സമയദോഷം തീര്‍ക്കാന്‍ ലാലു പ്രസാദ് യാദവും കുടുംബവും ജ്യോതിഷിയുടെ സഹായം തേടി

  • Posted By:
Subscribe to Oneindia Malayalam

പറ്റ്‌ന: കോടികളുടെ അനധികൃത സമ്പാദ്യമുണ്ടാക്കിയ കേസില്‍ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ കടുത്ത നടപടിയാണ് ആദായനികുതി വകുപ്പ് കൈക്കൊള്ളുന്നത്. നൂറു കോടിയിലധികം രൂപയുടെ സ്വത്തുക്കള്‍ കഴിഞ്ഞദിവസം കണ്ടുകെട്ടുകയും ചെയ്തു. ഇപ്പോഴത്തെ തിരിച്ചടി സമയദോഷത്തിന്റെതാണെന്നാണ് ലാലു പ്രസാദ് പറയുന്നത്.

ഇതിന് പരിഹാരം ചെയ്യാന്‍ ജ്യോതിഷിയുടെ സഹായവും തേടി ലാലുവും കുടുംബവും. സുന്ദര്‍കുണ്ഡിലെ ലാലുവിന്റെ വീട്ടില്‍ ഒന്‍പതോളം പുരോഹിതരാണ് പൂജയ്ക്കായി എത്തിയതെന്ന് പറയുന്നു. ഹാര്‍മോണിയവും വാദ്യോപകരണങ്ങളുമായെത്തിയ ഇവര്‍ രാമചരിത മാനസത്തിലെ ഒരു അധ്യായം ആലപിക്കുകയും ചെയ്തു. തന്റെ മോശം സമയം തീര്‍ക്കാര്‍ ഹനുമാന്‍ പ്രാര്‍ഥിക്കുന്ന ഭാഗമാണ് അവതരിപ്പിച്ചത്.

lalu

അടുത്തിടെ ലാലുവിന്റെ മകനും ബിഹാര്‍ ആരോഗ്യവകുപ്പ് മന്ത്രിയുമായ തേജ് പ്രതാപ് യാദവ് ഉത്തര്‍ പ്രദേശിലെ വിവിധ ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചിരുന്നു. തേജ് പ്രതാപിന്റെ പെട്രോള്‍ പമ്പ് അനധികൃതമാണെന്ന് ആരോപിച്ച് പെട്രോളിയം കമ്പനി പമ്പ് അടയ്ക്കാന്‍ നിര്‍ദ്ദേശിച്ചിരുന്നു. പിന്നീട് കോടതിയില്‍ നിന്നും സ്‌റ്റേ വാങ്ങുകയായിരുന്നു.

ലാലുവിന്റെ മക്കളില്‍ ദൈവവിശ്വാസം കൂടുതലുള്ള തേജ് പ്രതാപ് തന്റെ ബംഗ്ലാവിന്റെ ഒരു ഗേറ്റ് ജ്യോതിഷിയുടെ നിര്‍ദ്ദേശപ്രകാരം അടച്ചിടുകയും ചെയ്തു. ഇത് തുറക്കുന്നത് നിര്‍ഭാഗ്യമാണെന്ന് നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണിത്. വിലിയ തോതിലുള്ള ആക്രമമാണ് തങ്ങള്‍ക്കെതിരെ എതിരാളികളില്‍ നിന്നും നേരിടുന്നതെന്നും ഇത് മറികടക്കാന്‍ പൂജകള്‍കൊണ്ട് സാധിക്കുമെന്നുമാണ് ലാലുവിന്റെയും മക്കളുടെ വിശ്വാസം.

English summary
Lalu and family invoke gods, seek astrological remedies to tide over ‘difficult’ times
Please Wait while comments are loading...