കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ബീഹാറില്‍ സീറ്റില്ല, പകരം രവിശങ്കര്‍ പ്രസാദ് മത്സരിക്കും!!

Google Oneindia Malayalam News

Recommended Video

cmsvideo
ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ബീഹാറില്‍ സീറ്റില്ല

ദില്ലി: ബിജെപിയുടെ സിറ്റിംഗ് എംപിയും മുതിര്‍ന്ന നേതാവുമായ ശത്രുഘ്‌നന്‍ സിന്‍ഹയ്ക്ക് ഇത്തവണ സീറ്റില്ല. ഇക്കാര്യം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എന്നാല്‍ ഇത് നേരത്തെ തന്നെ പ്രതീക്ഷിച്ചതായിരുന്നു. വിമത നേതാവായിട്ടാണ് ശത്രുഘ്‌നന്‍ സിന്‍ഹയെ ബിജെപി കേന്ദ്ര നേതൃത്വം കാണുന്നത്. ബീഹാറിലെ പട്‌ന സാഹിബില്‍ നിന്നാണ് അദ്ദേഹം ഇത്രയും കാലം മത്സരിച്ചിരുന്നത്. എന്നാല്‍ ഇത്തവണ അദ്ദേഹത്തെ മത്സരിപ്പിക്കില്ലെന്നാണ് തീരുമാനം.

1

അതേസമയം കേന്ദ്രമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അടുത്തയാളുമായ രവിശങ്കര്‍ പ്രസാദിനെയാണ് പട്‌ന സാഹിബില്‍ മത്സരിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ശത്രുഘ്‌നന്‍ സിന്‍ഹ ദീര്‍ഘകാലമായി ബിജെപി കേന്ദ്ര നേതൃത്വത്തെയും മോദി-അമിത് ഷാ കൂട്ടുകെട്ടിനെയും നിരന്തരം വിമര്‍ശിച്ചിരുന്നു. ഇതിന് പുറമേ പ്രതിപക്ഷ റാലിയില്‍ പങ്കെടുക്കുകയും വിമര്‍ശനം ഉന്നയിക്കുകയും ചെയ്തിരുന്നു. സിന്‍ഹ ആര്‍ജെഡി ടിക്കറ്റില്‍ മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു.

ഇതൊക്കെ കണക്കിലെടുത്താണ് അദ്ദേഹത്തെ ഒഴിവാക്കിയതെന്നാണ് സൂചന. അതേസമയം ശത്രുഘ്‌നന്‍ പാര്‍ട്ടി വിട്ടേക്കുമെന്നാണ് സൂചന. എന്ത് വന്നാലും പട്‌ന സാഹിബില്‍ മത്സരിക്കുമെന്ന് സിന്‍ഹ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ശത്രുഘ്‌നന്‍ സിന്‍ഹ ബീഹാറില്‍ നിന്ന് ഉത്തര്‍പ്രദേശിലേക്ക് കളം മാറുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സമാജ് വാദി പാര്‍ട്ടിയില്‍ അദ്ദേഹം ചേരുമെന്നും, ലഖ്‌നൗവില്‍ മത്സരിക്കുമെന്നും എസ്പി നേതാക്കള്‍ പറഞ്ഞിരുന്നു.

പട്‌ന സാഹിബ് മണ്ഡലത്തിനായി അവസാന വട്ട ചര്‍ച്ചയാണ് ബിജെപിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയില്‍ നടക്കുന്നത്. അമിത് ഷായും മോദിയുമാണ് അന്തിമ തീരുമാനമെടുക്കുക. രാജ്യസഭാ എംപി ആര്‍കെ സിംഗിന്റെ പേരും ഈ മണ്ഡലത്തില്‍ പരിഗണനയിലുണ്ട്. രവിശങ്കര്‍ പ്രസാദിനാണ് മുന്‍തൂക്കം. അദ്ദേഹം മത്സരിക്കാനും താല്‍പര്യം അറിയിച്ചിട്ടുണ്ട്. ബീഹാറില്‍ നിന്നുള്ള നേതാക്കളായ സുശീല്‍ കുമാര്‍ മോദി, നിത്യാനന്ദ റായ് എന്നിവര്‍ക്കും രവിശങ്കര്‍ പ്രസാദ് മത്സരിക്കുന്നതിനോട് എതിര്‍പ്പില്ല.

പ്രിയങ്ക പ്രവര്‍ത്തകരുടെ വിശ്വാസ്യത നേടിയതെങ്ങനെ, ബിജെപിക്കും മഹാസഖ്യത്തിനും ഒരുപോലെ വെല്ലുവിളിപ്രിയങ്ക പ്രവര്‍ത്തകരുടെ വിശ്വാസ്യത നേടിയതെങ്ങനെ, ബിജെപിക്കും മഹാസഖ്യത്തിനും ഒരുപോലെ വെല്ലുവിളി

English summary
lok sabha election 2019 bjp likely to drop shatrughan sinha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X