യെച്ചൂരിയും കൈവിട്ടു, സംസ്ഥാന ഘടകം പ്രതിക്കൂട്ടില്‍, കോടിയേരി മകനെ രക്ഷിക്കുമോ അതോ സ്വയം രക്ഷിക്കുമോ

  • Written By: Vaisakhan
Subscribe to Oneindia Malayalam

ദില്ലി: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയെ തള്ളി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ബിനോയിക്കെതിരെ നേതൃത്വത്തിന് പരാതി ലഭിച്ചിട്ടുണ്ടെന്ന് യെച്ചൂരി വ്യക്തമാക്കി. ആവശ്യമെങ്കില്‍ ബിനോയിക്കെതിരെ നടപടിയെടുക്കാമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യെച്ചൂരിയുടെ പ്രസ്താവന ബിനോയിയെ പ്രതിരോധിക്കാനും ആരോപണങ്ങളില്‍ നിന്ന് രക്ഷപ്പെടുത്താനുമുള്ള കോടിയേരിയുടെ ശ്രമങ്ങള്‍ക്കുള്ള താക്കീതാണ്. അതോടാപ്പം കേരള ഘടകത്തോടും പിണറായി വിജയന്‍ ഗ്രൂപ്പിനോടുമുള്ള കണക്കുതീര്‍ക്കല്‍ കൂടിയാണ് യെച്ചൂരിക്ക് ഇത്.

യെച്ചൂരി പറഞ്ഞത്

യെച്ചൂരി പറഞ്ഞത്

ബിനോയ് കോടിയേരിക്കെതിരെ പരാതി ലഭിച്ചു. ഒരു കാര്യം കൃത്യമായി പറയുകയാണ്. വഴിവിട്ട നടപടികള്‍ക്ക് പാര്‍ട്ടിയെ ആയുധമാക്കാന്‍ ആരെയും അനുവദിക്കില്ല. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ നിരവധി പരാതികള്‍ ലഭിക്കാറുണ്ട്. അത്തരം പരാതികളില്‍ പരിഹാരം കാണുന്നതിന് ചില രീതികളുണ്ട്. പാര്‍ട്ടി നേതാക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പദവികള്‍ സ്വകാര്യ ആവശ്യത്തിനായി ഉപയോഗിക്കാനായി അനുമതി നല്‍കിയിട്ടില്ലെന്നും യെച്ചൂരി പറഞ്ഞു.

പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറി

പരാതി സംസ്ഥാന നേതൃത്വത്തിന് കൈമാറി

തനിക്ക് കിട്ടിയ പരാതി കേരള ഘടകത്തിന് കൈമാറിയിട്ടുണ്ടെന്ന് യെച്ചൂരി വ്യക്തമാക്കി. അതാണ് പാര്‍ട്ടിയുടെ രീതി. ആരോപണങ്ങള്‍ തെറ്റാണെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പറഞ്ഞിട്ടുണ്ട്. ഇത് വിശ്വാസത്തിലെടുക്കുന്നു. കൂടുതല്‍ നടപടികള്‍ ആവശ്യമാണോയെന്ന് പിന്നീട് തീരുമാനിക്കാമെന്നും യെച്ചൂരി. എന്നാല്‍ സംസ്ഥാന നേതൃത്വം കേസ് ഒത്തുതീര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സൂചനയുണ്ട്. ഈ സാചര്യത്തിലാണ് പ്രത്യക്ഷ മറുപടിയുമായി യെച്ചൂരി രംഗത്തെത്തിയത്.

പാര്‍ട്ടിക്ക് ഇരട്ടത്താപ്പോ

പാര്‍ട്ടിക്ക് ഇരട്ടത്താപ്പോ

അമിത് ഷായുടെ മകനെതിരൊയ ആരോപണത്തില്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനമുന്നയിച്ചത് സിപിഎമ്മായിരുന്നു. എന്നാല്‍ സ്വന്തം പാര്‍ട്ടിയിലെ ഒരാള്‍ക്കെതിരെ ആരോപണുയര്‍ന്നപ്പോള്‍ സിപിഎമ്മിന് മിണ്ടാട്ടമില്ലെന്നാണ് എതിരാളികളുടെ ആരോപണം. എന്നാല്‍ ഇതില്‍ കാര്യമില്ലെന്നും ബിനോയിക്കെതിരെ ദുബായില്‍ അന്വേഷണം നടക്കുന്നുണ്ടെന്നായിരുന്നു യെച്ചൂരി പറഞ്ഞത്. അമിത് ഷായുടെയും കോടിയേരിയുടെയും കാര്യത്തില്‍ പാര്‍ട്ടിക്ക് ഒരേ നയമാണ് ഉള്ളതെന്നും യെച്ചൂരി വ്യക്തമാക്കിയിട്ടുണ്ട്.

സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താറുണ്ട്

സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താറുണ്ട്

കേന്ദ്രകമ്മിറ്റി അംഗങ്ങള്‍ പാര്‍ട്ടിക്ക് മുന്‍പാകെ സ്വത്തുവിവരങ്ങള്‍ വെളിപ്പെടുത്താറുണ്ട്. ഇതില്‍ മക്കള്‍ ഉള്‍പ്പെടില്ല. അംഗത്തിന്റെ ഭാര്യക്ക് മാത്രമാണ് ബാധകം. അതുകൊണ്ട് മകന്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചോ എന്ന് കണ്ടെത്താനാവില്ല. അതേസമയം പാര്‍ട്ടി നേതാവായ കോടിയേരി തെറ്റു ചെയ്തതായിട്ട് ആരോപണമില്ല. അതുകൊണ്ട് പാര്‍ട്ടിക്ക് അന്വേഷണം നടത്തേണ്ടതില്ലെന്നും യെച്ചൂരി പറഞ്ഞു.

കേസ് ഗുരുതരം

കേസ് ഗുരുതരം

ബിനോയിക്കെതിരേ ദുബായിലുള്ള കേസ് ഗുരുതരമാണ്. ക്രിമിനല്‍ കേസല്ല മറിച്ച സാമ്പത്തിക കുറ്റകൃത്യമാണ് അദ്ദേഹത്തിനെതിരെയുള്ളത്. കോടതി അതുകൊണ്ടാണ് ക്രിമിനല്‍ കേസില്ലെന്ന് രേഖ നല്‍കിയത്. പരാതിയിലെ യാഥാര്‍ഥ്യങ്ങളും ബിനോയ് പണം തിരിച്ചടച്ചിട്ടില്ലെന്നുമുള്ള കാര്യങ്ങള്‍ മര്‍സൂഖി അഭിഭാഷകന്റെ കൈയ്യിലുണ്ട്. ഇതോടൊപ്പം ചില അതിപ്രധാന രേഖകളുമായിട്ടാവും അദ്ദേഹം വാര്‍ത്താസമ്മേളനം നടത്തുക.

സംസ്ഥാന നേതൃത്വത്തിനും തിരിച്ചടി

സംസ്ഥാന നേതൃത്വത്തിനും തിരിച്ചടി

മകന്റെ വിവാദവുമായി ബന്ധപ്പെട്ട പ്രതിസന്ധിയിലായ കോടിയേരിക്ക് യെച്ചൂരിയുടെ പ്രസ്താവന പുതിയ തിരിച്ചടിയാണ്. അതോടൊപ്പം സംസ്ഥാന നേതൃത്വത്തിനും തിരിച്ചടിയാണ്. യെച്ചൂരിയുടെ പ്രസ്താവന വിഷയത്തില്‍ സംസ്ഥാന നേതൃത്വത്തിന് തെറ്റുപറ്റി എന്ന് പരോക്ഷമായി വിമര്‍ശിക്കലാണ്. നേരത്തെ ബിനോയിയെ സഹായിക്കുന്ന നിലപാട് സ്വീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനും ഇതോടെ സമ്മര്‍ദത്തിലാണ്. മകന് തെറ്റ്പ്പറ്റിയിട്ടില്ലെന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയിട്ടില്ലെന്നും ആവര്‍ത്തിച്ച് പറഞ്ഞ കോടിയേരി നേരത്തെ മര്‍സൂഖി കേരളത്തിലെത്തിയതോടെ പ്രതിരോധത്തിലായിരുന്നു.

പാര്‍ട്ടി ഒത്തുതീര്‍ക്കുമോ

പാര്‍ട്ടി ഒത്തുതീര്‍ക്കുമോ

ബിനോയിക്കെതിരെയുള്ള നിയമനടപടിയല്ല ഉദ്ദേശിക്കുന്നതെന്നും പണം തിരിച്ച് കിട്ടാനാണ് ശ്രമങ്ങളെന്നും മര്‍സൂഖിയുടെ അഭിഭാഷകന്‍ രാംകിഷോര്‍ സിങ് യാദവ് നേരത്തെ പറഞ്ഞിരുന്നു. ഇത് പാര്‍ട്ടിയുടെ സമ്മര്‍ദത്തിന് വഴങ്ങിയാണെന്നാണ് സൂചന. പണം നല്‍കാന്‍ സാവകാശം ലഭിച്ചത് പാര്‍ട്ടിയുടെ ഇടപെടല്‍ കൊണ്ടാണെന്നും സൂചനയുണ്ട്. കേരളത്തില്‍ നിന്നുള്ള മൂന്ന് പ്രമുഖര്‍ വഴിയാണ് മധ്യസ്ഥ ചര്‍ച്ച നടക്കുന്നത്. ഇവരുടെ പേര് വെളിപ്പെടുത്തിയില്ല.

കോടിയേരിയുടെ ഉറപ്പ്

കോടിയേരിയുടെ ഉറപ്പ്

ഫെബ്രുവരി അഞ്ചിനുള്ളില്‍ പണം ലഭ്യമാക്കുമെന്നാണ് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നവര്‍ പറയുന്നത്. ഇക്കാര്യത്തില്‍ കോടിയേരി ഉറപ്പു നല്‍കിയിട്ടുണ്ട്. നേരത്തെ അറബി ഇവിടെ വന്ന ബുദ്ധിമുട്ടണ്ട ബിനോയ് അങ്ങോട്ട് വരുമെന്ന് പറഞ്ഞത് ഇക്കാരണം കൊണ്ടാണെന്നും സൂചനയുണ്ട്. അതേസമയം പറഞ്ഞ ദിവസത്തിനുള്ളില്‍ പണം ലഭിച്ചില്ലെങ്കില്‍ തിരുവനന്തുപുരത്ത് വാര്‍ത്താസമ്മേളനം നടത്തി കേസുമായി ബന്ധപ്പെട്ട രേഖകള്‍ പുറത്തുവിടുമെന്നും മര്‍സൂഖി വ്യക്തമാക്കിയിട്ടുണ്ട്.

English summary
leadership and the family do not misuse their position yechury

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്