ദില്ലി: കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വയനാട് ഉള്‍പ്പടേയുള്ള ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലങ്ങളില്‍ നിന്ന് മത്സരിക്കുമോ എന്ന കാര്യത്തില്‍ ഹൈക്കമാന്‍ഡ് ഇന്ന് തീരുമാനം എടുത്തേക്കും. ദക്ഷിണേന്ത്യയില്‍ മത്സരിക്കാന്‍ തീരുമാനിക്കുകയാണെങ്കില്‍ വയനാട് തന്നെ തിരഞ്ഞെടുക്കാനാണ് കൂടുതല്‍ സാധ്യതയെന്നാണ് എഐസിസിയിലെ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ദക്ഷിണേന്ത്യയില്‍ താന്‍ സ്ഥാനാര്‍ത്ഥിയാകണമെന്ന ആവശ്യം ന്യായമാണെന്ന് ഹിന്ദി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ രാഹുല്‍ വ്യക്തമാക്കിയിരുന്നു. കര്‍ണാടകത്തിലെ ബിദാര്‍ മണ്ഡലം രാഹുലിനായി പരിഗണിച്ചിരുന്നെങ്കിലും അവിടെ സ്ഥാനാര്‍ത്ഥിയാവാന്‍ സാധ്യതിയില്ലെന്നാണ് സംസ്ഥാനത്തെ പാര്‍ട്ടി നേതാക്കള്‍ നല്‍കുന്ന സൂചന..
ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കൂടുതല്‍ അപ്ഡേറ്റ്സുകള്‍ വണ്‍ഇന്ത്യയോടൊപ്പം അറിയാം..
Newest FirstOldest First
4:01 PM, 31 Mar
മനേക ഗാന്ധി
രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിലും അമേഠിയിലും ബിജെപി ജയിക്കുമെന്ന് മനേക ഗാന്ധി
4:00 PM, 31 Mar
വിഎം സുധീരൻ.
രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്ന സാഹചര്യത്തിൽ പിപി സുനീറിനെ പിൻവലിക്കാൻ സിപിഐ തയ്യാറാവണമെന്ന് കോൺഗ്രസ് നേതാവ് വിഎം സുധീരൻ.
12:43 PM, 31 Mar
രാഹുല്‍ വയനാട്ടില്‍ സ്ഥാനാര്‍ത്ഥിയാവുന്നതോടെ കേരളത്തിലെ മുഴുവന്‍ സീറ്റിലും യുഡിഎഫ് ജയിക്കുമെന്ന് ചെന്നിത്തല
12:43 PM, 31 Mar
ആശങ്കപ്പെടുത്തില്ല
രാഹുല്‍ ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ഇടതുപക്ഷത്തെ ആശങ്കപ്പെടുത്തുന്നില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍
11:18 AM, 31 Mar
വയനാട്ടില്‍ രാഹുല്‍
വയനാട്ടില്‍ രാഹുല്‍ ഗാന്ധി യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും