അത് പറയുന്നവര്‍ വിഡ്ഢികളാണ്; തേജസ്വി യാദവ് ആര്‍ജെഡി അധ്യക്ഷനാകുമെന്ന പ്രചരണം തള്ളി ലാലുപ്രസാദ്
പാട്ന: ആര് ജെ ഡി (രാഷ്ട്രീയ ജനതാദള്‍) നേതൃസ്ഥാനത്തേക്ക് തേജസ്വി യാദവ് എത്തുമെന്ന വാര്‍ത്തകള്‍ തള്ളി പാര്‍ട്ടി അധ്യക്ഷന്‍ ലാലു പ്രസാദ് യാദവ്. ഇത്തരം വാര്‍ത്തകള്‍ നല്കുന്നവര് വിഡ്ഢികളാണെന്നും അത്തരം തീരുമാനമെടുക്കുമ്പോള്‍ പരസ്യമായി പറയുമെന്നും ലാലുപ്രസാദ് യാദവ് പറഞ്ഞു. ദല്‍ഹി മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നേരത്തെ ലാലു പ്രസാദ് യാദവ് സ്ഥാനമൊഴിയുമെന്നും മകന് തേജസ്വി യാദവ് അടുത്ത പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുമെന്നുമുള്ള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. കഴിഞ്ഞ ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര് ജെ ഡി മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.
ലാലു പ്രസാദ് യാദവ് ജയിലിലായതിനാല്‍ തേജസ്വി യാദവായിരുന്നു പാര്‍ട്ടിയെ തെരഞ്ഞെടുപ്പില്‍ നയിച്ചിരുന്നത്. ഇതിന് പിന്നാലെയൊണ് തേജസ്വി യാദവ് പ്രസിഡന്റാകുമെന്ന ഊഹാപോഹങ്ങളും ബലപ്പെട്ടത്. എന്നാല്‍ ലാലു പ്രസാദ് യാദവ് പ്രസിഡന്റായി തുടരുമെന്ന് തേജസ്വി യാദവിനെ പാര്‍ട്ടി അധ്യക്ഷനാക്കുമെന്ന ചര്‍ച്ചകളെ ആര് ജെ ഡി നേതാവും ലാലുവിന്റെ മറ്റൊരു മകനുമായ തേജ് പ്രതാപ് യാദവും തള്ളിക്കളഞ്ഞിരുന്നു. അതേസമയം പാര്‍ട്ടി ദേശീയ എക്സിക്യൂട്ടീവ് യോഗത്തില്‍ പാര്‍ട്ടി സംഘടനയുമായി ബന്ധപ്പെട്ട നിരവധി പ്രമുഖര്‍ പങ്കെടുക്കുമെന്ന് തേജ് പ്രതാപ് യാദവ് പറഞ്ഞു.

അതേസമയം, യോഗത്തില്‍ ലാലുപ്രസാദ് യാദവ് പങ്കെടുക്കുമോ എന്നതില്‍ വ്യക്തതയില്ല. ആര് ജെ ഡിയുടെ ദേശീയ എക്സിക്യൂട്ടീവ് യോഗം ഫെബ്രുവരി 10 ന് പട്നയില്‍ നടക്കും. അംഗത്വ വിതരണത്തില്‍ ആരംഭിച്ച്, ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പു വരെയുള്ള നടപടിക്രമങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുന്നതാണ് ദേശീയ നിര്‍വാഹക സമിതി. ആര് ജെ ഡി അധ്യക്ഷ സ്ഥാനത്ത് ലാലു പ്രസാദ് യാദവിന്റെ കാലാവധി ഡിസംബറില്‍ അവസാനിച്ചിരുന്നതാണ്. അനാരോഗ്യം കാരണം ലാലുവിനു നേതൃ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വഹിക്കാന്‍ കഴിയുന്നില്ലെന്ന സാഹചര്യമുണ്ട്. അതേസമയം ബിഹാറില്‍ പ്രതിപക്ഷ നേതാവായ തേജസ്വി പാര്‍ട്ടിയില്‍ സര്‍വസമ്മതനായി മാറിയിട്ടുണ്ട്.

ജില്ലാ, സംസ്ഥാന, ദേശീയ സംഘടനാ തിരഞ്ഞെടുപ്പുകളും തേജസ്വിയുടെ മേല്‍നോട്ടത്തിലാകും നടക്കുക എന്നാണ് റിപ്പോര്‍ട്ട്. 2009 ലെ ലോക്സഭാ പ്രചാരണ വേളയിലാണ് ലാലുപ്രസാദ് തേജസ്വിയെ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത്. 2015 ലെ നിയമസഭാ തെരഞ്ഞെടുപ്പിലാണ് തേജസ്വിയും തേജ് പ്രതാപും ഔദ്യോഗികമായി രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്. നിതീഷ് കുമാറിന്റെ സര്‍ക്കാരില്‍ ഉപമുഖ്യമന്ത്രിയായും തേജസ്വി തിളങ്ങിയിരുന്നു. 2017 ആകുമ്പോഴേക്കും ലാലുവിന്റെ നിഴലില്‍ നിന്ന് മാറി സ്വന്തമായി തീരുമാനങ്ങള്‍ എടുക്കാവുന്ന നിലയിലേക്ക് തേജസ്വി യാദവ് എത്തിയിരുന്നു. 2017 ല്‍ നിതീഷ് വീണ്ടും ബി ജെ പിക്കൊപ്പം പോയപ്പോള്‍ പ്രതിപക്ഷത്തിന്റെ മുഖമായി തേജസ്വി യാദവ് മാറി.

ബി ജെ പി ഉയര്‍ത്തിയ വെല്ലുവിളിയെ അതിജീവിച്ച് ബീഹാറില്‍ എന്‍ ഡി എയ്ക്ക് ഈസി വാക്കോവര്‍ നല്‍കാതിരുന്നത് തേജസ്വയുടെ തന്ത്രങ്ങളായി വിലയിരുത്തിയിരുന്നു. ഇതോടെയാണ് പാര്‍ട്ടി നേതൃസ്ഥാനത്തേക്ക് തേജസ്വി യാദവ് എത്തുമെന്ന ചര്‍ച്ചകള്‍ക്കും ചൂടുപിടിച്ചത്. അതേസമയം ലാലു പ്രസാദ് യാദവ് ഉള്‍പ്പെട്ട 139.35 കോടി രൂപയുടെ ഡോറണ്ട കാലിത്തീറ്റ കുംഭകോണക്കേസില്‍ പ്രത്യേക സി ബി ഐ കോടതി ഫെബ്രുവരി 15ന് വിധി പറയും. ശനിയാഴ്ച കേസില്‍ അന്തിമ വാദം കേള്‍ക്കല്‍ പൂര്‍ത്തിയായിരുന്നു
Recommended Video

നാല് കാലിത്തീറ്റ കുംഭകോണക്കേസുകളില്‍ 14 വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട ബിഹാര്‍ മുന്‍ മുഖ്യമന്ത്രിക്തെിരായ അഞ്ചാമത്തെയും അവസാനത്തെയും കേസാണ് ഡോറണ്ട കാലിത്തീറ്റ കുംഭകോണം. ഡോറണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപ അനധികൃതമായി പിന്‍വലിച്ചുവെന്നാണ് ലാലു അടക്കമുള്ള പ്രതികള്‍ക്കെതിരായ ആരോപണം. ദുംക, ദിയോഘഡ്, ചൈബാസ ട്രഷറികളുമായി ബന്ധപ്പെട്ട നാല് കേസുകളില്‍ ലാലുവിന് നേരത്തെ 14 വര്‍ഷം തടവും 60 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു.
-
കഴിഞ്ഞ അഞ്ച് വര്‍ഷത്തെ വരുമാനം ഇനി സ്വര്‍ണം തരില്ല..! സ്വര്‍ണം ഇങ്ങനെ വാങ്ങിയാല്‍ ലാഭം -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഇന്ന് രണ്ടാം തവണ വന്‍ ഇടിവ്, ആഭരണം വാങ്ങുന്നോ? പവന് വില -
ശബരി റെയിൽ പദ്ധതി; അങ്കമാലി-എരുമേലി പാതയിൽ 4 തുരങ്കങ്ങൾ, പാലങ്ങൾ നിരവധി, ആകെ 111 കി.മീ ദൂരം -
സ്വര്‍ണവില ഇടിഞ്ഞു; ട്രംപ് അല്ല, 'മാറ്റിയത്' ഇറാന്, പിന്നെ രൂപയും, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണം ആര്‍ക്കും വേണ്ടേ? ആഭരണം വാങ്ങുന്നത് വിവാഹപാര്‍ട്ടിക്കാര്‍ മാത്രം, കാരണമിത് -
'മോഹൻലാലിനോടൊപ്പമുള്ള ഈ കിടപ്പറ സീനിനെ കുറിച്ച് കേട്ടപാടെ നടിമാർ പലരും ഓടി രക്ഷപ്പെട്ടു,കാരണം';ആലപ്പി അഷ്റഫ് -
സ്വർണം മലയാളികൾ വിൽക്കുന്നില്ല, എന്തുകൊണ്ടാണത്? അടിമുടി പെട്ട് ജ്വല്ലറിക്കാർ..കടുത്ത തിരിച്ചടി -
സ്വര്‍ണം 'പറ്റിക്കല്‍' തുടരുന്നു.. ഇന്ന് വീണ്ടും വില കൂടി, തിരികെ കയറി തുടങ്ങിയോ? ഗ്രാം, പവന് വില അറിയാം -
'സ്വര്‍ണം വാങ്ങലും വില്‍ക്കലും രണ്ടും നില്ക്കും, പൊതുജനം ആകെ അങ്കലാപ്പിൽ, ഒരു ദിവസം തന്നെ ലാഭവും നഷ്ടവും' -
ഖത്തര്‍ വീണത് അമേരിക്കക്ക് നേട്ടമായി; ജപ്പാനും ജര്‍മനിയും മറ്റു വഴി തേടി, ഗള്‍ഫ് രാജ്യങ്ങള്‍ക്ക് തിരിച്ചടി -
ആരാധന വോട്ടാകുമോ? തെരഞ്ഞെടുപ്പിനിറങ്ങിയ സെലിബ്രിറ്റികളോട് കേരളം ചെയ്തതിങ്ങനെ... -
മഞ്ജു വാര്യർ പറയുന്നു, 'സ്ഥാനാർത്ഥിത്വം വാഗ്ദാനം ചെയ്ത് വന്നിട്ടുണ്ട്',ഇനി രാഷ്ട്രീയത്തിലേക്കോ?മറുപടി












Click it and Unblock the Notifications