• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ഇനി നാലാം അങ്കം; തിങ്കളാഴ്ച വോട്ടെടുപ്പ്, വാരണാസിയിൽ പ്രധാനമന്ത്രി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

cmsvideo
  നാലാം അങ്കം; തിങ്കളാഴ്ച വോട്ടെടുപ്പ് | Oneindia Malayalam

  Newest First Oldest First
  8:20 PM, 26 Apr
  ഇമ്രാന്‍ ഖാന്‍ മോദിയെ പിന്തുണച്ചത് പാകിസ്താനില്‍ മുസ്ലീം ഭീകരവാദം വളര്‍ത്തുന്നതിനാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ഇന്ത്യയില്‍ ഹിന്ദു തീവ്രവാദം വളരുമ്പോള്‍ സ്വാഭാവികമായും പാകിസ്താനില്‍ മുസ്ലീം തീവ്രവാദവും വളരുമെന്നും യെച്ചൂരി
  6:06 PM, 26 Apr
  പധാനമന്ത്രി നരേന്ദ്ര മോദി ബാങ്ക് അക്കൗണ്ടുകള്‍ ജനങ്ങള്‍ക്കായി തുറന്നത് നല്ല കാര്യമാണെന്ന് രാഹുല്‍ ഗാന്ധി. എന്നാല്‍ അദ്ദേഹം ആ അക്കൗണ്ട് വഴി ധനികര്‍ക്കാണ് പണം കൈമാറിയത്. എന്നാല്‍ കോണ്‍ഗ്രസ് മോദി വാഗ്ദാനം നല്‍കിയവര്‍ക്ക് പണം നല്‍കുമെന്നും രാഹുല്‍ പറഞ്ഞു.
  5:30 PM, 26 Apr
  സണ്ണി ഡിയോൾ കോൺഗ്രസിന് ഭീഷണിയല്ലെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ്. ഗുർദാസ്പൂരിൽ നിന്നുള്ള ബിജെപി സ്ഥാനാർത്ഥിയാണ് സണ്ണി ഡിയോൾ.
  5:26 PM, 26 Apr
  5 വർഷം കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തിയിൽ 52 ശതമാനത്തിന്റെ വർദ്ധന. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ 1.27 കോടി രൂപയുടെ നിക്ഷേപമുണ്ട്. ആകെ ആസ്തി 2.51 കോടി രൂപയാണ്.
  5:24 PM, 26 Apr
  ലോക്സഭാ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തിൽ അക്കൗണ്ട് തുറക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ ബിജെപി നടത്തുന്ന അവകാശവാദം അണികളെ പിടിച്ചു നിർത്താനുള്ള അടവാണെന്നും കോടിയേരി
  3:52 PM, 26 Apr
  കിഴക്കന്‍ ദില്ലിയെ ബിജെപി സ്ഥാനാര്‍ത്ഥി ഗൗതം ഗംഭീറിനെതിരെ ക്രിമിനല്‍ കേസ്. ഗംഭീറിന് രണ്ട് വോട്ടര്‍ ഐഡി ഉണ്ടെന്ന് കാട്ടി എതിര്‍ സ്ഥാനാര്‍ത്ഥി ആദിഷ് മെര്‍ലിന്‍ നല്‍കിയ പരാതിയിലാണ് നടപടി
  3:52 PM, 26 Apr
  കോൺഗ്രസിനെതിരെ അഖിലേഷ് യാദവ്. ബിജെപിയെ തടയുകയല്ല കോൺഗ്രസിന്റെ ലക്ഷ്യമെന്നും അഖിലേഷ് യാദവ്.
  2:12 PM, 26 Apr
  എൻഡിഎയുടെ ഐക്യ പ്രകടനമായി നരേന്ദ്ര മോദിയുടെ പത്രികാ സമർപ്പണ ചടങ്ങ്. വാരണാസിയിൽ എത്തിയ എല്ലാ നേതാക്കശ്‍ക്കും അമിത് ഷാ നന്ദി അറിയിച്ചു.
  2:11 PM, 26 Apr
  ഗായകൻ ദലേർ മെഹിന്ദി ബിജെപിയിൽ ചേർന്നു.
  2:11 PM, 26 Apr
  രാജ്യത്ത് ഭരണാനുകൂല തരംഗമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഷ്മീർ മുതൽ കന്യാകുമാരി വരെ ആഘോഷത്തിലാണ്. ഈ സർക്കാർ വീണ്ടും അധികാരത്തിൽ വരണമെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്. മികച്ച രീതിയിൽ ഭരണം നടത്താൻ ആത്മാർത്ഥമായി ശ്രമിച്ചിട്ടുണ്ടെന്നും പ്രധാനമന്ത്രി പറ‍ഞ്ഞു
  12:20 PM, 26 Apr
  വാരണാസിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. മോദിക്കൊപ്പം അമിത് ഷായും മറ്റ് സഖ്യകക്ഷി നേതാക്കളും ഉണ്ടായിരുന്നു. വാരണാസി കളക്ട്രേറ്റിലാണ് പത്രിക സമർപ്പിച്ചത്.
  11:09 AM, 26 Apr
  നാമനിർദ്ദേശ പത്രികാ സമർപ്പണത്തിന് പിന്നാലെ കാലഭൈരവ ക്ഷേത്രത്തിൽ പ്രധാനമന്ത്രി പ്രാർത്ഥനയ്ക്കായി എത്തി
  11:06 AM, 26 Apr
  പിഎം മോദി സിനിമയ്ക്ക് അനുമതിയില്ല; വോട്ടെടുപ്പ് പൂർത്തിയാകുന്നത് വരെ സിനിമ റിലീസ് ചെയ്യരുത് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനം സുപ്രീം കോടതി ശരിവെച്ചു
  11:06 AM, 26 Apr
  മോദിയുടെ നാമനിർദ്ദേശ പത്രികയിൽ പേര് നിർദ്ദേശിച്ചത് സെക്യൂരിറ്റി ജീവനക്കാരൻ. പ്രധാനമന്ത്രിയുടെ വസതിയിലെ സെക്യൂരിറ്റി ജീവനക്കാരനാണ് പേര് നിർദ്ദേശിച്ചത്
  11:02 AM, 26 Apr
  വാരണാസിയിലെ റാലിയിൽ കേരളത്തെ വിമർശിച്ച് നരേന്ദ്ര മോദി. ജീവൻ പണയം വെച്ചാണ് കേരളത്തിൽ ബിജെപി പ്രവർത്തകർ പ്രവർത്തിക്കുന്നത്. വോട്ട് തേടുന്ന ബിജെപി പ്രവർത്തകർ ജീവനോടെ മടങ്ങുമെന്ന് ഉറപ്പില്ലെന്നും മോദിയുടെ വിമർശനം
  9:45 AM, 26 Apr
  നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി വാരണാസിയിൽ എത്തിയത്. പത്രികാ സമർപ്പണത്തിന് മുമ്പുള്ള പ്രചാരണ റാലിയെ പ്രധാനമന്ത്രി അഭിസംബോധന ചെയ്യുന്നു. നിതിൻ ഗ‍ഡ്കരി, അമിത് ഷാ തുടങ്ങിയവരും ഒപ്പമുണ്ട്.
  7:49 AM, 26 Apr
  പെരുമാറ്റച്ചട്ടം ലംഘിച്ച് നടത്തിയ വിവാദ പരാമർശങ്ങളുടെ പേരിൽ ബിജെപി അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ളയ്ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് അയച്ചു.
  7:49 AM, 26 Apr
  ഉന്നാവോയിലും ബാരാബങ്കിയിലും തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പ്രിയങ്കാ ഗാന്ധി പങ്കെടുക്കും.
  7:49 AM, 26 Apr
  കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്ന് മൂന്ന് തിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കുന്നുണ്ട്. ബിഹാറിലും ഒഡീഷയിലും മഹാരാഷ്ട്രയിലുമാണ് പ്രചാരണം.
  7:49 AM, 26 Apr
  പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വാരണാസിയിൽ നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പ്രമുഖ എൻഡിഎ നേതാക്കളെല്ലാം വാരണാസിയിൽ എത്തും. കഴിഞ്ഞ വട്ടം മൂന്നം സ്ഥാനത്തേയ്ക്ക് പിന്തളളപ്പെട്ട അജസ് റായി തന്നെയാണ് ഇത്തവണയും കോൺഗ്രസ് സ്ഥാനാർത്ഥി.
  7:48 AM, 26 Apr
  തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം നടത്തിയെന്ന് ആരോപിച്ച് ഇതുവരെ 426 പരാതികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചത്. പുൽവാമയിൽ കൊല്ലപ്പെട്ട സൈനികർക്കും, ബാലാക്കോട്ട് ആക്രമണത്തിൽ പങ്കെടുത്തവർക്കും വോട്ട് സമർപ്പിപ്പിക്കണമെന്ന മോദിയുടെ പരാമർശമാണ് വിവാദമായത്.

  ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള നാലാം ഘട്ട വോട്ടെടുപ്പ് മെയ് 29ന് നടക്കും. നിർണായക പോരാട്ടം നടക്കുന്ന മണ്ഡലങ്ങളിൽ റോഡ് ഷോകളും തീപ്പൊരി പ്രസംഗങ്ങളുമെല്ലാമായി പ്രധാന നേതാക്കൾ തന്നെ കളത്തിലിറങ്ങുന്നുണ്ട്. അതേ സമയം പ്രധാനമന്ത്രി നരേന്ദ്ര മോദി പെരുമാറ്റച്ചട്ടലംഘനം നടത്തിയത് സംബന്ധിച്ച് ഉയർന്ന പരാതി തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ കാണാനില്ലെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്. മഹാരാഷ്ട്രയിലെ ലാത്തൂരില്‍ നടത്തിയ പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയാണ് കമ്മീഷന്‍റെ വെബ്‌സൈറ്റില്‍ നിന്ന് അപ്രത്യക്ഷമായത്.

  flag

  English summary
  Lok sabha election live updates
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more