കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കാവേരി പ്രശ്‌നം: തമിഴ്‌നാടിനെ ജീവിക്കാന്‍ അനുവദിക്കണമെന്ന് സുപ്രീം കോടതി ഉത്തരവ്

  • By ഭദ്ര
Google Oneindia Malayalam News

ദില്ലി: നൂറിലധികം വര്‍ഷമായി കര്‍ണാടകയും തമിഴ്‌നാടും തമ്മില്‍ നടക്കുന്ന കാവേരി നന്ദിജല തര്‍ക്കത്തില്‍ സുപ്രീം കോടതി ഉത്തരവ് വന്നു. 'ജീവിക്കുക, ജീവിക്കാന്‍ അനുവദിക്കുക, കാവേരി ജലം തമിഴ്‌നാടിനും വിട്ടുനല്‍കുക' എന്നായിരുന്ന വിധിയില്‍ പറഞ്ഞത്.

തമിഴ്‌നാടിന്റെ നിലനില്‍പിന് വേണ്ടി കാവേരിയിലെ ജലം അത്യാവശ്യമാണ് എന്നായിരുന്നു വിലയിരുത്തല്‍. തമിഴ്‌നാട്ടില്‍ എല്ലായിടത്തും വെള്ളമുണ്ട്. എന്നാല്‍ കുടിക്കാന്‍ തുള്ളി പോലും വെള്ളമില്ലാത്ത അവസ്ഥയാണ് അതുകൊണ്ടു തന്നെ തമിഴ്‌നാടിന്റെ നിലനില്‍പിന് വേണ്ടി കാവേരി ജലം വിട്ടുകൊണ്ടുക്കണം എന്നായിരുന്നു വിധിയില്‍.

 suprem-cour

ജീവിക്കാനും ജീവിക്കാന്‍ അനുവദിക്കാനുമുള്ള നിയമത്തെ ചൂണ്ടികാട്ടിയാണ് ജസ്റ്റിസ് ദീപക് മിശ്ര വിധി പറഞ്ഞത്. ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസത്തില്‍ തമിഴ്‌നാട്ടില്‍ രൂക്ഷമായ ജലക്ഷാമം അനുഭവപ്പെട്ടിരുന്നു. മഴയുടെ അളവില്‍ ഗണ്യമായി വന്ന കുറവ് ഇരു സംസ്ഥാനത്തെയും സാരമായി ബാധിച്ചിരുന്നു.

കാവേരിയിലെ ജലം തമിഴ്‌നാട്ടിലേക്ക് കൂടി ഒഴുകുകയാണെങ്കില്‍ 40,000 ഏക്കര്‍ കൃഷി രക്ഷിക്കാം എന്നാണ് തമിഴ്‌നാട് പറഞ്ഞത്. എന്നാല്‍ വെള്ളത്തിന്റെ അളവില്‍ വരുന്ന വ്യത്യാസം കര്‍ണാടകയിലെ ജനജീവിതത്തെയും കൃഷിയെയും സാരമായി ബാധിക്കുന്നുണ്ട്.

കേസില്‍ തിങ്കളാഴ്ച തുടര്‍വാദം നടക്കുന്നുണ്ട്. ഇരു സംസ്ഥാനങ്ങളും രമ്യതയില്‍ പോകണം എന്നാണ് കോടതി പറഞ്ഞിരിക്കുന്നത്. 2012 ല്‍ ഇതേ വിഷയത്തില്‍ ട്രിബ്യൂണല്‍ വിധി പുറപ്പെടുവിച്ചപ്പോള്‍ കര്‍ണാടകയില്‍ പന്‍ പ്രക്ഷോപങ്ങളാണ് സംഘടിപ്പിച്ചത്. തുടര്‍ന്നും അത്തരത്തിലുള്ള സംഘര്‍ഷാവസ്ഥകള്‍ കോടതി വിധിയില്‍ പ്രതീക്ഷിക്കാം.

English summary
The Supreme Court on Friday urged Karnataka to embrace the principle of “live and let live”, and asked it to consider taking steps to release Cauvery water to Tamil Nadu to help the State continue to “exist as an entity.”
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X