ഉഡുപ്പി ശിരൂര്‍ മഠാധിപതി ലക്ഷീവര തീര്‍ത്ഥ മരണപ്പെട്ടു; മരണത്തില്‍ ദുരൂഹതയാരോപിച്ച് അനുയായികള്‍
ഉഡുപ്പി: ഉഡുപ്പിയിലെ ശിരൂര്‍ മഠാധിപതി ലക്ഷിവര തീര്‍ത്ഥ സ്വാമി അന്തരിച്ചു. ബുധനാഴ്ച്ച രാത്രിയേടെയായിരുന്നു അന്ത്യം. ഭക്ഷ്യവിഷബാധയേറ്റത് പോലുള്ള ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ മൂലം ചിക്തിസയിലായിരുന്ന സ്വാമി ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. സ്വാമിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഇതിനോടകം തന്നെ ഉയര്‍ന്നുകഴിഞ്ഞു.
ഉഡുപ്പിയിലെ കെഎംസി ആശുപത്രിയിലായിരുന്നു സ്വമിയെ പ്രവേശിപ്പിച്ചത്. കടുത്തവയറുവേദന അനുഭവപ്പെട്ട സ്വാമിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അദ്ദേഹം മരണപ്പെടുകയായിരുന്നു. തന്റെ ജീവന് ഭീഷണിയുള്ളതായി ലക്ഷ്മീവര തീര്‍ത്ഥ പറിഞ്ഞിരുന്നതായി അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വെളിപ്പെടുത്തിയത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്.

വിഷം അകത്തുചെന്നാണ് സ്വമി മരിച്ചതെന്ന് ആരോപിച്ചിച്ച് അദ്ദേഹത്തിന്റെ അനുയായികളും രംഗത്ത് എത്തിയിട്ടുണ്ട്. മരണം സംബന്ധിച്ച് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന ആവശ്യം അനുയായികള്‍ ഉയര്‍ത്തുന്നുണ്ട്. മരണത്തില്‍ ദുരൂഹത ആരോപിക്കുന്നതിനാല്‍ മരണം സംബന്ധിച്ച് അന്വേഷണത്തിന് ഉത്തരവിട്ടതായി കര്‍ണാടക ഉപ മുഖ്യമന്ത്രിയും ആഭ്യന്തമന്ത്രിയുമായ ജി പരമേശ്വര അറിയിച്ചു.












Click it and Unblock the Notifications