കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യു.പി തിരഞ്ഞെടുപ്പ് ; ഡിജിറ്റല്‍ പ്രചാരണവുമായി ബിജെപി , നിരത്തുകളില്‍ രഥയാത്ര

രഥയാത്രയും ഡി‍ജിറ്റല്‍ പ്രചാരണ പരിപാടിയുമായി ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പ് നേരിടാന്‍ ബിജെപി ഒരുങ്ങുന്നു.

Google Oneindia Malayalam News

ഉത്തര്‍പ്രദേശ് : ഉത്തര്‍പ്രദേശിനിത് തിരഞ്ഞെടുപ്പ് കാലമാണ്. വരാന്‍ പോകുന്ന തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് തന്ത്രമൊരുക്കുകയാണ് രാഷ്ട്രീയ കക്ഷികളെല്ലാം. യുപി ഭരിക്കുന്ന അഖിലേഷ് യാദവിനെയും സഖ്യത്തിനെയും തറപറ്റിക്കാനായി തന്ത്രം മെനയുകയാണ് ബിജെപി. വോട്ടര്‍മാരെ സ്വാധീനിക്കാനായി നടത്തുന്ന പതിവ് യാത്രകളല്ല മാറ്റത്തിന്‍റെ തുടക്കമാണ് പരിവര്‍ത്തന്‍ യാത്രയെന്നാണ് ബിജെപി അവകാശപ്പെടുന്നത്. ഞായറാഴ്ചയാണ് പരിവര്‍ത്തന്‍ യാത്രകള്‍ ആരംഭിക്കുന്നത്. ഒരുക്കങ്ങളെല്ലാം അണിയറയില്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്നു. ഡിജിറ്റല്‍ പ്രചാരണ മാര്‍ഗങ്ങളും ഇത്തവണ അരങ്ങു കൊഴുപ്പിക്കാനുണ്ടാകും.

മുഖ്യമന്ത്രി അഖിലേഷ് യാദവിനെയും മറ്റ് പാര്‍ട്ടികളെയും നേരിടാന്‍ പുതിയ പ്രചാരണ തന്ത്രവുമായി രംഗത്തിറങ്ങുകയാണ് ബിജെപി. വ്യാഴാഴ്ചയാണ് അഖിലേഷിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ ആരംഭിക്കുന്നത്. ഞായറാഴ്ച ബിജെപിയുടെ രഥയാത്ര തുടങ്ങും. അതിന് മുന്‍പേ തന്നെ വിവിധ സ്ഥലങ്ങളില്‍ നിന്നായി ബിജെപിയുടെ രഥങ്ങള്‍ ഉരുണ്ടു തുടങ്ങും. ആദ്യഘട്ടത്തില്‍ 400 രഥങ്ങളാണ് പ്രചാരത്തിനായി ഉരുണ്ടു തുടങ്ങുന്നത്. ഡിജിറ്റല്‍ പ്രചാരണത്തിന്റെ ഭാഗമായി വിവിധ സന്ദേശങ്ങളും പാട്ടുകളുമൊക്കെ രഥത്തിലുണ്ടാകും.

Uttar Pradesh

ബസുകള്‍ക്ക് പകരം അലങ്കരിച്ച കാറുകളാണ് ഇത്തവണ രഥമാക്കി മാറ്റുന്നത്. പ്രചരണത്തിനായി ഡിജിറ്റല്‍ പ്രചാരണ മാധ്യമങ്ങളടക്കം ഉള്‍പ്പെടുത്തിയിട്ടുള്ള രഥങ്ങളാണ് ഇത്തവണ രംഗത്തിറക്കുന്നത്. 4 പ്രധാന രഥങ്ങള്‍ക്ക് പുറമേ ഒട്ടനവധി ചെറുരഥങ്ങളും ഉപയോഗിക്കും.

എട്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള രണ്ട് പാട്ടുകളാണ് തീം മെസ്സേജായി ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍, തൊഴിലില്ലായ്മ കാരണം മറ്റ് ദേശങ്ങളിലേക്ക് ചേക്കറുന്നത്, ഭൂമി തട്ടിപ്പ്, മറ്റ് പാര്‍ട്ടികളുടെ അഴിമതി പരാമര്‍ശിക്കുന്ന പാട്ടുകളാണ് ബിജെപി ഉപയോഗിക്കുന്നത്.

English summary
BJP is going to conduct the chariot journey in connection with the coming election in Uttar Pradesh. digital campaigning is also a major specialty of this election.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X