കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യന്‍ എംബസിക്കെതിരെ ലില്ലി സിങ്; ഉടന്‍ ഇടപെട്ട് സുഷമാ സ്വരാജ്

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: ഇന്തോ കനേഡിയന്‍ കൊമേഡിയന്‍ ലില്ലി സിങ് തന്റെ വിസയുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് കാനഡയിലെ ഇന്ത്യന്‍ എംബസിക്കെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തി. ഇതിന് പിന്നാലെ വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഇടപെടുകയും ലില്ലിയുടെ പ്രശ്‌നങ്ങല്‍ പരിഹരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

യുട്യൂബിലൂടെ പ്രശസ്തയായ ലില്ലി ഇന്ത്യയില്‍ സന്ദര്‍ശനം നടത്താനായി ഇന്ത്യന്‍ എംബസില്‍ വിസയ്ക്ക് അപേക്ഷിച്ചിരുന്നു. നീണ്ടകാലത്തെ സന്ദര്‍ശനത്തിനായാണ് അപേക്ഷ നല്‍കിയത്. എന്നാല്‍, തനിക്ക് ലഭിച്ചത് മൂന്നുമാസത്തെ ബിസിനസ് വിസ മാത്രമാണെന്നും ഇക്കാര്യം ചോദ്യം ചെയ്ത തന്നെ അവഹേളിക്കുന്ന രീതിയില്‍ എംബസിയില്‍ നിന്നും പെരുമാറിയെന്നും ലില്ലി ട്വിറ്ററിലൂടെ പറഞ്ഞു.

sushma-swaraj

സംഭവം വാര്‍ത്തയായതോടെയാണ് സുഷമാ സ്വരാജ് ഇടപെട്ടത്. ലില്ലി സിങ്ങിന്റെ പ്രശ്‌നം ഉടന്‍ പരിഹരിക്കണമെന്ന് സുഷമാ സ്വരാജ് കാനഡയിലെ ഇന്ത്യന്‍ അംബാസഡര്‍ വികാസ് സ്വരൂപിനോട് നിര്‍ദ്ദേശിക്കുകയും ചെയ്തു. ഇതേതുടര്‍ന്ന് വികാസ് സ്വരൂപ് ലില്ലി സിങ്ങുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നാണ് മന്ത്രിക്ക് മറുപടി നല്‍കിയത്.

ഔട്ട് സോഴ്‌സിങ് ഏജന്‍സി മുഖാന്തിരമാണ് സാധാരണയായി എംബസി വിസ നല്‍കുന്നത്. ഇത്തരത്തിലായിരിക്കണം വിസയുടെ കാര്യത്തില്‍ അബദ്ധമുണ്ടായതെന്നാണ് വിശദീകരണം. അതേസമയം, തനിക്ക് ഇത്തരമൊരു അനുഭവം ആദ്യമായാണ് ഉണ്ടാകുന്നതെന്ന് ലില്ലി സിങ് വ്യക്തമാക്കി. യുട്യബില്‍ വലിയ ആരാധകവൃന്ദമുള്ള ലില്ലി കോടിക്കണക്കിന് രൂപയാണ് ഇതുവഴി സമ്പാദിക്കുന്നത്.

English summary
Lilly Singh miffed with Indian consulate’s ‘rude behaviour’; Sushma Swaraj steps in
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X