Get Updates
Get notified of breaking news, exclusive insights, and must-see stories!

അഡ്മിനിസ്‌ട്രേറ്ററെ കൈവിട്ട് ലക്ഷദ്വീപ് ബിജെപി; ആനുകൂല്യങ്ങള്‍ നിര്‍ത്തി, എത്തുന്നത് കുറച്ച് ദിവസം

കവരത്തി: അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിനെതിരെ ലക്ഷദ്വീപ് ബിജെപി രംഗത്ത്. പ്രഫുല്‍ പട്ടേല്‍ അധികാരമേറ്റ ശേഷം ദ്വീപില്‍ വരുത്തിയ മാറ്റങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ലക്ഷദ്വീപിലെ ബിജെപി ജനറല്‍ സെക്രട്ടറി മുഹമ്മദ് കാസിം കത്തയച്ചു. അഡ്മിനിസ്‌ട്രേറ്റര്‍ വളരെ കുറിച്ച് ദിവസങ്ങള്‍ മാത്രമാണ് ദ്വീപിലുണ്ടാകുക. പാര്‍ട്ടി നേതൃത്വവുമായി സഹകരിക്കുന്നില്ല. ഒട്ടേറെ ആനുകൂല്യങ്ങള്‍ നിര്‍ത്തി. ജനദ്രോഹ നയങ്ങള്‍ നടപ്പാക്കുന്നു. കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങള്‍ അവസാനിപ്പിച്ചുവെന്നു കത്തില്‍ പറയുന്നു.

p

ദ്വീപിലെ ദുരിത സാഹചര്യം മനസിലാക്കാതെയാണ് പ്രഫുല്‍ പട്ടേലിന്റെനടപടികള്‍. 500 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിട്ടു. സ്‌കൂളുകള്‍ അടച്ചുപൂട്ടിയെന്നും ബിജെപി ജനറല്‍ സെക്രട്ടറി കത്തില്‍ വിശദീകരിക്കുന്നു. ഗുണ്ടാ നിയമം നടപ്പാക്കരുത്. ബീഫ് നിരോധനവും പാടില്ല. വികസന കാര്യങ്ങള്‍ സ്വാഗതം ചെയ്യുന്നു. കേന്ദ്രത്തിന് ഹിഡന്‍ അജണ്ടയില്ലെന്നും മുഹമ്മദ് കാസിം മാധ്യമങ്ങളോട് പ്രതികരിച്ചു.

ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എപി അബ്ദുള്ളക്കുട്ടി അഡ്മിനിസ്‌ട്രേറ്ററുടെ നടപടികളെ സ്വാഗതം ചെയ്യവെയാണ് ദ്വീപിലെ ജനറല്‍ സെക്രട്ടറി കത്തയച്ചിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ലക്ഷദ്വീപിന്റെ ചുമതലയുള്ള പ്രഭാരിയാണ് അബ്ദുള്ളക്കുട്ടി. ദ്വീപില്‍ തീവ്രവാദ സാന്നിധ്യമുണ്ട് എന്നാണ് കേരളത്തിലെ ബിജെപി നേതാക്കള്‍ ആവര്‍ത്തിക്കുന്നത്. പ്രഫുല്‍ പട്ടേല്‍ സ്വീകരിക്കുന്ന നടപടികളെ ന്യായീകരിച്ചാണ് കേരളത്തിലെ നേതാക്കള്‍ പ്രതികരിച്ചത്.

പോലീസ് അതിക്രമങ്ങള്‍ക്കെതിരെ ഹരിയാനയിലെ ഹിസാറില്‍ കര്‍ഷകര്‍ സംഘടിപ്പിച്ച പ്രതിഷേധം: ചിത്രങ്ങള്‍ കാണാം

അതേസമയം, പ്രഫുല്‍ പട്ടേലിനെതിരെ ദ്വീപിലും പുറത്തും പ്രതിഷേധം ശക്തമാണ്. ഇതിന് പിന്നില്‍ കമ്യൂണിസ്റ്റ്, കോണ്‍ഗ്രസ്, ജിഹാദി സംഘങ്ങളാണ് എന്നാണ് ബിജെപിയുടെ ആരോപണം. പ്രഫുല്‍ പട്ടേല്‍ നടപ്പാക്കുന്ന പുതിയ തീരുമാനങ്ങള്‍ക്കെതിരെ ഒട്ടേറെ പ്രമുഖരാണ് രംഗത്തുവന്നിട്ടുള്ളത്.

മഞ്ഞ സാരിയില്‍ അതീവ സുന്ദരിയായി കാജല്‍ അഗര്‍വാള്‍; ചിത്രങ്ങള്‍ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+