കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

90 കോടി വോട്ടർമാർ, പുതിയ വോട്ടർമാർക്ക് ടോൾ ഫ്രീ നമ്പർ, എല്ലായിടത്തും വിവിപാറ്റ്

Google Oneindia Malayalam News

ദില്ലി: പതിനേഴാം ലോക്‌സഭയിലേക്കുളള തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങിക്കഴിഞ്ഞു. ദില്ലിയില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ തിരഞ്ഞെടുപ്പിനുളള ഒരുക്കങ്ങള്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ വിശദീകരിച്ചു. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ രാജ്യത്ത് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു.

രാജ്യത്ത് പത്ത് ലക്ഷം പോളിംഗ് ബൂത്തുകളും 90 കോടി വോട്ടര്‍മാരുമാണുളളത്. ഇക്കൂട്ടത്തില്‍ 8.4 കോടി പുതിയ വോട്ടര്‍മാരാണ്. പുതിയ വോട്ടര്‍മാര്‍ക്കായി ടോള്‍ ഫ്രീ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതായി തിരഞ്ഞെടുപ്പ് കമ്മീഷണര്‍ വ്യക്തമാക്കി. 1950 ആണ് നമ്പര്‍.

ec

ഈ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ എല്ലാ വോട്ടിംഗ് മെഷീനുകളിലും വിവിപാറ്റ് സംവിധാനം ഒരുക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടെടുപ്പിനുളള സുരക്ഷാ സംവിധാനങ്ങള്‍ സംബന്ധിച്ചുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയായിക്കഴിഞ്ഞു. പോളിംഗ് ബൂത്തുകളില്‍ കുടിവെള്ളം അടക്കമുളള സംവിധാനം ഒരുക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു.

ക്രിമിനല്‍ കേസുളള സ്ഥാനാര്‍ത്ഥികള്‍ക്ക് പ്രത്യേക മാനദണ്ഡമുണ്ടായിരിക്കും. കേസില്‍ ഉള്‍പ്പെട്ട മാധ്യമങ്ങള്‍ പത്രപ്പരസ്യം നല്‍കണം. സുതാര്യമായ തെരഞ്ഞെടുപ്പിന് മാധ്യമങ്ങള്‍ സഹകരിക്കണം. പെയ്ഡ് ന്യൂസ് പാടില്ല. സാമൂഹ്യമാധ്യമങ്ങളിലൂടെയുളള പ്രചാരണവും തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. വോട്ടിംഗ് യന്ത്രങ്ങള്‍ കൊണ്ടുപോകുമ്പോള്‍ സുരക്ഷയ്ക്കായി ജിപിഎസ് സംവിധാനം ഏര്‍പ്പെടുത്തുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി.

English summary
Lok Sabha Election 2019 Date: State-Wise Polling Dates & Voting Schedule and preparations
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X