7 സംസ്ഥാനങ്ങൾ, 59 മണ്ഡലങ്ങൾ; ആറാം ഘട്ട വോട്ടെടുപ്പ് നാളെ, ജനവിധി തേടി പ്രമുഖരും
പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അധികാരത്തിലെത്തിയാൽ അതിന് ഉത്തരവാദി കോൺഗ്രസ് ദേശീയ അധ്യക്ഷൻ രാഹുൽ ഗാന്ധിയാണെന്ന് ആംആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ. വിവിധ സംസ്ഥാനങ്ങളിൽ ബിജെപിയോടും പ്രതിപക്ഷ പാർട്ടികളോടും പോരടിക്കുന്നമട്ടിലാണ് കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെന്ന് കെജ്രിവാൾ പറഞ്ഞു
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലേക്കുള്ള് ആറാം ഘട്ട വോട്ടെടുപ്പ് നാളെ നടക്കും. 7 സംസ്ഥാനങ്ങളിലായി 59 മണ്ഡലങ്ങളാണ് ആറാം ഘട്ടത്തിൽ ജനവിധി തേടുന്നത്. . ഉത്തർപ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലേയും ബീഹാറിലേയും എട്ട് മധ്യപ്രദേശിലേയും സീറ്റുകളിൽ വീതം നാളെ വോട്ടെടുപ്പ് നടക്കും. ദില്ലിയിലെ എഴും ഹരിയാനയിലെ എട്ടും ജാർഖണ്ഡിലെ നാല് സീറ്റുകളിലും വോട്ടെടുപ്പ് പൂർത്തിയാകും. ആറാം ഘട്ടത്തിൽ ജനവിധി തേടുന്ന 59 സീറ്റുകളിൽ 45 സീറ്റുകളും 2014ൽ ബിജെപിക്കൊപ്പമായിരുന്നു.













Click it and Unblock the Notifications