സംഘത്തില്‍ മലയാളി സൈനികന്‍ പ്രദീപ് കുമാറും ഉണ്ടായിരുന്നു.

'എം ജി വേണമെന്ന് തീരുമാനിച്ചിട്ടില്ല' ; 'അദ്ദേഹം ബി ജെ പി അനുഭാവി'; കോടിയേരി ബാലകൃഷ്ണൻ 'എം ജി വേണമെന്ന് തീരുമാനിച്ചിട്ടില്ല' ; 'അദ്ദേഹം ബി ജെ പി അനുഭാവി'; കോടിയേരി ബാലകൃഷ്ണൻ

cmsvideo
  ഒമിക്രോണിന് പിന്നാലെ പുതിയ വൈറസ് ഫ്ലൊറോണ സ്ഥിരീകരിച്ചു | Oneindia Malayalam
  English summary
  kunoor helecopter accident; Investigative report states adverse weather
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X