കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേന്ദ്ര സര്‍ക്കാര്‍ വിദേശ നിക്ഷേ പരിധി ഉയര്‍ത്തുന്നതിനെതിരെ ഇടത് പാര്‍ട്ടികള്‍

  • By Siniya
Google Oneindia Malayalam News

ദില്ലി: വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കാനായി 15 മേഖലകളില്‍ വിദേശ നിക്ഷേപം ഉയര്‍ത്താനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന് എതിര്‍പ്പുമായി ഇടത് പാര്‍ട്ടികള്‍ രംഗത്ത്. പാര്‍ലമെന്റില്‍ ഇതിനെ എതിര്‍ക്കുമെന്ന് സീതാറാം യെച്ചുരി പറഞ്ഞു.

എന്നാല്‍ ഇത്തരം പ്രഖ്യാപനം ഉണ്ടായത് ചട്ടവിരുദ്ധമാണെന്ന് ഇടത് പാര്‍ട്ടികള്‍ ആരോപിച്ചു. വിഷയം പാര്‍ലമെന്റില്‍ അവതരിപ്പിക്കും. ബീഹാറിലെ കനത്ത പരാജയം കാരണം സര്‍ക്കാരിന്റെ നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ഭാഗമായിട്ടാണ് സര്‍ക്കാര്‍ പരിഷ്‌കരണ നടപടികള്‍ പ്രഖ്യാപിച്ചതെന്ന് സീതാറാം യെച്ചുരി പറഞ്ഞു.

sitaram-2yechury

കൃഷി, മൃഗസംരക്ഷണം, നിര്‍മാണ മേഖല, തോട്ടം മേഖല, പ്രതിരോധം, ഖനനം, വ്യേമാനം, മൊത്തവ്യാപാരം, ഏക ബ്രാന്‍ഡ് ചില്ലറ വില്പന രംഗം, ഡ്യൂട്ടി ഫ്രീ ഷോപ്‌സ്, ബാങ്കിങ്‌സ്വകാര്യമേഖല, സംപ്രേഷണം തുടങ്ങിയ മേഖലകളിലാണ് വിദേശനിക്ഷേപം ഉയര്‍ത്തുന്നത്.

സ്വകാര്യ വിദേശ ചാനലുകളിലും നൂറുശതമാനം നിക്ഷേപം സ്വീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്താ ചാനലുകളുടെ പരിധി 26 ല്‍ നിന്ന് 49 ആക്കി മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വാണിജ്യ മന്ത്രാലയം വാര്‍ത്താകുറിപ്പിലൂടെ ഈ കാര്യം അറിയിച്ചത്.

English summary
Left parties gearing up for motions opposing FDI
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X