എന്തുകൊണ്ട് മൊബൈലും ആധാറും ബന്ധിപ്പിക്കണം: കേന്ദ്രത്തില്‍ നിന്ന് പ്രതികരണം തേടി സുപ്രീം കോടതി

  • Written By:
Subscribe to Oneindia Malayalam

ദില്ലി: ആധാര്‍- മൊബൈല്‍ ബന്ധിപ്പിക്കല്‍ വിഷയത്തില്‍ പ്രതികരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സമയം അനുവദിച്ച് സുപ്രീം കോടതി. ഈ വിഷയത്തില്‍ നിലപാട് അറിയിക്കുന്നതിനാണ് കേന്ദ്രസര്‍ക്കാരിന് കോടതി നാല് ആഴ്ചത്തെ സമയം അനുവദിച്ചത്. ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ ചോദ്യം ചെയ്ത് പശ്ചിമ ബംഗാള്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുമ്പോഴാണ് സുപ്രീം കോടതി കേന്ദ്രസര്‍ക്കാരില്‍ നിന്ന് പ്രതികരണം ആരാഞ്ഞത്. എന്തുകൊണ്ട് 12 അക്ക യൂണീക് നമ്പര്‍ ആധാര്‍ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കേണ്ട മറുപടി.


ആധാറും സിംകാര്‍ഡും തമ്മില്‍ എങ്ങനെ ബന്ധിപ്പിക്കും: നിങ്ങളറിയേണ്ട പത്ത് കാര്യങ്ങള്‍

ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി നേരത്തെ തന്നെ രംഗത്തെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും ഫോണ്‍ ഡിസകണക്ട് ചെയ്യുമെങ്കില്‍ അങ്ങനെ ചെയ്യാനും വെല്ലുവിളിച്ചിരിക്കുകയായിരുന്നു. ജനങ്ങളുടെ അവകാശങ്ങളിലും സ്വകാര്യതയിലും കേന്ദ്രം ഇടപെടുകയാണെന്ന് പറഞ്ഞ മമത ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. . തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

 2018 ഫെബ്രുവരിയ്ക്കുള്ളില്‍

2018 ഫെബ്രുവരിയ്ക്കുള്ളില്‍

2018 ഫെബ്രുവരി ആറിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറും ബന്ധിപ്പിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുള്ള നിര്‍ദേശം. ഇക്കാര്യം കാണിച്ച് സര്‍ക്കാര്‍ ടെലികോം കമ്പനികള്‍ക്ക് നല്‍കിയ അറിയിപ്പ് പ്രകാരം എസ്എംഎസ് മുഖേനയും ഇമെയില്‍ മുഖേനയും ഉപഭോക്താക്കളെ ഈ വിവരം അറിയിച്ചുവരികയാണ്.

 ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം

രാജ്യത്ത് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ നമ്പറുകളുടെ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കമെന്ന സുപ്രീം കോടതി ഉത്തരവിനെ തുടര്‍ന്ന് കേന്ദ്രം ഇക്കാര്യം മൊബൈല്‍ ഉപയോക്താക്കളെ അറിയിക്കാന്‍ ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതോടെ ആധാര്‍ കാര്‍‍ഡുമായി മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ടെലികോം കമ്പനികള്‍ ഇമെയില്‍ വഴിയും എസ്എംഎസുകള്‍ വഴിയും പരസ്യങ്ങള്‍ വഴിയും ഉപയോക്താക്കളെ വിവരമറിയിച്ചിരുന്നു.

 മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

മൊബൈല്‍ നമ്പര്‍ ബന്ധിപ്പിക്കല്‍

2017 ഫെബ്രുവരിയില്‍ സുപ്രീം കോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവ് പ്രകാരം ഒരു വര്‍ഷത്തിനുള്ളില്‍ ആധാറും മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചിരിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നോട്ടീസില്‍ ചൂണ്ടിക്കാണിക്കുന്നത്. ഉത്തരവ് പുറത്തുവന്ന് ഒരു വര്‍ഷത്തിനുള്ളില്‍ വേരിഫിക്കേഷന്‍ പൂര്‍ത്തിയാക്കിയിരിക്കണമെന്നും അല്ലാത്ത പക്ഷം ഒരു വര്‍ഷത്തിന് ശേഷം സിം കാര്‍ഡ‍് അസാധുവാക്കുമെന്നും കേന്ദ്രം ചൂണ്ടിക്കാണിക്കുന്നു. ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത എല്ലാ മൊബൈല്‍ നമ്പറുകളും അസാധുവാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വീണ്ടും അറിയിച്ചതോടെ നടപടി ക്രമങ്ങളെക്കുറിച്ച് പലര്‍ക്കും ആശങ്കയുണ്ട്. ആധാറുമായി ബന്ധിപ്പിക്കാത്ത മൊബൈല്‍ നമ്പറുകള്‍ 2018 ഫെബ്രുവരിയ്ക്ക് ശേഷം അസാധുവാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ സെപ്തംബര്‍ ഒമ്പതിന് അറിയിച്ചത്.

 പരസ്യമായി എതിര്‍ത്തു

പരസ്യമായി എതിര്‍ത്തു


ഫോണ്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശത്തെ തള്ളി നേരത്തെ തന്നെ രംഗത്തെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. തന്റെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കില്ലെന്നും ഫോണ്‍ ഡിസകണക്ട് ചെയ്യുമെങ്കില്‍ അങ്ങനെ ചെയ്യാനും വെല്ലുവിളിച്ചിരിക്കുകയായിരുന്നു. ജനങ്ങളുടെ അവകാശങ്ങളിലും സ്വകാര്യതയിലും കേന്ദ്രം ഇടപെടുകയാണെന്ന് പറഞ്ഞ മമത ആധാര്‍ നമ്പര്‍ മൊബൈല്‍ ഫോണുമായി ബന്ധിപ്പിക്കേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തിരുന്നു. . തൃണമൂല്‍ കോണ്‍ഗ്രസ് കോര്‍ കമ്മിറ്റി യോഗത്തിലാണ് മമത ഇക്കാര്യം പറഞ്ഞത്.

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്

രണ്ടംഗ ബെഞ്ചിന്‍റെ ഉത്തരവ്
മുന്‍ ചീഫ് ജസ്റ്റിസ് ജെഎസ് ഖേഹര്‍, ജസ്റ്റിസ് എന്‍ രമണ, എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് നിലവിലുള്ള പ്രീ പെയ്ഡ് മൊബൈല്‍ ഉപയോക്താക്കളുടെ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിച്ച് വേരിഫിക്കേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് ഉത്തരവിട്ടത്. ഇതിനായി ഫലപ്രദമായ ഒരു സംവിധാനം ആവിഷ്കരിക്കാനും സുപ്രീം കോടതി ബെഞ്ച് കേന്ദ്രത്തോട് നിര്‍ദേശിച്ചിരുന്നു.

നടപടി ക്രമങ്ങള്‍ എങ്ങനെ

നടപടി ക്രമങ്ങള്‍ എങ്ങനെ

ഇ- കെവൈസി നടപടികള്‍ പൂര്‍ത്തിയായ ശേഷം വിവരങ്ങള്‍ ഡാറ്റാ ബേസില്‍ രേഖപ്പെടുത്തുന്നതിനായി മൂന്നുദിവസത്തെ കാലതാമസം കൂടി ഉണ്ടായിരിക്കും. ഇതിന് മുന്നോടിയായി വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തുന്നതിനായി ഉപയോക്താവിന് എസ്എംഎ​സ് അയയ്ക്കണമെന്നും ചട്ടമുണ്ട്. ഡാറ്റ ഉപയോഗിക്കുന്നതിന് മാത്രമായി ഉപയോഗിക്കുന്ന നമ്പറുകള്‍ ഉപയോക്താവിന്‍റെ മറ്റേതെങ്കിലും നമ്പറിലേയ്ക്ക് എസ്എംഎസ് അയച്ചാണ് സ്ഥിരീകരിക്കേണ്ടത്.

English summary
The Supreme Court on Monday issued notices to the Union Government among others on a plea that challenged the mandatory linking of Aadhaar with mobile.he court also issued notices to the telecom companies insisting on the mandatory linking of mobile with Aadhaar. The court has given all respondents in the case four weeks time to file their reply.

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്