കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക് ഡൗൺ വീണ്ടും കർശനമാക്കുമോ ? പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി 16,17 തീയതികളിൽ ചർച്ച നടത്തും

  • By News Desk
Google Oneindia Malayalam News

തിരുവന്തപുരം: രാജ്യത്ത് കൊവിഡ്‌കേസുകള്‍ ദിനം പ്രതി ഉയരുകയാണ്. ഏറ്റവും അവസാനമായി പുറത്തുവിട്ട കണക്ക് പ്രകാരം രോഗികളുടെ എണ്ണം 3 ലക്ഷം കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസ്ഥാന/ കേന്ദ്രഭരണ പ്രദേശങ്ങളിലെ മുഖ്യമന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ കൂടിക്കാഴ്ച നടത്തും. ജൂണ്‍ 16,17 തീയതികളിലായിരിക്കും കൂടിക്കാഴ്ച. രാജ്യത്ത് കൊവിഡ് ലോക്ക് ഡൗണുകള്‍ ഇളവുകള്‍ നല്‍കണോ, രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശമമാക്കണോ എന്നീ കാര്യങ്ങള്‍ അദ്ദേഹം മുഖ്യമന്ത്രിമാരുമായി ചര്‍ച്ച ചെയ്യും.

pm modi

സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തുന്ന ആറാമത്തെ കൂടിക്കാഴ്ചയാണിത്. ഏറ്റവും അവസാനമായി പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുമായി സംസാരിച്ചത് മേയ് 11ന് ആയിരുന്നു. നാലാം ഘട്ട ലോക്ക് ഡൗണിന് മുമ്പ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മുഖ്യമന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

അതേസമയം, രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം മൂന്ന് ലക്ഷം പിന്നിട്ടിരിക്കുകയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യയില്‍ സംഭവിച്ച കാര്യങ്ങള്‍ അപ്രതീക്ഷിതവും ഞെട്ടിക്കുന്നതുമാണ്. പത്ത് ദിവസത്തിനുള്ളില്‍ ഒരു ലക്ഷം കോവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഭയപ്പെടുത്തുന്ന കണക്കാണിത്. മഹാരാഷ്ട്രയില്‍ കാര്യങ്ങള്‍ ഗുരുതരമായി തുടരുകയാണ്. 3493 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ സ്ഥിരീകരിച്ചവരുടെ എണ്ണം 1 ലക്ഷം കടന്നിരിക്കുകയാണ്.

ഇതുവരെ 101141 കേസുകളാണ് മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് ഒരുലക്ഷം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ആദ്യ സംസ്ഥാനം കൂടിയാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് ആക്ടീവ് കേസുകളുടെ എണ്ണം അരലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 49,616 ആക്ടീവ് കേസുകളാണ് ഉള്ളത്. 1718 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 127 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മുംബൈയില്‍ മാത്രം 90 പേരാണ് മരിച്ചത്. സംസ്ഥാനത്തെ പകുതിയില്‍ അധികം കേസുകളും മുംബൈയിലാണ്. ഇതുവരെ 2044 പേര്‍ മുംബൈയില്‍ മരിച്ചിട്ടുണ്ട്.

ഇന്ത്യയിലെ ആദ്യത്തെ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തത് ജനുവരി 30ന് കേരളത്തിലാണ്. എന്നാല്‍ ഇത് ഒരു ലക്ഷമെത്താന്‍ 100 ദിവസമെടുത്തു. മെയ് 18നാണ് ഇന്ത്യയിലെ കേസുകള്‍ ഒരുലക്ഷം കടന്നത്. അതിവേഗമാണ് ഇത് രണ്ട് ലക്ഷത്തിലേക്ക് എത്തിയത്. ജൂണ്‍ രണ്ടിന് കേസുകള്‍ ഇത്രത്തോളമെത്തി. പിന്നീടുള്ള പത്ത് ദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലുമെത്തിയിരിക്കുകയാണ്.

English summary
Lockdown: Prime minister Narendra modi will hold a virtual meet with chief ministers of states on June 16 and 17
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X