കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

എല്‍ജെപി പിളര്‍ന്നു: ചിരാഗിനെ പുറത്താക്കി, എംപിമാരെ പുറത്താക്കിയതായി ചിരാഗും

Google Oneindia Malayalam News

ദില്ലി: എല്‍ജെപി ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും ചിരാഗ് പാസ്വാനെ നീക്കി. ദില്ലിയില്‍ അടിയന്തരമായി ചേര്‍ന്ന ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിലാണ് അധ്യക്ഷ സ്ഥാനത്ത് നിന്നും ചിരാഗിനെ പുറത്താക്കാനുള്ള തീരുമാനം ഉണ്ടായത്. പാര്‍ട്ടി സ്ഥാപകനും പിതാവുമായ രാം വിലാസ് പാസ്വാന്‍റെ മരണ ശേഷം കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ചിരാഗ് പാസ്വാനെ ദേശീയ അധ്യക്ഷനായി തിരഞ്ഞെടുത്തത്.

സൂരജ് ഭൻ സിങ്ങിനെ ദേശീയ വര്‍ക്കിങ് പ്രസിഡന്‍റായി തിരഞ്ഞെടുത്തിട്ടുണ്ട്.. പുതിയ ദേശീയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്നതിന് അഞ്ച് ദിവസത്തിനുള്ളിൽ പാർട്ടിയുടെ ദേശീയ കൗൺസിൽ യോഗം വിളിക്കാൻ ഇന്ന് ചേര്‍ന്ന പ്രവര്‍ത്തക സമിതി തീരുമാനിച്ചു. അതേസമയം ചിരാഗ് പാസ്വാനും അദ്ദേഹത്തെ പിന്തുണയ്ക്കുന്നവരും ദേശീയ പ്രവര്‍ത്തക സമിതി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.

 chiragpaswanbihar

ചിരാഗ് പാസ്വാനെ ദേശീയ അധ്യക്ഷ സ്ഥാനത്ത് നിന്നും പുറത്താക്കിയെന്ന വാര്‍ത്തകളെ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ തള്ളി. പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ ഇപ്പോഴും ചിരാഗ് തന്നെയാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. മാത്രവുള്ള പാര്‍ട്ടിയിലെ വിമതരായ അഞ്ച് എംപിമാരെ എല്‍ജെപിയില്‍ നിന്നും പുറത്താക്കിക്കൊണ്ടുള്ള തീരുമാനം ചിരാഗ് പാസ്വാന്‍ എടുത്തുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്.

അഞ്ച് എംപിമാര്‍ക്കും കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയെങ്കിലും അതിനോട് പ്രതികരിക്കാന്‍ ആരും തയ്യാറായിരുന്നില്ല. അതിനെ തുടര്‍ന്നാണ് അഞ്ച് പേരേയും സസ്പെന്‍ഡ് ചെയ്തത്. ചിരാഗ് പാസ്വാന്‍റെ നേതൃത്വത്തില്‍ ഓണ്‍ലൈനില്‍ ചേര്‍ന്ന ദേശീയ എക്സിക്യുട്ടീവിന്‍റേതായിരുന്നു തീരുമാനം.

ലോക് ജനതാ ശക്തി പാര്‍ട്ടിക്ക് 6 എംപിമാരാണ് നിയമസഭയില്‍ ഉള്ളത്. ഇതില്‍ ചിരാഗ് പാസ്വാന്‍ ഒഴികേയുള്ള 4 എംപിമാര്‍ കഴിഞ്ഞ ദിവസം പശുപതികുമാര്‍ പക്ഷത്തേക്ക് കൂടുമാറി. ഇതിന് പിന്നാലെ പാര്‍ലമെന്‍റില്‍ തങ്ങളുടെ നേതാവായി പശുപതി കുമാറിനെ തിരഞ്ഞെടുത്ത എംപിമാര്‍ തങ്ങളെ പ്രത്യേക വിഭാഗമായി പരിഗണിക്കണമെന്ന ആവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കത്ത് നല്‍കുകയും ചെയ്തു. ചിരാഗ് പസ്വാന്റെ ഇളയച്ഛനും ഹിജാപൂരില്‍ നിന്നുള്ള എംപിയുമാണ് പശുപതി കുമാര്‍.

ചെറീസ് പാക്ക് ചെയ്യുന്ന കശ്മീരി കര്‍ഷകര്‍; കണ്ണിന് കുളിര്‍മ നല്‍കുന്ന ചിത്രങ്ങള്‍ കാണാം

ഏറെക്കാലമായി ചിരാഗും പശുപതി കുമാറും തമ്മില്‍ ശീതയുദ്ധത്തിലായിരുന്നു. ചിരാഗിന്‍റെ പല തീരുമാനങ്ങളിലും അതൃപ്തി പ്രകടിപ്പിച്ച് പശുപതി നേരത്തെ പലതവണ പരസ്യമായി രംഗത്ത് വന്നിരുന്നു. പ്രിന്‍സ് രാജ്, ചന്ദന്‍ സിങ്. വീണ ദേവി, മെഹബൂബ് അലി കൈസര്‍ എന്നീ എംപിമാരാണ് വിമത നീക്കം നടത്തി പശുപതി പക്ഷത്തേക്ക് മാറിയത്.

മന്നാര ചോപ്രയുടെ കിടലന്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
Focus back on Congress leadership drift, turmoil in party | Oneindia Malayalam

English summary
LJP splits: Chirag Paswan ousted as party national president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X