Get Updates
Get notified of breaking news, exclusive insights, and must-see stories!

യുപിയില്‍ ബിഎസ്പി തകര്‍ച്ചയിലേക്ക്......ഒറ്റരാത്രി കൊണ്ട് 15 നേതാക്കള്‍ ബിജെപിയില്‍!!

ദില്ലി: പ്രതിപക്ഷ നിരയില്‍ നിന്നുയരുന്ന വെല്ലുവിളികള്‍ നേരിടാന്‍ ബിജെപി തയ്യാറെടുക്കുന്നു. മഹാസഖ്യത്തിലെ പ്രധാന കക്ഷികളില്‍ നിന്ന് നേതാക്കളെ അടര്‍ത്തിയെടുത്തുന്ന മറുതന്ത്രമാണ് ബിജെപി പയറ്റിയിരിക്കുന്നത്. 2014ലെ ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ സമയത്ത് കോണ്‍ഗ്രസില്‍ നിന്ന് നിരവധി നേതാക്കളെ ബിജെപി സ്വന്തം പാളയത്തിലെത്തിരുന്നു. ഇത്തവണ കോണ്‍ഗ്രസിനെ മാത്രമല്ല, മറ്റ് പാര്‍ട്ടികളില്‍ നിന്നും നേതാക്കളെ ബിജെപി പാര്‍ട്ടിയിലേക്കെത്തുകയാണ്.

ഉത്തര്‍പ്രദേശില്‍ ഇത് അതിവേഗമാണ് നടന്ന് കൊണ്ടിരിക്കുന്നത്. ഒറ്റരാത്രി കൊണ്ട് ബിഎസ്പിയില്‍ നിന്ന് 15 നേതാക്കളാണ് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. മഹാസഖ്യം ബിജെപിക്ക് ഏറ്റവും വലിയ ഭീഷണിയാവുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഇത്തരം നീക്കങ്ങള്‍ നടക്കുന്നത്. അതേസമയം പ്രതിപക്ഷ ഐക്യം ഇതോടെ കൂടുതല്‍ ദുര്‍ബലമാകുമെന്ന് ഉറപ്പാണ്. മായാവതി സമ്മര്‍ദത്തിലുമാണ്.

15 നേതാക്കള്‍

15 നേതാക്കള്‍

ബിഎസ്പിയുടെ പ്രമുഖരായ 15 നേതാക്കളാണ് പാര്‍ട്ടി വിട്ട് ബിജെപിയില്‍ ചേര്‍ന്നിരിക്കുന്നത്. സമാജ് വാദി ബിഎസ്പി സഖ്യത്തില്‍ ഇവര്‍ അതൃപ്തി ഉണ്ടെന്നും സൂചനയുണ്ട്. കര്‍ണാടകത്തില്‍ അടക്കം ബിജെപി പയറ്റി കൊണ്ടിരിക്കുന്ന തന്ത്രമാണ് ഇത്. പാര്‍ട്ടില്‍ 15 പേരില്‍ 11 പേര്‍ ബിഎസ്പി ടിക്കറ്റില്‍ നിയമസഭാ-ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരാണ്. ബിഎസ്പിയില്‍ നിന്നാണ് ഏറ്റവുമധികം പേര്‍ മറ്റ് പാര്‍ട്ടികളിലേക്ക് പോവുന്നത്. ഇത് ബിജെപിയെ വീണ്ടും ശക്തരാക്കിയിരിക്കുകയാണ്.

ഇതുവരെ 28 നേതാക്കള്‍

ഇതുവരെ 28 നേതാക്കള്‍

പ്രതിപക്ഷ നിരയില്‍ നിന്ന് ഇതുവരെ 28 നേതാക്കളാണ് ബിജെപിയില്‍ എത്തിയത്. എസ്പി, ആര്‍എല്‍ഡി, കോണ്‍ഗ്രസ് എന്നിവരില്‍ നിന്നുള്ള അംഗങ്ങളെയും ഉള്‍പ്പെടുത്തിയാണ് ഇത്രയും പേര്‍. 30 ദിവസം കൊണ്ട് യുപിയില്‍ പാര്‍ട്ടി വിട്ടവരാണിവര്‍. പക്ഷേ അപ്പോഴും മുന്നില്‍ നില്‍ക്കുന്നത് ബിഎസ്പിയില്‍ നിന്നാണ് പോകുന്നത്. അതേസമയം ബിഎസ്പിയില്‍ ഇവര്‍ക്ക് ടിക്കറ്റ് ലഭിക്കാത്തതിന്റെ നിരാശയും മായാവതിയോടുള്ള പ്രതിഷേധവും പാര്‍ട്ടി വിടാന്‍ കാരണമായിട്ടുണ്ട്.

ചാണക്യതന്ത്രത്തിന് കൈയ്യടി

ചാണക്യതന്ത്രത്തിന് കൈയ്യടി

മൂന്ന് സംസ്ഥാനങ്ങള്‍ തോറ്റത് അടക്കമുള്ള കാര്യങ്ങളില്‍ അമിത് ഷാ വലിയ പ്രതിരോധത്തിലായിരുന്നു. അദ്ദേഹത്തിന്റെ ചാണക്യ തന്ത്രം പഴയ രീതിയില്‍ ഫലിക്കുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ എല്ലാവരെയും ഒരിക്കല്‍ കൂടി അദ്ദേഹം ഞെട്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ ദിവസം സോണിയാ ഗാന്ധിയുടെ അടുപ്പക്കാരനായിരുന്ന ടോം വടക്കന്‍ ബിജെപിയിലെത്തിയിരുന്നു. ഇപ്പോഴിതാ ബിഎസ്പിയില്‍ നിന്ന് പ്രമുഖ നേതാക്കളും എത്തിയിരിക്കുകയാണ്.

മോദിയുടെ എതിരാളി

മോദിയുടെ എതിരാളി

മായാവതിയുടെ വിശ്വസ്തനും സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുമായിരുന്ന വിജയ് പ്രകാശ് ജെയ്‌സ്വാളാണ് ബിജെപിയിലേക്ക് എത്തിയ വമ്പന്‍. ബിഎസ്പിയുടെ സംഘാടക മേഖലയില്‍ പകരം വെക്കാനില്ലാത്ത നേതാവാണ് ജെയ്‌സ്വാള്‍. വാരണാസിയില്‍ നരേന്ദ്ര മോദിക്കെതിരെ അദ്ദേഹം മത്സരിച്ചിരുന്നു. 60579 വോട്ടുകളും അദ്ദേഹം നേടിയിരുന്നു. ജെയ്‌സ്വാളിന്റെ രാജി മായാവതിയെ ഞെട്ടിച്ചിരിക്കുകയാണ്. ഇത്തവണ അദ്ദേഹത്തെ മത്സരിപ്പിക്കാനും മായാവതി ലക്ഷ്യമിട്ടിരുന്നു.

ഒബിസി വോട്ടുകളില്‍ വിള്ളല്‍

ഒബിസി വോട്ടുകളില്‍ വിള്ളല്‍

വിജയ് പ്രകാശ് ജെയ്‌സ്വാള്‍ ഒബിസി വിഭാഗത്തിലെ പ്രമുഖനായ നേതാവാണ്. ബിഎസ്പിയുടെ പ്രധാന വോട്ടുബാങ്കാണ് ഒബിസി വിഭാഗം. ജെയ്‌സ്വാള്‍ പോകുന്നതോടെ ഒബിസി വോട്ടുകള്‍ ഭിന്നിക്കും. ഇത് ബിജെപിക്ക് നേട്ടമാകും. ഇത്തവണ വാരണാസി മണ്ഡലത്തില്‍ സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയാണ് മത്സരിക്കുന്നത്. ഇത് ജെയ്‌സ്വാളിനെ ചൊടിപ്പിച്ചിരുന്നു. വാരണാസിയില്‍ ഇത്തവണയും മത്സരിക്കണമെന്നായിരുന്നു ജെയ്‌സ്വാള്‍ താല്‍പര്യപ്പെട്ടിരുന്നത്.

രണ്ടാമൂഴം ഉറപ്പിക്കാന്‍ ബിജെപി

രണ്ടാമൂഴം ഉറപ്പിക്കാന്‍ ബിജെപി

മോദി സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിക്കാനുള്ള എല്ലാ ശ്രമങ്ങളുമാണ് ബിജെപി ഇപ്പോള്‍ നടത്തുന്നത്. ഗുജറാത്തില്‍ പ്രമുഖരായ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തി കഴിഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പില്‍ വമ്പന്‍ നേട്ടം കോണ്‍ഗ്രസ് സ്വന്തമാക്കിയത് പാര്‍ട്ടി വിട്ട നേതാക്കളിലൂടെയായിരുന്നു. മഹാരാഷ്ട്രയിലും വമ്പന്‍ നേതാക്കള്‍ ബിജെപിയിലേക്ക് ചേക്കേറി കഴിഞ്ഞു. ബംഗാളില്‍ കഴിഞ്ഞ ദിവസം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് മമതയുടെ അടുപ്പക്കാരന്‍ അര്‍ജുന്‍ സിംഗ് ബിജെപിയില്‍ എത്തിയിരുന്നു. തിരഞ്ഞെടുപ്പിന് മുമ്പ് പ്രതിപക്ഷത്തെ പരമാവധി ദുര്‍ബലമാക്കുക എന്ന ലക്ഷ്യമാണ് ബിജെപിക്ക് മുന്നിലുള്ളത്.

ദളിത് വോട്ടുകളിലും ചോര്‍ച്ച

ദളിത് വോട്ടുകളിലും ചോര്‍ച്ച

വിജയ് പ്രകാശ് ജെയ്‌സ്വാള്‍ ബിഎസ്പിയുടെ മികവ് കൊണ്ടല്ല, മറിച്ച് അദ്ദേഹത്തിന്റെ വ്യക്തിപരമായ സ്വാധീനം കൊണ്ടാണ് നേതാവ്. ഇത് ബിജെപിക്ക് യുപിയില്‍ കൂടുതല്‍ ഗുണം ചെയ്യും. ആഗ്രയില്‍ നിന്നും ഗുതിയാരി ലാല്‍ ദുവേഷ് എന്ന ദളിത് നേതാവും പാര്‍ട്ടി വിട്ടവരിലുണ്ട്. ആഗ്ര കന്റോണ്‍മെന്റില്‍ നിന്ന് 2012ല്‍ ഇയാള്‍ ബിഎസ്പി ടിക്കറ്റില്‍ വിജയിച്ചിരുന്നു. ഇത്തവണ ദുവേഷ് ബിജെപിക്ക് വേണ്ടി കളത്തില്‍ ഇറങ്ങിയാല്‍ ദളിത് വോട്ടുകളും ചോരും. കോണ്‍ഗ്രസിന് വേണ്ടി ചന്ദ്രശേഖര്‍ ആസാദും രംഗത്തിറങ്ങിയാല്‍ അടിസ്ഥാന വോട്ടുബാങ്കില്‍ വിള്ളല്‍ വീഴുമെന്ന ഭയവും മായാവതിക്കുണ്ട്.

പാര്‍ട്ടി വിട്ടവര്‍ ആരൊക്കെ...

പാര്‍ട്ടി വിട്ടവര്‍ ആരൊക്കെ...

ബിഎസ്പിയുടെ മുന്‍ ദേശീയ വക്താവ് ഉമ്മദ് പ്രതാപ് സിംഗ്, വേദ്രം ഭട്ടി, രാംഹത് ഭാരതി, ഛോട്ടേലാല്‍ വര്‍മ, എന്നിവരാണ് പ്രധാനമായും ബിഎസ്പി വിട്ടവര്‍. പ്രതാപ്ഗഡില്‍ നിന്ന് 2007ല്‍ മത്സരിച്ച് തോറ്റ നേതാവാണ് പ്രതാപ് സിംഗ്. ഇത്തവണ പ്രതാപ്ഗഡില്‍ ഇയാള്‍ക്ക് സീറ്റ് നല്‍കാത്തതിനെ തുടര്‍ന്നാണ് ബിഎസ്പി വിട്ടത്. വേദ്രം ബട്ടി 2012ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിഎസ്പി ടിക്കറ്റില്‍ വിജയിച്ചിരുന്നു. രാംഹത് ഭാരതി സിതാപൂരില്‍ നിന്നുള്ള എംഎല്‍എയും മായാവതി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു. ഛോട്ടേല്‍ലാല്‍ വര്‍മ ഫത്തേപൂര്‍ സിക്രിയില്‍ നിന്ന് സീറ്റ് ലഭിക്കുന്നതിനാണ് ബിഎസ്പി വിട്ടത്.

ഇനിയും നേതാക്കളെത്തും

ഇനിയും നേതാക്കളെത്തും

ബിഎസ്പിയില്‍ നിന്ന് ഇനിയും നേതാക്കള്‍ ബിജെപിയിലെത്തുമെന്നാണ് സൂചന. സംസ്ഥാന ബിജെപി നേതൃത്വം ഇക്കാര്യം സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍ അസംതൃപ്തരുമായി മായാവതി ചര്‍ച്ച നടത്തുന്നുണ്ട്. ചോര്‍ച്ച തടയാന്‍ മായാവതി ശക്തമായ നിലപാടെടുക്കണമെന്ന് അഖിലേഷ് യാദവും നിര്‍ദേശിച്ചിട്ടുണ്ട്. ബിഎസ്പിയുടെ സംഘടനാ ചുമതലയുള്ള നേതാക്കളും പാര്‍ട്ടി വിട്ടതില്‍ മായാവതി ആശങ്കയിലാണ്. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ എല്ലാം തകിടം മറിയുമെന്ന് അവര്‍ ആശങ്കപ്പെടുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+