കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലോക്ക്ഡൗണ്‍ ലംഘിച്ച് ബിജെപി നേതാവിന്റെ ക്രിക്കറ്റ് മത്സരം; 20 പേര്‍ക്കെതിരെ കേസെടുത്തു

  • By News Desk
Google Oneindia Malayalam News

ലക്‌നൗ: രാജ്യത്താകമാനം കൊറോണ വൈറസ് രോഗം പടര്‍ന്നുപിടിക്കുകയാണ്. ഇന്ത്യയില്‍ കൊറോണ രോഗികളുടെ എണ്ണം 21000 കടന്നിരിക്കുകയാണ്. ഔദ്യോഗിക കണക്ക് പ്രകാരം 21393 പേര്‍ക്കാണ് രാജ്യത്ത് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറില്‍ 41 പേര്‍ മരിച്ചതോടെ രാജ്യത്ത് ആകെ മരിച്ചവരുടെ എണ്ണം 681 ആയെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.ദിവസങ്ങള്‍ കഴിയുംതോറും ഇന്ത്യയുടെ സ്ഥിതി ഗുരുതരമായി തുടരുകയാണ്.

കൊറോണ പ്രതിരോധ നടപടികളുടെ ഭാഗമായി ഏര്‍പ്പെടുത്തി ലോക്ക്ഡൗണ്‍ മെയ് മൂന്ന് വരെ തുടരും. ഏപ്രില്‍ 20 മുതല്‍ ചില മേഖലകളില്‍ നിയന്ത്രണം പിന്‍വലിച്ചിരുന്നെങ്കിലും ആളുകള്‍ പുറത്തിറങ്ങുന്നതിനും ഒത്തുകൂടുന്നതിനുമെല്ലാം കര്‍ശന നിയന്ത്രണമാണ് ഇപ്പോഴും ഏര്‍പ്പെടുത്തിയിരിക്കുന്നത്. അതിനിടെ ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് മാച്ച് സംഘടിപ്പിച്ചതിന് അറസ്റ്റിലായിരിക്കുകയാണ് ബിജെപി നേതാവ്.

yogi

ഉത്തര്‍പ്രദേശിലെ ബാരബങ്കി ജില്ലയിലെ പാന്‍പൂര്‍ ഗ്രാമത്തിലാണ് ലോക്കഡൗണ്‍ ലംഘിച്ച് ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിന് ബിജെപി പ്രാദേശിക നേതാവടക്കം 20 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. വ്യാഴാഴ്ച്ചയായിരുന്നു സംഭവം.
ഗ്രാമത്തില്‍ ആളുകള്‍ ഒത്തുകൂടി ക്രിക്കറ്റ് മാച്ച് നടക്കുന്നതായി പൊലീസ് കണ്‍ട്രോള്‍ റൂമില്‍ രാവിലെയാണ് വിവരം ലഭിച്ചത്.

ക്രിക്കറ്റ് മത്സരം സംഘടിപ്പിച്ചതിനും ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ചതിനുമാണ് ബിജെപി നേതാവ് സുധീര്‍ സിംഗിനെതിരെ കേസെടുത്തിരിക്കുന്നത്. സംഭവത്തില്‍ പകര്‍ച്ചവ്യാധി നിയമപ്രകാരമടക്കമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

സംസ്ഥാനത്ത് കൊറോണ വൈറസ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തില്‍ കൂടുതല്‍ രോഗികളുള്ള പ്രദേശങ്ങളില്‍ പൂള്‍ ടെസ്റ്റിംഗ് നടത്താനാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ തീരുമാനം. അതേസമയം ലോക്ക്ഡൗണ്‍ നടപടികള്‍ ലംഘിച്ചുകൊണ്ട് രാജസ്ഥാനിലേക്ക് 300 ബസുകള്‍ അയക്കാന്‍ തീരുമാനിച്ച യോഗിയുടെ നടപടി ഏറെ വിവാദമായിരുന്നു.

ആഗ്രയില്‍നിന്ന് 200 ബസും ഝാന്‍സിയില്‍നിന്ന് 100 ബസുകളുമാണ് രാജസ്ഥനിലെ കോട്ടയിലേക്ക് അയക്കാനാണ് തീരുമാനിച്ചത്. വിവിധ പരീക്ഷകളുടെ തയ്യാറെടുപ്പുകള്‍ക്കായി കോട്ടയില്‍ തങ്ങിയ വിദ്യാര്‍ഥികളെ തിരികെയെത്തിക്കാനാണ് സര്‍ക്കാര്‍ പ്രത്യേകം ബസ് അയക്കുന്നത്.

എന്‍ജിനീയറിങ്, മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ തയ്യാറെടുപ്പിനായാണ് വിദ്യാര്‍ത്ഥികള്‍ കോട്ടയില്‍ എത്തിയത്. ഇത്തരം പരീക്ഷകളുടെ മികച്ച പരിശീലന കേന്ദ്രങ്ങള്‍ ഇവിടെയുണ്ട്.

യുപി സര്‍ക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ രംഗത്തെത്തിയിരുന്നു. അത് ചൂണ്ടികാട്ടി നിതീഷ്‌കുമാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കത്തയച്ചിരുന്നു. വിദ്യാര്‍ത്ഥികളെ എത്തിക്കാന്‍ പ്രത്യേകം ബസ് അനുവദിക്കാമെങ്കില്‍ എന്തിനാണ് കുടിയേറ്റ തൊഴിലാളികളെ തടഞ്ഞുവെക്കുന്നതെന്ന ബീഹാര്‍ ചീഫ് സെക്രട്ടറി ദീപക് കുമാര്‍ ചോദിച്ചിരുന്നു.

English summary
Lockdown Violation: Case Registered Against a BJP Leader And 19 Other for Organising Cricket Match
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X