കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരേന്ദ്ര മോദിക്കെതിരെ സഖ്യകക്ഷി മല്‍സരിക്കും; ബിജെപിക്ക് ഞെട്ടല്‍, വാരണാസിയില്‍ അടിവലി

Google Oneindia Malayalam News

ദില്ലി: ഉത്തര്‍ പ്രദേശില്‍ ബിജെപിക്ക് കനത്ത തിരിച്ചടി ലഭിക്കുമെന്ന് സൂചനകള്‍. യുപിയില്‍ ബിജെപിയുടെ സഖ്യകക്ഷിയായ എസ്ബിഎസ്പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാന്‍ തീരുമാനിച്ചു. യുപിയിലെ 39 മണ്ഡലങ്ങളിലാണ് പാര്‍ട്ടി മല്‍സരിക്കുക. പ്രധാനമന്ത്രി നരേന്ദ്ര മോദി മല്‍സരിക്കുന്ന വാരണാസിയിലും എസ്ബിഎസ്പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു.

ഇതോടെ യുപിയില്‍ ബിജെപിക്ക് നെഞ്ചിടിപ്പ് കൂടുകയാണ്. കാരണം യുപിയില്‍ സീറ്റുകള്‍ നഷ്ടമായാല്‍ പാര്‍ട്ടിക്ക് ദേശീയ തലത്തില്‍ തിരിച്ചടിയാകും. കഴിഞ്ഞ തവണ 71 സീറ്റുകള്‍ ബിജെപി യുപിയില്‍ നേടിയിരുന്നു. ഇതാണ് നരേന്ദ്ര മോദി സര്‍ക്കാരിന് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിക്കാന്‍ സഹായിച്ചത്. ഇത്തവണ തിരിച്ചടി ലഭിക്കാനുള്ള സാധ്യതകളാണ് തെളിയുന്നത്. വിവരങ്ങള്‍ ഇങ്ങനെ.....

 അകലാന്‍ കാരണം

അകലാന്‍ കാരണം

സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട ചര്‍ച്ച പൊളിഞ്ഞതാണ് ബിജെപിയും എസ്ബിഎസ്പിയും അകലാന്‍ കാരണം. സംസ്ഥാന സര്‍ക്കാരില്‍ പിന്നാക്ക ക്ഷേമ മന്ത്രിയാണ് എസ്ബിഎസ്പി അധ്യക്ഷന്‍ ഓംപ്രകാശ് രാജ്ബാര്‍. ഇദ്ദേഹം രാജിസന്നദ്ധത അറിയിച്ചിട്ടുണ്ട്.

 താമര ചിഹ്നത്തില്‍

താമര ചിഹ്നത്തില്‍

ബിജെപി ഒരു സീറ്റ് മാത്രമാണ് എസ്ബിഎസ്പിക്ക് വിട്ടുനല്‍കിയത്. മൂന്ന് സീറ്റ് അവര്‍ ആവശ്യപ്പെട്ടിരുന്നു. വിട്ടുനല്‍കിയ ഒരു സീറ്റില്‍ താമര ചിഹ്നത്തില്‍ മല്‍സരിക്കണമെന്ന് യോഗി ആദിത്യനാഥ് ആവശ്യപ്പെട്ടതാണ് സഖ്യം ഉലയാന്‍ കാരണം.

 രാജികത്തുമായി പുലര്‍ച്ചെ

രാജികത്തുമായി പുലര്‍ച്ചെ

ഈ സാഹചര്യത്തില്‍ മന്ത്രി പദവി രാജിവെക്കാന്‍ ഓം പ്രകാശ് രാജ്ബാര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ എത്തിയെങ്കിലും അദ്ദേഹത്തെ കാണാന്‍ സാധിച്ചില്ല. കാണാന്‍ അവസരം നല്‍കണമെന്ന ആവശ്യവും പരിഗണിച്ചില്ല.

മോദിക്കെതിരെ സ്ഥാനാര്‍ഥി

മോദിക്കെതിരെ സ്ഥാനാര്‍ഥി

തുടര്‍ന്നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാകില്ലെന്ന് എസ്ബിഎസ്പി പ്രഖ്യാപിച്ചതും സംസ്ഥാനത്തെ 39 സീറ്റുകളില്‍ മല്‍സരിക്കുമെന്ന അറിയിച്ചതും. മോദി മല്‍സരിക്കുന്ന വാരണാസി മണ്ഡലത്തിലും എസ്ബിഎസ്പി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചു. സിദ്ധാര്‍ഥ് രാജ്ബാര്‍ ആണ് മോദിക്കെതിരെ മല്‍സരിക്കുക.

പ്രതിസന്ധി ഇരട്ടിയാകും

പ്രതിസന്ധി ഇരട്ടിയാകും

ഉത്തര്‍ പ്രദേശ് ബിജെപിക്ക് പ്രതിസന്ധി ഇരട്ടിയാകുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. സഖ്യകക്ഷിയായ എസ്ബിഎസ്പി ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കുന്നത് ബിജെപി വോട്ടുകള്‍ ഭിന്നിക്കാന്‍ കാരണമാകും. സമവായ ശ്രമങ്ങള്‍ പരാജയപ്പെട്ടതോടെയാണ് എസ്ബിഎസ്പി കടുത്ത നിലപാടിലേക്ക് നീങ്ങിയത്.

 മന്ത്രി പദവി വേണ്ട

മന്ത്രി പദവി വേണ്ട

39 സീറ്റില്‍ സ്ഥാനാര്‍ഥികളെ നിര്‍ത്തുമെന്ന് എസ്ബിഎസ്പി നേതാവും യോഗി മന്ത്രിസഭയിലെ അംഗവുമായ ഓം പ്രകാശ് രാജ്ബാര്‍ പറഞ്ഞു. ഇദ്ദേഹം മന്ത്രി പദവി രാജിവെക്കുകയാണെന്നും അറിയിച്ചു. 25 സീറ്റില്‍ മല്‍സരിക്കുമെന്നാണ് നേരത്തെ പറഞ്ഞിരുന്നത്.

പുലര്‍ച്ചെ വീട്ടിലെത്തി

പുലര്‍ച്ചെ വീട്ടിലെത്തി

തിങ്കളാഴ്ച പുലര്‍ച്ചെ രാജിക്കത്ത് കൈമാറാന്‍ യോഗിയുടെ വസതിയില്‍ എത്തിയിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഓം പ്രകാശ് രാജ്ബാര്‍ എത്തിയത്. എന്നാല്‍ മുഖ്യമന്ത്രി ഉറങ്ങുകയാണെന്ന് വിവരം ലഭിച്ചു.

മാധ്യമങ്ങളോട് പറഞ്ഞത്

മാധ്യമങ്ങളോട് പറഞ്ഞത്

കുറച്ചുനേരം യോഗിയെ കാത്ത് പുറത്തിരുന്ന ശേഷം രാജ്ബാര്‍ തിരിച്ചുപോന്നു. ഈവേളയില്‍ മാധ്യമങ്ങള്‍ ഇദ്ദേഹത്തോട് നിരവധി ചോദ്യങ്ങള്‍ ഉന്നയിച്ചു. സര്‍ക്കാരില്‍ നിന്ന് രാജിവെക്കുകയാണെന്ന് ഓം പ്രകാശ് രാജ്ബാര്‍ പറഞ്ഞു.

ഘോസി മണ്ഡലം മാത്രം

ഘോസി മണ്ഡലം മാത്രം

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പിന്തുണയ്ക്കില്ല. തനിച്ച് മല്‍സരിക്കും. 39 സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കും. മൂന്ന് സീറ്റ് എസ്ബിഎസ്പി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഘോസി മണ്ഡലം മാത്രമാണ് അനുവദിച്ചത്. സ്വന്തം ചിഹ്നത്തില്‍ മല്‍സരിക്കാന്‍ അനുവദിച്ചില്ലെന്നും രാജ്ബാര്‍ പറഞ്ഞു.

ഒരിക്കലും അംഗീകരിക്കില്ല

ഒരിക്കലും അംഗീകരിക്കില്ല

അനുവദിച്ച ഒരു സീറ്റില്‍ ബിജെപിയുടെ ചിഹ്നത്തില്‍ മല്‍സരിക്കാനാിയിരുന്നു യോഗി ആവശ്യപ്പെട്ടത്. ഇത് തങ്ങള്‍ അംഗീകരിച്ചില്ല. ഈ സാഹചര്യത്തിലാണ് രാജിവെക്കാനും തിരഞ്ഞെടുപ്പില്‍ തനിച്ച് മല്‍സരിക്കാനും തീരുമാനിച്ചതെന്ന് ഓം പ്രകാശ് രാജ്ബാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

നാല് സീറ്റുകള്‍ നേടിയ പാര്‍ട്ടി

നാല് സീറ്റുകള്‍ നേടിയ പാര്‍ട്ടി

2017ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നാല് സീറ്റില്‍ ജയിച്ചിരുന്നു എസ്ബിഎസ്പി. യോഗി സര്‍ക്കാരില്‍ പിന്നാക്കക്ഷേമ മന്ത്രിയാണ് പാര്‍ട്ടി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ബാര്‍. രാജിക്കത്ത് നല്‍കുന്നതിന് യോഗിയോട് സമയം ചോദിച്ചിരുന്നെങ്കിലും യോഗി സമയം അനുവദിച്ചിട്ടില്ല. തുടര്‍ന്നാണ് പുലര്‍ച്ചെ വീട്ടിലെത്തിയത്. യോഗി ഉറങ്ങുകയാണെന്ന് വിവരം ലഭിച്ചതോടെ മടങ്ങുകയായിരുന്നു.

കോണ്‍ഗ്രസും എസ്പിയും ഒന്നിക്കും; അഖിലേഷുമായി ധാരണ? സീറ്റ് വിഭജനത്തിലും പ്രകടം!!കോണ്‍ഗ്രസും എസ്പിയും ഒന്നിക്കും; അഖിലേഷുമായി ധാരണ? സീറ്റ് വിഭജനത്തിലും പ്രകടം!!

English summary
Om Prakash Rajbhar's SBSP releases list of 39 candidates in UP, fields Siddharth Rajbhar against PM Modi
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X