ദില്ലിയില്‍ ബിജെപിക്ക് ഒരേയൊരു മുസ്ലിം സ്ഥാനാര്‍ഥി
ദില്ലി: തലസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പി ടിക്കറ്റില്‍ മത്സരിക്കാന്‍ ഇത്തവണ ഒരേയൊരു മുസ്ലിം സ്ഥാനാര്‍ഥി മാത്രം. 70 അംഗ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനായി 62 സ്ഥാനാര്‍ഥികളുടെ വിവരമാണ് പാര്‍ട്ടി ബുധനാഴ്ച പുറത്തുവിട്ടത്. എന്‍ ഡി എ സഖ്യകക്ഷിയായ ശിരോമണി അകാലിദള്‍ നാല് സീറ്റുകളില്‍ മത്സരിക്കും.
ബി ജെ പി ജനറല്‍ സെക്രട്ടറി അനന്ത് കുമാറാണ് തലസ്ഥാനം പിടിക്കാനുള്ള സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചത്. നാല് വനിതാ സ്ഥാനാര്‍ഥികള്‍, എസ് സി വിഭാഗത്തില്‍ നിന്നും ഏഴുപേര്‍ എന്നിങ്ങനെയാണ് സ്ഥാനാര്‍ഥികളുടെ ഘടന. പ്രതീക്ഷിച്ച പലരും പട്ടികയില്‍ വന്നിട്ടില്ല. പുതുമുഖങ്ങളും സെലിബ്രിറ്റികളും അടങ്ങിയതാണ് സ്ഥാനാര്‍ഥിപ്പട്ടിക.

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ഡോ. ഹര്‍ഷവര്‍ദ്ധന്‍ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ നിന്നാണ് ജനവിധി തേടുന്നത്. മുഖ്യമന്ത്രി ഷീല ദീക്ഷിതിനെതിരെ മുന്‍ സംസ്ഥാന നേതാവ് വിജേന്ദര്‍ ഗുപ്ത മത്സരിക്കും. ആം ആദ്മി പാര്‍ട്ടിയില്‍ നിന്നും അരവിന്ദ് കെജ്രിവാളാണ് ഷീല ദീക്ഷിതിനെതിരെ മത്സരിക്കുകയെന്ന് എ എ പി നേരത്തെ പ്രഖ്യാപിച്ചിരുന്നു.
യുവരാജാവ് എന്ന് രാഹുല്‍ ഗാന്ധിയെ പ്രധാനമന്ത്രി സ്ഥാനാര്‍ഥി നരേന്ദ്രമോഡി കളിയാക്കുമ്പോളും ഒന്നുരണ്ട് യുവരാജാക്കന്മാരെ ബി ജെ പി പട്ടികയിലും കാണാം. വിജയ് കുമാര്‍ മല്‍ഹോത്രയുടെ മകന്‍ അജയ് മല്‍ഹോത്രയാണ് ഇവരില്‍ പ്രമുഖന്‍. ഗ്രേറ്റര്‍ കൈലാഷില്‍ നിന്നാണ് ജൂനിയര്‍ മല്‍ഹോത്ര മത്സരിക്കുന്നത്.
ബാക്കിയുള്ള എട്ട് സീറ്റുകളിലേക്ക് സഖ്യം സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല. വിലക്കയറ്റവും നരേന്ദ്രമോഡി തരംഗവും മുതലാക്കി അധികാരത്തിലെത്താമെന്നാണ് ഇത്തവണ ബി ജെ പിയുടെ പ്രതീക്ഷ. എന്നാല്‍ കോണ്‍ഗ്രസിനും ബി ജെ പിക്കും കനത്ത വെല്ലുവിളിയാണ് കെജ്രിവാളിന്റെ എ എ പി ഉയര്‍ത്തുന്നത്.












Click it and Unblock the Notifications