Get Updates
Get notified of breaking news, exclusive insights, and must-see stories!

ലാലുവിന്റെ ചായക്കടയില്‍ ബിസ്‌ക്കറ്റും കിട്ടും

പട്‌ന: ചായക്കട ചര്‍ച്ചയിലൂടെ മോദി സാധാരണക്കാരുടെ പ്രിയപ്പെട്ടവനാകുമ്പോള്‍ ഇതര ബിജെപി നേതാക്കളും ആ വഴി പിന്തുടരുകയാണ്. മോദിയുടെ ചായവിതരണവും ചര്‍ച്ചയും പൊടിപൊടുക്കുമ്പോഴിതാ ആര്‍ ജെ ഡി നേതാവ് ലാലു പ്രസാദ് യാദനവും ചായക്കട തുറക്കുന്നു.

മോദിയല്ല താനാണ് യഥാര്‍ത്ഥ ചയവില്‍പനക്കാരനെന്ന് നേരത്തെ ലാലു പ്രസാദ് യാദവ് പറഞ്ഞിരുന്നു. താന്‍ ചായവില്‍പ്പനക്കാരനായിരുന്നു എന്ന മോദിയുടെ അവകാശവാദത്തെയും ലാലു ചോദ്യം ചെയ്തു. ചെറുപ്പകാലത്ത് സഹോദരങ്ങള്‍ക്കൊപ്പം പട്‌നയില്‍ ചായക്കട നടത്തിത് താനാണെന്നാണ് ലാലു പറയുന്നത്.

Lalu Prasad Yadav

എന്തായാലും മുസാഫര്‍പുര്‍ ജില്ലയിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം ആര്‍ ജെ ഡി ലാലു ചായക്കടകള്‍ തുടങ്ങിയിട്ടുണ്ട്. അഹിയാപുരിയിലാണ് ആദ്യ ചായക്കട തുടങ്ങിയത്. 'ലാലു ചായക്കട ദൂക്കാന്‍' എന്ന് പേരിട്ടിരിക്കുന്ന ചായയ്‌ക്കൊപ്പം ബിസ്‌ക്കറ്റും നല്‍കുന്നുണ്ട്. എന്നാല്‍ ഇത്തരം മണ്ടന്‍ ആശയങ്ങളൊന്നും വോട്ടര്‍മ്മാരില്‍ ഏശില്ലെന്നാണ് ബി ജെ പി പറയുന്നത്.

അതേ സമയം മോദിയുടെ ചായക്കട ചര്‍ച്ച ബദലാക്കി കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പാല്‍ വിതരണം തുടങ്ങിയിട്ടുണ്ട്. രാജ്യ യുവത്വത്തിന്റെ ആരോഗ്യത്തിനായി വിഷമയമായ ചായയ്ക്ക് പകരം മധുരമായ പല്‍ ഞങ്ങള്‍ നല്‍കാം എന്ന വാചകത്തോടെയാണ് രാഹുലിന്റെ പാല്‍ ജനങ്ങള്‍ക്ക് മുന്നിലെത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+