'ഇവൾ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾ', പ്രിയങ്ക ഗാന്ധിയുടെ അറസ്റ്റിനെതിരെ കോൺഗ്രസ് നേതാക്കൾ
തിരുവനന്തപുരം: ലഖിംപൂർ ഖേരി (lakhimpur kheri) സംഭവത്തിൽ ബിജെപി (bjp)യെ രൂക്ഷമായി വിമർശിച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി (Oommen Chandy). സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും നീണ്ട കര്‍ഷകസമരം ചോരയില്‍ മുക്കിക്കൊല്ലാനുള്ള ബിജെപിയുടെ കിരാതനടപടികള്‍ക്ക് രാജ്യം മാപ്പുനല്കില്ലെന്ന് ഉമ്മൻചാണ്ടി പ്രതികരിച്ചു. '' കേന്ദ്രമന്ത്രിയുടെ മകന്‍ സമരക്കാരുടെ ഇടയിലേക്ക് വാഹനം ഓടിച്ചുകയറ്റിയാണ് നിരവധി പേരുടെ മരണത്തിന് ഇടയാക്കിയത് എന്നത് ഞെട്ടിപ്പിച്ചു''.
''കര്‍ഷകരെ കൊന്ന സംഭവസ്ഥലത്തേക്ക് ഒരു പൊതുപ്രവര്‍ത്തക എന്ന നിലയില്‍ തികഞ്ഞ ഉത്തരവാദിത്വത്തോടെ ഓടിയെത്തിയ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്തു. ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബേഗല്‍, പഞ്ചാബ് ഉപമുഖ്യമന്ത്രി സുഖ്ജിന്ദര്‍ സിംഗ് രണ്ടവ, മുന്‍ യുപി മുഖ്യമന്ത്രി അഖിലേഷ് യാദവ് ഉള്‍പ്പെടെ നിരവധി നേതാക്കള്‍ സംഭവസ്ഥലത്ത് എത്താതിരിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുത്തു. ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള എല്ലാ വാര്‍ത്താവിനിമയ ബന്ധവും വിച്ഛേദിച്ചു. ഒരു ജനാധിപത്യ രാജ്യത്താണ് ഇതൊക്കെ സംഭവിക്കുന്നത്'' എന്നും ഉമ്മൻചാണ്ടി ചൂണ്ടിക്കാട്ടി.

''സമരം ഒത്തുതീര്‍പ്പാക്കാന്‍ നടപടി സ്വീകരിക്കുന്നതിനു പകരം കര്‍ഷകരെ കുറ്റക്കാരാക്കി ചില ഭരണഘടനാ സ്ഥാപനങ്ങള്‍ നടത്തിയ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരുവിധ ചര്‍ച്ചകളും നടക്കുന്നില്ല. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള ലക്ഷക്കണക്കിനു കര്‍ഷകര്‍ പത്തുമാസത്തിലധികമായി മരംകോച്ചുന്ന തണുപ്പിനെയും കടുത്ത ചൂടിനേയും മഹാമാരിയേയും അവഗണിച്ച് നടത്തിവരുന്ന സമരം രാജ്യം കണ്ട ഏറ്റവും വലിയ ഗാന്ധിയന്‍ സമരമാണ്. കേന്ദ്രസര്‍ക്കാര്‍ പാസാക്കിയ കാര്‍ഷികനിയമത്തിനെതിരേയുള്ള ഈ സമരത്തില്‍ നൂറു കണക്കിനു കര്‍ഷകരാണ് ഇതിനോടകം ജീവത്യാഗം നടത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഇനിയെങ്കിലും കണ്ണുതുറക്കണമെണ് ആവശ്യപ്പെടുകയാണ്'' എന്നും ഉമ്മൻചാണ്ടി പ്രതികരിച്ചു.
പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തതിന് എതിരെ രമേശ് ചെന്നിത്തലയും രംഗത്ത് എത്തിയിട്ടുണ്ട്. ചെന്നിത്തലയുടെ പ്രതികരണം: '' ഇവൾ ഇന്ദിരാഗാന്ധിയുടെ കൊച്ചുമകൾ. രാജീവ് ഗാന്ധിയുടെ പ്രിയ പുത്രി. തടസ്സങ്ങൾ എല്ലാം തകർത്തെറിഞ്ഞ് ജനങ്ങൾക്ക് വേണ്ടി എന്നും ഒപ്പം നിൽക്കും. ജനാധിപത്യപരമായി സമരം നയിക്കുന്ന നേതാക്കളെ തടയുന്നത് സ്വേഛാധിപത്യം. കോൺഗ്രസ്സ് പാർട്ടിയും, പാർട്ടിയുടെ നേതാക്കളും ബിജെപിയുടെ നിഷ്ടൂര ഭരണത്തിനെതിരെ ശബ്ദം ഉയർത്തും''.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്: '' തുടരെത്തുടരേയുള്ള ജനാധിപത്യ, മനുഷ്യത്വ, അവകാശ വിരുദ്ധ വാർത്തകൾ കൊണ്ട് കുപ്രസിദ്ധി നേടി, സമാധാനത്തോടെ ജീവിക്കാൻ ആഗ്രഹിക്കുന്ന മനുഷ്യർക്ക് വസിക്കാൻ പറ്റാത്ത അന്ധകാര സംസ്ഥാനമായി ഉത്തർപ്രദേശ് മാറി. കണ്ണിൽ കണ്ടവരേയൊക്കെ പിടിച്ച് ജയിലിലടച്ചും വായ മൂടിക്കെട്ടിയും വ്യാജ കേസുകൾ ചുമത്തിയും ക്രൂരമായി പീഡിപ്പിച്ചും ജനാധിപത്യത്തെ കശാപ്പുചെയ്ത് നരകരാജ്യം സൃഷ്ടിച്ചിരിക്കുകയാണ് യോഗി ആദിത്യനാഥ്.
മലയാള സിനിമയിലെ അഴകിന്‍ റാണി; മഡോണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
സമരം ചെയ്യുന്ന കർഷകരുടെ ഇടയിലേക്ക് മന്ത്രിപുത്രൻ വാഹനമിടിച്ചു കയറ്റി എട്ടുപേരെ കൊലപ്പെടുത്തി. ഒട്ടേറെ ഗൗരവത്തോടെ മാധ്യമങ്ങൾ ചർച്ച ചെയ്യേണ്ട വിഷയം. പക്ഷേ, മനുഷ്യ ഭോജികളായ സർക്കാരിന് ഓശാന പാടുന്ന മാധ്യമങ്ങൾ ഒട്ടുമിക്കതും മയക്കുമരുന്ന് കേസിലകപ്പെട്ട താരപുത്രന് പിന്നാലെയാണ്. സമര രംഗം സന്ദർശിക്കാൻ ചെന്ന പ്രിയങ്ക ഗാന്ധിയെ അറസ്റ്റ് ചെയ്തു. ഒട്ടേറെ രാഷ്ട്രീയ നേതാക്കളുടെ വിമാനങ്ങൾക്ക് ഇറങ്ങാനുള്ള അനുമതി പോലും നിഷേധിച്ചു. കൊടൂരകൃത്യങ്ങളുടെ വാർത്തകൾ മറച്ചുപിടിക്കാൻ സർക്കാർ സംവിധാനങ്ങൾ ആവുന്നതെല്ലാം ചെയ്യുന്നു.
മന്ത്രി പുത്രന്റെ വാഹനത്തിന് തടസ്സം സൃഷ്ടിച്ചതിന്റെ പേരിൽ മരിച്ച കർഷകർക്കെതിരെയും കേസെടുക്കാം എന്ന് ചിന്തിക്കുന്നത് തമാശയല്ല, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ഇരകൾ പ്രതികളാവുന്ന പ്രവണത സ്വാഭാവിക നടപടിയായി മാറിയിട്ടുണ്ട്. പ്രിയങ്ക ഗാന്ധി ഈ ചൂണ്ടു വിരൽ ഉയർത്തിയത് അവർക്ക് വേണ്ടിയല്ല. ഓരോ യഥാർത്ഥ ഇന്ത്യക്കാരനു വേണ്ടിയാണ്. പൊലീസുകാർക്ക് എതിരേ മാത്രവുമല്ല, വർഗ്ഗീയതയുടെ ബൂട്ടുകൾകൊണ്ട് സ്വന്തം രാജ്യത്തെ ജനങ്ങളെ ചവിട്ടിയരക്കുന്ന ഫാസിസ്റ്റ് ഭരണകൂടത്തിന് നേരെയുമാണ്. ഈ രാജ്യം കർഷകരുടേത് കൂടിയാണെന്ന് ഓർമ്മപ്പെടുത്താനാണ്''.












Click it and Unblock the Notifications