കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഉത്തര്‍പ്രദേശില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി, പലയിടത്തും വോട്ടിങ് വൈകി

  • By Desk
Google Oneindia Malayalam News

ലഖ്‌നൊ: ഉത്തര്‍ പ്രദേശ് നിയമസഭയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങി. മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബി ജെ പിയും തമ്മിലാണ് യു പി യില്‍ ഇത്തവണ പ്രധാന മത്സരം. കോണ്‍ഗ്രസ്, ബി എസ് പി തുടങ്ങിയവര്‍ കൂടി ചേരുന്നതോടെ ദേശീയതലത്തില്‍ തന്നെ ഏവരും ഉറ്റുനോക്കുന്ന പോരാട്ടമാണ് ഉത്തര്‍ പ്രദേശില്‍ നടക്കുന്നത്.

polling

ശനിയാഴ്ച നടക്കുന്ന ഒന്നാം ഘട്ട വോട്ടെടുപ്പില്‍ 15 ജില്ലകളിലായി 73 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കനത്ത സുരക്ഷാ സന്നാഹങ്ങളാണ് വോട്ടെടുപ്പിനായി ഒരുക്കിയിട്ടുള്ളത്. 15 വര്‍ഷത്തിന് ശേഷം യു പി ഭരണം ലക്ഷ്യമിടുന്ന ബി ജെ പിയെ ചെറുക്കുക എന്നതാണ് എസ് പി - കോണ്‍ഗ്രസ് സഖ്യത്തിന്റെ പ്രധാന കടമ്പ. മുഖ്യമന്ത്രി അഖിലേഷിന്റെ കുടുംബ പ്രശ്‌നങ്ങളും വോട്ടര്‍മാരെ സ്വാധീനിച്ചേക്കുമെന്ന് കരുതപ്പെടുന്നു.

രാവിലെ 7.05 നാണ് ഉത്തര്‍ പ്രദേശ് അസംബ്ലിയിലേക്കുള്ള ഒന്നാം ഘട്ട വോട്ടെടുപ്പ് തുടങ്ങിയത്. അടിസ്ഥാന സൗകര്യങ്ങളില്ല എന്ന് ബൂത്ത് ഏജന്റുമാര്‍ തുടക്കത്തിലേ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് മധുരയിലെ ഗോവര്‍ധന്‍, ഭാഗ്പത് എന്നിവയടക്കം പല സ്ഥലങ്ങളിലും വോട്ടിംഗ് തടസ്സപ്പെട്ടു.

English summary
The battle for the Uttar Pradesh assembly elections 2017 begins on Saturday, as people are all set to cast their votes for the first phase of the seven-round polls.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X