കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ; മെയ് 17 വരെ വിമാന- ട്രെയിൻ സർവ്വീസുകൾക്കുള്ള നിയന്ത്രണം തുടരും

  • By Aami Madhu
Google Oneindia Malayalam News

ദില്ലി; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ നീട്ടിയിരിക്കുകയാണ്. മെയ് 17 വരെയാണ് ലോക്ക് ഡൗൺ നീട്ടികൊണ്ട് കേന്ദ്രസർക്കാർ ഉത്തരവിറക്കിയത്. ഈ സാഹചര്യത്തിൽ ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോടെയല്ലാത്ത എല്ലാ ട്രെയിൻ സർവ്വീസുകൾക്കും
എല്ലാ ആഭ്യന്തര അന്താരാഷ്ട്ര വിമാന സർവ്വീസുകൾക്കും നിരോധനം തുടരും.

എയർ ആംബുലൻസ്, മറ്റ് മെഡിക്കൽ ആവശ്യങ്ങൾക്കുള്ള വിമാന സർവ്വീസ് എന്നിവയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയോട് കൂടി ഇളവ് നൽകും.അതേസയം അന്തർസംസ്ഥാന ബസ് സർവ്വീസും പൊതുഗതാഗതത്തിനും വിലക്കുണ്ട്. മെട്രോക്കുള്ള നിയന്ത്രണങ്ങളും തുടരുമെന്നും കേന്ദ്രസർക്കാർ ഉത്തരവിൽ പറയുന്നു.

 air-india2-1574869

നേരത്തേ മെയ് പകുതിയോടെ വിമാന സർവ്വീസുകൾ തുടങ്ങുന്നത് സംബന്ധിച്ച് വിമാനത്താവള അതോറിറ്റി രാജ്യത്തെ വിമാനത്താവളങ്ങൾക്ക് നിർദ്ദേശങ്ങൾ നൽകിയിരുന്നു. നിയന്ത്രണങ്ങൾ ലഘൂകരിച്ച ശേഷം ആദ്യ ഘട്ടത്തിൽ മൂന്നിലൊന്ന് സീറ്റുകളിൽ യാത്ര അനുവദിച്ച് കൊണ്ടുള്ള സർവ്വീസുകൾ നടത്താൻ തയ്യാറാകണമെന്നായിരുന്നു അതോറിറ്റി നിർദ്ദേശം.

മെയ് പകുതിയോടെ വിമാന സര്‍വീസ് ഭാഗികമായി പുനരാരംഭിക്കുന്നതിനുള്ള നടപടികൾ എയർ ഇന്ത്യയും തുടങ്ങിയിരുന്നു. പൈലറ്റുമാരോടും കാബിന്‍ ക്രൂ അംഗങ്ങളോടും പ്രവര്‍ത്തനം ആരംഭിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ കമ്പനി ആവശ്യപ്പെട്ടിട്ടിരുന്നു. 25 ശതമാനം മുതൽ 30 ശതമാനം വരെ സർവ്വീസുകൾ മെയ് പകുതിയോടെ പുനരാരംഭിക്കാനായിരുന്നു ആലോചന. നിലവിലെ സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ നിയന്ത്രണങ്ങൾ തുടരും.

കുഞ്ഞിനെ ചികിത്സിക്കണം,ആശുപത്രിയിലെത്തി അമ്മ പൂച്ച!! അമ്പരന്ന് ഡോക്ടർമാർ, കൗതകമുണർത്തി ചിത്രങ്ങൾകുഞ്ഞിനെ ചികിത്സിക്കണം,ആശുപത്രിയിലെത്തി അമ്മ പൂച്ച!! അമ്പരന്ന് ഡോക്ടർമാർ, കൗതകമുണർത്തി ചിത്രങ്ങൾ

അതേസമയം ഗൾഫിൽ നിന്നും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ നിന്നും പ്രവാസികളെ തിരികെ എത്തിക്കാൻ തയ്യാറായിരിക്കാൻ അടുത്തിടെ കേന്ദ്ര സർക്കാർ എയർ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തിൽ കേന്ദ്രസർക്കാർ ഉടൻ നിർദ്ദേശം പുറപ്പെടുവിക്കുമെന്നാണ് കണക്കാക്കുന്നത്.

Recommended Video

cmsvideo
അന്തര്‍ ജില്ലാ-സംസ്ഥാന യാത്രകള്‍ക്കും നിയന്ത്രണം | Oneindia Malayalam

കൊവിഡിന്റെ പശ്ചാത്തലത്തിൽ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ ഏപ്രിൽ 14 വരെയാണ്​ വിമാന-ട്രെയിൻ സർവ്വീസുകൾ ആദ്യം നിർത്തിവെച്ചിരുന്നത്. പിന്നീട് മെയ് 3 വരെ ലോക്ക് ഡൗൺ നീട്ടിയതോടെ തുടർന്നും സർവ്വീസുകൾ നിർത്തിവെയ്ക്കാൻ തിരുമാനിക്കുകയായിരുന്നു. മൂന്നാം ഘട്ട ലോക്ക് ഡൗൺ അവസാനിക്കുന്ന മെയ് 17 ന് ശേഷവും ട്രെയിൻ, വിമാന സർവ്വീസുകൾ പൂര്‍ണമായി പുനരാരംഭിക്കുന്നത് വൈകിയേക്കുമെന്നാണ് കണക്കാക്കുന്നത്.

മഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയ 137 പേർക്ക് കൊവിഡ്!! ആശങ്കമഹാരാഷ്ട്രയിലെ ഗുരുദ്വാരയിൽ നിന്ന് പഞ്ചാബിലേക്ക് മടങ്ങിയ 137 പേർക്ക് കൊവിഡ്!! ആശങ്ക

'ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ''ട്രെയിൻ ഇറങ്ങുമ്പോൾ കുടിയേറ്റ തൊഴിലാളികൾക്ക് 7500 രൂപ നൽകണം,മൊത്തം ചെലവ് 7500 കോടി രൂപയേ വരൂ'

English summary
lockdown; flight and train services ban till may 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X