ജമ്മു കശ്മീർ: രണ്ട് ലഷ്കർ ഇ ത്വയ്ബ ഭീകരരെ വധിച്ചു, ഭീകരര്‍ക്കായി വ്യാപക തിരച്ചിൽ

  • Written By:
Subscribe to Oneindia Malayalam

ശ്രീനഗർ: ജമ്മു കശ്മീരില്‍ സുരക്ഷാസേന രണ്ട് ഭീകരരെ വധിച്ചു. കശ്മീരിലെ കന്ദ്വാരയിലാണ് സംഭവം. ഭീകരരുമായുള്ള ഏറ്റുമുട്ടലിനിടെയാണ് വധിച്ചത്. പ്രദേശത്ത് കൂടുതൽ ഭീകരർക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. നോര്‍ത്ത് കശ്മീരിലെ കുപ് വാര ജില്ലയിലെ വാരിപ്പോര ഗ്രാമത്തിലായിരുന്നു ഭീകരരും സൈന്യവും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്.

വീടിനുള്ളിൽ ഒളിച്ചിരുന്ന ഭീകരരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടത്. സൈനിക ഓപ്പറേഷനിൽ സുരക്ഷാ സൈന്യത്തിനോ ഗ്രാമീണർക്കോ പരിക്കേറ്റതായി റിപ്പോര്‍ട്ടില്ല. ഭീകരരെക്കുറിച്ച് വിവരം ലഭിച്ചതോടെ സൈന്യം പ്രദേശം വളഞ്ഞ് ഭീകരരെ വധിക്കുകയായിരുന്നു. ആയുധങ്ങളും സൈനിക ദൗത്യത്തിൽ പിടിച്ചെടുത്തിട്ടുണ്ട്.

attack
English summary
2 Laskhar terrorists killed in an encounter with security personnel in Jammu and Kashmir's Handwara
Please Wait while comments are loading...