'മമത ബാനർജി ഇന്ത്യ സഖ്യത്തെ നയിക്കണം'; കോൺഗ്രസിന്റെ എതിർപ്പിൽ അർത്ഥമില്ലെന്ന് ലാലുപ്രസാദ് യാദവ്
ഡൽഹി: തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിക്ക് പിന്തുണയുമായി ആർ ജെ ഡി തലവനും ബീഹാർ മുൻ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ്. മമത ഇന്ത്യ സഖ്യത്തിന് നേതൃത്വം നൽകണമെന്നും കോൺഗ്രസിന്റെ എതിർപ്പ് കാര്യമാക്കേണ്ടതില്ലെന്നും മമതാ ബാനർജിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. " കോൺഗ്രസിന്റെ എതിർപ്പിന് അർത്ഥമില്ല, ഞങ്ങൾ മമതയെ പിന്തുണയ്ക്കും. മമത ബാനർജിക്ക് ഇന്ത്യ സഖ്യത്തിന്റെ നേതൃത്വം നൽകണം. 2025 ൽ ഞങ്ങൾ വീണ്ടും സർക്കാർ രൂപീകരിക്കും " ലാലു പ്രസാദ് പറഞ്ഞു.
പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായ മമതയെ ഇന്ത്യ സഖ്യത്തിന്റെ നേതാവാക്കണമെന്ന ആവശ്യം വിവിധ ഭാഗങ്ങളിൾ നിന്ന് ഉയർന്നുവരുന്ന സാഹചര്യത്തിലാണ് ലാലു പ്രസാദിന്റെ പ്രതികരണം. മമതയെ നേതൃസ്ഥാനത്ത് കൊണ്ടുവരണമെന്ന് തൃണമൂൽ കോൺഗ്രസും ആവശ്യപ്പെട്ടിരുന്നുപശ്ചിമ ബംഗാളിൽ ബി ജെ പിയെ ആവർത്തിച്ച് പരാജയപ്പെടുത്തിയ ഒരേയൊരു നേതാവാണ് മമത എന്നതിനാൽ നേതൃത്വസ്ഥാനത്ത് എത്താൻ അനുയോജ്യ മമതയാണെന്നാണ് തൃണമൂൽ കോൺഗ്രസ് പറഞ്ഞത്.

കഴിഞ്ഞ ആഴ്ച മമത ബാനർജി ഇന്ത്യ സഖ്യത്തന്റെ നേതൃ സ്ഥാനത്തിൽ താല്പര്യം പ്രകടിപ്പിച്ചിരുന്നു. താനാണ് സഖ്യം രൂപീകരിച്ചതെന്നും അത് കൈകാര്യം ചെയ്യാൻ മുന്നണിയെ നയിക്കുന്നവർക്ക് കഴിയുന്നില്ലെങ്കിൽ താൻ എന്ത് ചെയ്യാനാണെന്നും മമത ചോദിച്ചിരുന്നു. തനിക്ക് ഇന്ത്യാ മുന്നണിയെ മുന്നോട്ട് കൊണ്ടുപോകുവാനാകും എന്ന് മമത വ്യക്തമാക്കിയിരുന്നു.
" ഞാനാണ് ഇന്ത്യ സഖ്യം രൂപീകരിച്ചത്. ഇപ്പോൾ അത് കൈകാര്യം ചെയ്യേണ്ടത് മുന്നണിയെ നയിക്കുന്നവരാണ്. അവർക്ക് അത് ചെയ്യാൻ കഴിയുന്നില്ലെങ്കിൽ ഞാൻ എന്ത് ചെയ്യും? എല്ലാവരെയും ഒപ്പം കൊണ്ടുപോകണമെന്ന് ഞാൻ പറയും. അവസരം ലഭിച്ചാൽ അതിന്റെ സുഗമമായ പ്രവർത്തനം ഞാൻ ഉറപ്പാക്കും. എനിക്ക് പശ്ചിമ ബംഗാളിന് പുറത്തേക്ക് പോകാൻ താത്പര്യമില്ല. പക്ഷേ എനിക്ക് അത് ഇവിടെ നിന്ന് പ്രവർത്തിപ്പിക്കാൻ കഴിയും, " മമത ബാനർ പറഞ്ഞു.
പ്രതിപക്ഷ സഖ്യത്തിലെ പ്രധാന നേതാക്കളും മമത ബാനർജിയെ പ്രാപ്തിയുള്ള നേതാവായി പിന്തുണയ്ക്കുന്നുണ്ട്. നേതൃത്വത്തിന്റെ ചുമത മമത ബാനർജിക്ക് കൈമാറാൻ ഗ്രൂപ്പിലെ പല നേതാക്കളും സമ്മതിച്ചതായാണ് റിപ്പോർട്ട്. ശിവസേന ഉദ്ദവ് താക്കറെ വിഭാഗം സമാജ് വാദി പാർട്ടിയും അനുകൂലമാണ്.
-
ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം -
'അതൊരു തീക്കളിയാണ്, അങ്ങനെയായിരുന്നെങ്കിൽ ഞാൻ കാവ്യയെ വിവാഹം കഴിക്കില്ലാർന്നു';ദിലീപ് -
ഈ രണ്ട് ജില്ലകള്‍ വളരെ പിന്നാക്കം; മതാന്ധതയും വിപ്ലവവും മാറ്റിവച്ച് ചിന്തിക്കണം എന്ന് നടി ലക്ഷ്മി പ്രിയ -
യുഡിഎഫിന് 102 സീറ്റ് വരെ പ്രവചനം; പിന്നാലെ തെറിവിളി..ആ പറയുന്നത് പച്ചക്കള്ളമെന്ന് സിപി റാഷിദ്,വിശദീകരണം -
മഞ്ജുവിനും എനിക്കും ഇടയിൽ സംഭവിച്ചത്..അതിന് സാക്ഷികളും തെളിവുകളും ഉണ്ട്..'; ദിലീപ് പറഞ്ഞത് -
എല്ലാ മലയാള നടന്മാരും 100 കോടി അടിച്ചു, മമ്മൂട്ടി ഒഴികെ... മമ്മൂട്ടിക്ക് ബോക്സ് ഓഫീസ് പവർ ഇല്ലേ? കുറിപ്പ് വൈറൽ -
ഗള്‍ഫില്‍ ട്വിസ്റ്റ്? ചര്‍ച്ചകള്‍ക്കിടെ പാകിസ്താന് പട്ടാളം സൗദി അറേബ്യയില്‍, യുദ്ധ വിമാനങ്ങളും -
സൗദി അറേബ്യ എന്തിനുള്ള പുറപ്പാടാണ്; എത്തിച്ചത് 23000 പാക് സൈനികരെ, ഇറാന് ചര്‍ച്ച പൊളിഞ്ഞു -
ഡോളറിന് കിട്ടിയത് എട്ടിന്റെ പണി...! സ്വര്‍ണത്തിന് ഇനി കുതിപ്പിന്റെ കാലം, വില കൂടാന്‍ പോകുന്നു -
മമ്മൂട്ടിയുടെ ഡ്രസിന് വില കൂടുതലെന്ന്, ഇതോടെ മമ്മൂട്ടി അയാളെ ഇനി സെറ്റിൽ കാണരുതെന്ന് ഓഡറിട്ടു';ശാന്തിവിള -
രേണു സുധിക്ക് ഇന്‍സ്റ്റഗ്രാം സബ്സ്ക്രിപ്ഷന് വഴി ഒരു മാസം ലഭിക്കുന്നത് ലക്ഷങ്ങൾ! അന്ന രാജനും അലനും അതേ വഴിയേ -
'ലിപ് ലോക്ക് ചെയ്യണം.. ഇന്റിമേറ്റ് സീനെടുത്ത് അശ്ലീലസൈറ്റിലിടാനായിരുന്നു ഉദ്ദേശ്യം'; വിപിനെതിരെ രേണു












Click it and Unblock the Notifications