കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സഹോദരൻ എസ്എഫ്ഐയിൽ ചേരാൻ നിർബന്ധിച്ചു, തന്റെ ലക്ഷ്യം രാജ്യ സേവനം, യോഗിയുടെ രാഷ്ട്രീയ പ്രവേശനം

കേരളത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ പൂജാരിയായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നതെന്ന് യോഗി പറഞ്ഞു

  • By സുചിത്ര മോഹൻ
Google Oneindia Malayalam News

ലഖ്നൗ: രാജ്യത്തെ സേവിക്കാൻ വേണ്ടിയാണ് താൻ രാഷ്ട്രീയത്തിൽ പ്രവേശിച്ചതെന്നു ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താൻ ഇടതു വിദ്യാർഥി പ്രസ്ഥാനമായ എസ്എഫ്ഐയിൽ ചേർന്ന് പ്രവർത്തിക്കണമെന്നായിരുന്നു എന്റെ സഹോദരി ഭർത്താവിന്റെ ആഗ്രഹം . രാജ്യത്തെ സേവിക്കാനുള്ള തന്റെ രാഷ്ട്രീയ ലക്ഷ്യം നടപ്പാക്കാൻ വേണ്ടിയാണ് എബിവിപിയിൽ ചേർന്നതെന്നു യോഗി പറഞ്ഞു.

പൂജ കർമ്മങ്ങളിൽ അബ്രാഹ്മണ-ദളിത് നിയമനം, സർക്കാരിന്റേത് വിപ്ലവകരമായ നടപടി, അഭിനന്ദനവുമായി സ്റ്റാലിൻപൂജ കർമ്മങ്ങളിൽ അബ്രാഹ്മണ-ദളിത് നിയമനം, സർക്കാരിന്റേത് വിപ്ലവകരമായ നടപടി, അഭിനന്ദനവുമായി സ്റ്റാലിൻ

yogi

ലഖ്നൗവിവെ ലല്ലൻടോപ്പ് എന്ന ഹിന്ദി വെബ് സൈറ്റ് സംഘടിപ്പിച്ച ഷോയിലാണ് യോഗി തന്റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് മനസ് തുറന്നത്. തുടർന്ന് തന്റെ വിദ്യാർഥി രാഷ്ട്രീയത്തെ കുറിച്ചു യോഗി വാചാലനായി.

രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നു

രാഷ്ട്രീയത്തിൽ നിന്ന് മാറി നിന്നു

1998 ലെ തിരഞ്ഞെടുപ്പ് വിജയത്തിനു ശേഷമാണ് രാഷ്ട്രീയം തനിക്ക് ചോരില്ലെന്നു തോന്നി തുടങ്ങിയത്. ആളുകൾ കള്ളം പറയുന്നു കുറ്റകൃത്യങ്ങൾ ചെയ്യുന്നു . ഇതു തനിക്ക് ഉൾക്കൊള്ളാനായില്ലെന്നു യോഗി പറഞ്ഞു.

 ഗുരുവിന്റെ ഉപദേശം

ഗുരുവിന്റെ ഉപദേശം

രാഷട്രീയത്തിലുളള അഴിമതി ഉൾകൊള്ളൻ കഴിയാത്തതിനാൽ രാഷ്ട്രീയം ഉപേക്ഷിക്കേണ്ടി വന്ന തനിക്ക് ഗുരുവിന്റെ ഉപദേശം മർഗ്ഗ ദർശനമായിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നിന്ന് ഓടി രക്ഷപ്പെടാതെ ഇത്തരം അഴിമതിക്കെതിരെയുള്ള ഒരു ഉപകരണമായി മാറാനായിരുന്നു ഗുരു തനിക്ക് നൽകിയ ഉപദേശം.

 രാഷ്ട്രീയ പ്രവേശനം

രാഷ്ട്രീയ പ്രവേശനം

ഗുരുവിന്റെ ഉപദേശത്തിന് ശേഷം വീണ്ടും രാഷ്ട്രീയത്തിലേയ്ക്ക് കടന്നു വന്നു. 13 മാസത്തിനു ശേഷമുള്ള എന്റെ അടുത്ത തിരഞ്ഞെടുപ്പിലാണ് എന്റെ രാഷ്ട്രീയ പ്രവേശനം ശരിയാണെന്ന് എനിക്ക് തോന്നിയത്.

 നുണ സത്യമാകില്ല, ഇടതിനെതിരെ വിമർശനം

നുണ സത്യമാകില്ല, ഇടതിനെതിരെ വിമർശനം

ഒരു കളളം നൂറു തവണ ആവർത്തിച്ചാൽ അതു സത്യമാകും ഇതാണ് ഇടതു പക്ഷത്തിന്റെ ആയുധം. എന്നാൽ ഒരു നുണ എല്ലായ്‌പ്പോഴും നുണ തന്നെ ആയിരിക്കും.സത്യം എല്ലായ്‌പ്പോഴും സത്യം തന്നെ ആയിരിക്കും. ഇങ്ങനെയാണ് ഞാന്‍ വിശ്വസിക്കുന്നത്', യോഗി അഭിപ്രായപ്പെട്ടു.

 ദളിത് അബ്രാഹ്മണ നിയമനം

ദളിത് അബ്രാഹ്മണ നിയമനം

കേരള ചരിത്രത്തിലെ തന്നെ ചരിത്രനിയമനം എന്ന് വിശേഷിപ്പിക്കുന്ന ദളിത് - അബ്രാഹ്മാണ ശാന്തിമാരുടെ നിയമനത്തിനെ പരിഹസിക്കുകയാണ് യോഗി . കേരളത്തില്‍ ദളിത് വിഭാഗത്തില്‍പ്പെട്ടവരെ പൂജാരിയായി പ്രവര്‍ത്തിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്നുവെന്ന വാര്‍ത്ത കേട്ടപ്പോള്‍ എനിക്ക് ചിരിയാണ് വന്നതെന്നു യോഗി പറഞ്ഞു.

 തങ്ങൾ 90 കളിൽ നടപ്പിലാക്കിയത്

തങ്ങൾ 90 കളിൽ നടപ്പിലാക്കിയത്

തങ്ങൾ 90 കളിൽ നടപ്പിലാക്കിയത് കേരള സർക്കാർ ഇപ്പോഴാണ് ചെയ്തതെന്ന് യോഗി പറഞ്ഞു. പാട്‌നയിലെ മഹാവീര്‍ ക്ഷേത്രത്തില്‍ ഞങ്ങള്‍ ഇത്തരത്തില്‍ ചെയ്തിരുന്നു. തൊട്ടു കൂടായ്മയും വിവേചനവും ഹിന്ദുവാദത്തിന്റെ ഭാഗമല്ലെന്ന് എന്റെ ഗുരുക്കള്‍ പണ്ടേ തെളിയിച്ചിട്ടുണ്ടെന്നും യോഗി കൂട്ടിച്ചേർത്തു

English summary
From confessing to having doubts about politics to telling the world that he hasn't watched a movie in 25 years, Uttar Pradesh CM Yogi Adityanath said a lot about himself at The Lallantop Show in Lucknow today.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X