Get Updates
Get notified of breaking news, exclusive insights, and must-see stories!

ലഖിംപൂർ ഖേരി; ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ..മരിച്ചവരുടെ കൂടുംബത്തിന് 45 ലക്ഷം ധനസഹായം

ദില്ലി; ലഖിംപൂർ സംഭവത്തിൽ പ്രതിഷേധം പുകയുന്നതിനിടെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് യുപി സർക്കാർ. നരിച്ചവരുടെ കുടുംബത്തിന് 45 ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചു. മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലിയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പരിക്കേറ്റവർക്ക് 10 ലക്ഷം രൂപയും സർക്കാർ പ്രഖ്യാപിച്ചു. അതേസമയം പ്രതിഷേധം കനത്തതോടെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് കുമാർ മിശ്ര ഉൾപ്പടെ പതിനാലു പേർക്കെതിരെ പോലീസ് കേസെടുത്തു. ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

 photo-2021-10-04-12-41-10-163333

അതേസയ‌മയം സംഭവത്തിൽ മകനെ ന്യായീകരിച്ച് കേന്ദ്രമന്ത്രി അജയ് കുമാർ രംഗത്തെത്തി. തന്റെ മകനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തതിനെ കുറിച്ച് തനിക്ക് അറിയില്ല. സംഭവത്തിൽ മകന് ബന്ധമില്ലെന്നും മന്ത്രി അവകാശപ്പെട്ടു. സംഭവം നടക്കുമ്പോൾ തന്റ മകൻ ആശിഷ് ഉണ്ടായിരുന്നില്ല. കർഷകരാണ് ആക്രമണം നടത്തിയതെന്നാണ് മന്ത്രിയുടെ ആരോപണം. ബിജെപി പ്രവർത്തകരെ വടികളും വാളുകളും ഉപയോഗിച്ച് കർഷകർ ആക്രമിച്ചു. കർഷകരെ വെട്ടാൻ ഞാൻ അവരോട് ആവശ്യപ്പെട്ടിരുന്നുവെന്ന് പറയാൻ ചില അക്രമികൾ ഞങ്ങളുടെ പ്രവർത്തകരോട് ആവശ്യപ്പെട്ടതായി വീഡിയോകളിൽ കാണാം. എന്റെ മകനെതിരായ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണ്. അദ്ദേഹം അവിടെ ഉണ്ടായിരുന്നെങ്കിൽ കൊല്ലപ്പെടുമായിരുന്നു, അജയ് കുമാർ പറഞ്ഞു.

ഇന്നലെ കൊല്ലപ്പെട്ട ഓരോ ബിജെപി പ്രവർത്തകരുടെയും കുടുംബങ്ങൾക്ക് 50 ലക്ഷം രൂപ നൽകണമെന്നും മന്ത്രി ആവശ്യപ്പെട്ടു. വിഷയം സിബിഐയോ എസ്ഐടിയോ അല്ലെങ്കിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം. കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും മന്ത്രി പറഞ്ഞു.

സംഭവ സമയത്ത് താൻ മറ്റൊരിടത്തായിരുന്നുവെന്നാണ് ആശിഷ് മിശ്രയും അവകാശപ്പെട്ടിരുന്നു. ബാൻബിർപുർ ഗ്രാമത്തിലെ സ്കൂളിലായിരുന്നു താനെന്നും അവിടെ ഒരു ചടങ്ങിൽ പങ്കെടുക്കുകയായിരുന്നുവെന്നുമാണ് ആശിഷ് പറഞ്ഞത്. പരിപാടിയിൽ പങ്കെടുത്തവരെല്ലാം ഇത് സ്ഥിരീകരിക്കുന്നുണ്ടെന്നും ആശിഷ് അവകാശപ്പെട്ടിരുന്നു.

അതേസമയം ആശിഷ് തന്നെയാണ് കർഷകർക്കിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയതെന്ന വാദത്തിൽ ഉറച്ച് നിൽക്കുകയാണ് കർഷകർ. ലഖിംപൂര്‍ ഖേരിയില്‍ ഇന്നലെ പ്രതിഷേധിക്കുകയായിരുന്ന കര്‍ഷകരുടെ ഇടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ വാഹനവ്യൂഹമിടിച്ച് കയറ്റി നാല് കര്‍ഷകര്‍ ഉള്‍പ്പെടെ ഒമ്പത് പേരാണ് മരിച്ചത്. കർഷകരുടെ മരണത്തെ തുടർന്ന് നടന്ന പ്രതിഷേധങ്ങളിലും തുടർ സംഘർഷങ്ങളിലും പരിക്കേറ്റ രാം കശ്യപ് എന്ന മാധ്യമപ്രവര്‍ത്തകനും ഇന്ന് മരണപ്പെട്ടതോടെയാണ് മരിച്ചവരുടെ എണ്ണം 9 ആയത്.

അതേസമയം ലഖിംപൂർ പ്രദേശത്ത് ഇപ്പോഴും പ്രതിഷേധം തുടരുകയാണ്. പ്രദേശത്തേക്ക് കൂടുതൽ കർഷകർ എത്തുന്നത് തടയുന്നതിനായി പോലീസ് അതിർത്തികൾ അടത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ ഇവിടെ വിച്ഛേദിച്ചിട്ടുണ്ട്. അതേസമം പ്രതിഷേധം അടങ്ങുന്നത് വരെ പ്രതിപക്ഷ നേതാക്കളെ ലഖിംപൂർ മേഖലയിലേക്ക് അനുവദിക്കരുതെന്നാണ് സർക്കാർ നിർദ്ദേശം. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.

Recommended Video

cmsvideo
    പ്രിയങ്ക അറസ്റ്റിൽ,കർഷക രോഷം ആഞ്ഞടിക്കുന്നു ,രാജ്യം കത്തുന്നു

    മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍

    അതേസമയം കർഷകരുടെ കൊലപാതകത്തിൽ കേന്ദ്ര മന്ത്രി അജയ് മിശ്ര രാജിവെയ്ക്കണമെന്ന് കോൺഗ്രസ് ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഉടൻ പ്രദേശത്തേക്ക് പോകും. നേരത്തേ സംഭവ സ്ഥലത്ത് പോകാനൊരുങ്ങിയ പ്രിയങ്ക ഗാന്ധിയെ പോലീസ് തടഞ്ഞിരുന്നു. തുടർന്ന് പ്രിയങ്കയെ പോലീസ് അറസ്റ്റ് ചെയ്ത് മാറ്റിയിരുന്നു .ഇന്ന് രാവിലെ സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനേയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. ഭിം ആർമി നേതാവ് ചന്ദ്രശേഖർ ആസാദും കസ്റ്റഡിയിലാണ്. സീതാപൂരിൽ വെച്ചാണ് ആസാദിനേയും സംഘത്തേയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.ബി എസ് പി നേതാക്കളേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+