കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് വിട്ടുവീഴ്ച ചെയ്തു; മഹാരാഷ്ട്രയില്‍ പ്രതിസന്ധി തീര്‍ന്നു, 24 സീറ്റില്‍ മല്‍സരിക്കും

Google Oneindia Malayalam News

മുംബൈ: മഹാരാഷ്ട്രയില്‍ ഏറെ നാള്‍ നീണ്ട നാടകീയതയ്‌ക്കൊടുവില്‍ പ്രതിപക്ഷത്തിന്റെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസ് 24 സീറ്റില്‍ മല്‍സരിക്കാന്‍ തീരുമാനിച്ചു. എന്‍സിപി 20 സീറ്റിലും മല്‍സരിക്കും. ഇരു പാര്‍ട്ടികളും രണ്ടു സീറ്റുകള്‍ വീതം ചെറുകക്ഷികള്‍ക്ക് വിട്ടുകൊടുക്കും. ബഹുജന്‍ വികാസ് അഗഥി ഒരു സീറ്റിലും സ്വാഭിമാനി ശത്കരി സംഘടന രണ്ടു സീറ്റിലും യുവ സ്വാഭിമാനി പക്ഷ ഒരു സീറ്റിലും മല്‍സരിക്കും.

Congress

കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ അശോക് ചവാനാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒട്ടേറെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കോണ്‍ഗ്രസും എന്‍സിപിയും വിഷയത്തില്‍ അയഞ്ഞത്. രണ്ടു പാര്‍ട്ടികളും 2014ല്‍ മല്‍സരിച്ച അത്രയും സീറ്റില്‍ ഇത്തവണയും മല്‍സരിക്കുമെന്ന വാശിയിലായിരുന്നു. എന്നാല്‍ മാരത്തണ്‍ ചര്‍ച്ചയില്‍ രണ്ടു സീറ്റ് വീതം ചെറുപാര്‍ട്ടികള്‍ക്ക് വിട്ടുകൊടുക്കാന്‍ നേതാക്കള്‍ ധാരണയിലെത്തി.

സാങ്‌ലി, പല്‍ഘാര്‍ സീറ്റുകളാണ് കോണ്‍ഗ്രസ് വിട്ടുനല്‍കിയത്. ഹത്കനഗ്ലി, അമരാവതി സീറ്റുകള്‍ എന്‍സിപിയും ചെറുകക്ഷികള്‍ക്ക് വിട്ടുകൊടുത്തു. ബിജെപി ശിവസേന സഖ്യത്തെയാണ് കോണ്‍ഗ്രസ്-എന്‍സിപി സഖ്യം നേരിടുന്നത്.

പ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! ഇന്ത്യയില്‍ ഏഴിടത്ത് ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍; കൊച്ചിയിലുംപ്രവാസികള്‍ക്ക് സന്തോഷവാര്‍ത്ത!! ഇന്ത്യയില്‍ ഏഴിടത്ത് ഖത്തര്‍ വിസാ കേന്ദ്രങ്ങള്‍; കൊച്ചിയിലും

2014ലെ തിരഞ്ഞെടുപ്പില്‍ 41 സീറ്റില്‍ ബിജെപി-ശിവസേന സഖ്യമാണ് ജയിച്ചത്. മഹാരാഷ്ട്രയില്‍ 48 മണ്ഡലങ്ങളുണ്ട്. യുപി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ലോക്‌സഭാ മണ്ഡലങ്ങളുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്. ഇവിടെ നിന്ന് കൂടുതല്‍ സീറ്റ് നേടാനാണ് ബിജെപിയും കോണ്‍ഗ്രസും ലക്ഷ്യമിടുന്നത്.

English summary
Cong to Contest 24 Seats, NCP 20 in Maharashtra
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X