കുർണൂൽ തീപിടിത്തത്തിന് ആക്കം കൂട്ടിയത് സ്മാർട്ട്ഫോണുകൾ, 46 ലക്ഷത്തിന്റെ 243 ഫോണുകൾ പൊട്ടിത്തെറിച്ചു
ഹൈദരാബാദ്: ആന്ധ്രപ്രദേശിലെ കുര്‍ണൂലില്‍ ഉണ്ടായ ബസ് തീപിടിത്ത ദുരന്തത്തിന്റെ ആക്കം കൂട്ടിയത് വാഹനത്തില്‍ ഉണ്ടായിരുന്ന നൂറ് കണക്കിന് സ്മാര്‍ട്ട് ഫോണുകളെന്ന് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ചിന്നേറ്റകൂറിന് സമീപത്ത് വെച്ച് സ്വകാര്യ ട്രാവല്‍സിന്റെ ബസ് ഇരുചക്ര വാഹനവുമായി കൂട്ടിയിടിച്ച് തീപിടിച്ചത്. തീപിടുത്തത്തില്‍ 19 പേരാണ് മരണപ്പെട്ടത്.
അപകടത്തില്‍ ബസ് പൂര്‍ണമായും കത്തി നശിച്ചിരുന്നു. ഈ ബസ്സില്‍ റിയല്‍മിയുടെ 243 സ്മാര്‍ട്ട് ഫോണുകള്‍ ആയിരുന്നു ഉണ്ടായിരുന്നു. ഹൈദരാബാദുകാരനായ മംഗനാഥ് എന്ന ബിസിനസ്സുകാരന്റെ പേരിലുളള, ബെംഗളൂരുവിലെ ഫ്ളിപ്കാര്ട്ടിലേക്കുളള പാഴ്സല്‍ ആയിരുന്നു 46 ലക്ഷം രൂപയോളം വില വരുന്ന ഇത്രയും ഫോണുകള്‍. ബസ് കൂട്ടിയിടിച്ച് തീപിടിച്ചപ്പോള്‍ പൊട്ടിത്തെറിക്കുന്ന ബാറ്ററികളുളള ഈ ഫോണുകള്‍ക്കും തീപിടിച്ചത് അപകടത്തിന്റെ ആക്കം കൂട്ടി എന്നാണ് ഫോറന്‍സിക് വിദഗ്ധര്‍ വ്യക്തമാക്കുന്നത്.
തീപിടുത്തം നടക്കുമ്പോള്‍ ഫോണിലെ ബാറ്ററികള്‍ പൊട്ടിത്തെറിക്കുന്ന ശബ്ദങ്ങള്‍ കേട്ടിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. തീപിടുത്തത്തിനിടെ ബസ്സിലുണ്ടായിരുന്ന പതിനൊന്നോളം യാത്രക്കാര്‍ക്ക് ജനല്‍ തകര്‍ത്തും മറ്റും രക്ഷപ്പെടാന്‍ സാധിച്ചിരുന്നു. രക്ഷപ്പെട്ടവര്‍ പരിക്കുകളോടെ ചികിത്സയിലാണ്.. ഫോണുകളുടെ ബാറ്ററികള്‍ മാത്രമല്ല, ബസ്സിലെ എയര്‍ കണ്ടീഷനിംഗ് സംവിധാനത്തില്‍ ഉപയോഗിച്ചിരുന്ന ഇലക്ട്രിക്കല്‍ ബാറ്ററികളും പൊട്ടിത്തെറിച്ചുവെന്ന് അഗ്നിശമന സേനാ തലവന്‍ പി വെങ്കട്ടരാമന് പറഞ്ഞു.

കടുത്ത തീ കാരണം ബസ്സില്‍ വിരിച്ചിരുന്ന അലുമിനിയം ഷീറ്റുകള്‍ ഉരുകിപ്പോയി. ഇടിച്ചപ്പോള്‍ മുന്‍വശത്തുണ്ടായ ഇന്ധന ചോര്‍ച്ചയാണ് തീപിടുത്തത്തിന് കാരണമായത്. ബസ്സുമായി കൂട്ടിയിടിച്ച വാഹനം ബസ്സിന് അടിയിലേക്കാണ് പോയത്. തുടര്‍ന്ന് പെട്രോള്‍ പടര്‍ന്നു. ചൂടോ ചെറിയ തീപ്പൊരിയോ കൊണ്ട് തീ കത്തിപ്പിടിക്കുകയും ബസ്സിനെ ആകെപ്പാടെ വിഴുങ്ങുകയും ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഉരുകിയ അലുമിനിയം ഷീറ്റുകള്‍ക്കൊപ്പം എല്ലുകളും ചാരവും താഴേക്ക് വിഴുന്നതാണ് തങ്ങള്‍ കണ്ടത് എന്നും അത് തീപിടുത്തം എത്ര രൂക്ഷമായിരുന്നു എന്നത് സൂചിപ്പിക്കുന്നുവെന്നും പി വെങ്കട്ടരാമന് പറഞ്ഞു. അപകടത്തില്‍പ്പെട്ട ബസ് നിര്‍മ്മാണത്തിലെ ചില അപാകതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരുമ്പിന് പകരം ഭാരം കുറഞ്ഞ അലുമിനിയം ആണ് ഉപയോഗിച്ചിരിക്കുന്നത്. ബസ്സിന് ഭാരം കുറയ്ക്കാനും അത് വഴി സ്പീഡ് കൂട്ടാനും ഇങ്ങനെ ചെയ്യുന്നത് ഇത്തരം അപകടങ്ങളുണ്ടാകുമ്പോള്‍ ദുരന്തത്തിന്റെ ആഴം വര്‍ധിപ്പിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതിനിടെ ബസ് അപകടത്തിനു കാരണമായ ബൈക്ക് ഓടിച്ചിരുന്ന ആൾ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications