• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

9 സംസ്ഥാനങ്ങൾ, കനത്ത സുരക്ഷയിൽ ബംഗാൾ, ജനവിധി തേടി 945 സ്ഥാനാർത്ഥികൾ, നാലാം ഘട്ടത്തിൽ പോരാട്ടം ഇങ്ങനെ

ദില്ലി: കോൺഗ്രസിനും ബിജെപിക്കും നിർണായകമായ പോരാട്ടമാണ് നാലാം ഘട്ടത്തിൽ നടക്കുന്നത്. 9 സംസ്ഥാനങ്ങളിലായി 72 മണ്ഡലങ്ങൾ ജനവിധി എഴുതുന്നു. മഹാരാഷ്ട്രയിലും ഒഡീഷയിലും ഇന്ന് വോട്ടെടുപ്പ് പൂർത്തിയാകും. തിരഞ്ഞെടുപ്പ് നടക്കുന്ന 72 മണ്ഡലങ്ങളിൽ 2014ൽ 56 സീറ്റിലും എൻഡിഎ സഖ്യമാണ് വിജയിച്ചത്.

കേന്ദ്രമന്ത്രിമാരും മുൻ കേന്ദ്രമന്ത്രിമാരും ചലച്ചിത്ര താരങ്ങളും അടക്കം പ്രമുഖരുടെ നീണ്ട നിരയാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ആദ്യ ഘട്ടത്തിൽ നടന്ന വോട്ടെടുപ്പിലുണ്ടായ അക്രമണങ്ങളെ തുടർന്ന് ബംഗാളിൽ ഇത്തവണ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്.

കോണ്‍ഗ്രസ് സംഘടനാ സംവിധാനം പൊളിച്ചെഴുതുന്നു..... ബിജെപി മോഡലിലേക്ക് മാറും!!

12 കോടി ജനങ്ങൾ

12 കോടി ജനങ്ങൾ

12 കോടിയിലധികം ജനങ്ങളാണ് നാലാം ഘട്ടത്തിൽ വിധിയെഴുതുന്നത്. 2014ൽ ഹിന്ദി ഹൃദയഭൂമിയിൽ ബിജെപി വമ്പൻ വിജയം നേടിയിരുന്നു. പക്ഷെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനാണ് മുന്നേറ്റമുണ്ടാക്കാനായത്. 2014ൽ ബിജെപിക്കൊപ്പം നിന്ന പല മണ്ഡലങ്ങളും കോൺഗ്രസിന് അനുകൂലമായാണ് വിധിയെഴുതിയത്. സാധാരണ ഗതിയിൽ സംസ്ഥാന തിരഞ്ഞെടുപ്പുകൾ നടന്ന് ഒരു വർഷത്തിനിടയിൽ തന്നെ പൊതുതിരഞ്ഞെടുപ്പ് നടന്നാൽ രണ്ടിലും ഒരേ പാർട്ടി തന്നെയാകും നേട്ടം കൊയ്യുക. എന്നാൽ ഊ ട്രൈൻഡ് പൊളിച്ചെഴുതാൻ കഴിയുന്ന നിരവധി സാധ്യതകളും ഈ തിരഞ്ഞെടുപ്പിലുണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

ഉത്തർപ്രദേശിൽ

ഉത്തർപ്രദേശിൽ വോട്ടെടുപ്പ് നടക്കുന്ന 13 മണ്ഡലങ്ങളിലും ബിജെപിയും എസ്പി-ബിഎസ്പി സഖ്യവും തമ്മിലുള്ള നേർക്ക് നേർ പോരാട്ടമാണ് നടക്കുന്നത്. 2014ൽ 12 സീറ്റിലും ബിജെപിയാണ് വിജയിച്ചത്. കന്നൗജിൽ അഖിലേഷ് ദായവിന്റെ ഭാര്യ ഡിംപിൾ യാദവായിരുന്നു വിജയി.

അവസാന ഘട്ടം

മഹാരാഷ്ട്രയിലെ അവസാന വട്ട വോട്ടെടുപ്പാണ് നാലാം ഘട്ടത്തിൽ നടക്കുന്നത്. മുംബൈയിലെ 6 മണ്ഡലങ്ങൾ ഉൾപ്പെടെ 17 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. ഒഡീഷയിലും നാലാം ഘട്ടത്തോടെ വോട്ടെടുപ്പ് പൂർത്തിയാവുകയാണ്. ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുള്ള സ്ഥാനാർത്ഥികളും, കോടീശ്വരന്മാരായ സ്ഥാനാർത്ഥികളും ഏറ്റവും കൂടുതലുളളത് നാലാം ഘട്ടത്തിലാണ്.

പ്രമുഖർ

ബീഹാറിലെ ബേഗുസരായിയിൽ ജെഎൻയു സമരനായകൻ കനയ്യ കുമാർ ജനവിധി തേടുന്നു. കേന്ദ്രമന്ത്രി ഗിരിരാജ് സിംഗാണ് എതിർസ്ഥാനാർത്ഥി. മുംബൈ നോർത്തിൽ ബോളിവുഡിന്റെ താരറാണി ഊർമിള മതോണ്ഡ്കറും ഉത്തർപ്രദേശിലെ കനോജിൽ അഖിലേഷ് യാദവിന്റെ ഭാര്യ ഡിപിൾ യാദവും ജനവിധി തേടുന്നുണ്ട്. ആകെ 945 സ്ഥാനാർത്ഥികളാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്.

നാല് ഘട്ടങ്ങൾ

നാല് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന മധ്യപ്രദേശ്, രാജസ്ഥാൻ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങളിൽ വോട്ടെടുപ്പിന്റെ തുടക്കം ഇന്നാണ്. ഒഡീഷയിലെ 41 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പും ഇന്ന് നടക്കും. ഒഡീഷയിലെ ഒരു നിയമസഭാ മണ്ഡലത്തിൽ സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മെയ് 19ലേക്ക് മാറ്റിയിരിക്കുകയാണ്.

കനത്ത സുരക്ഷ

ആദ്യ ഘട്ടങ്ങളിൽ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബംഗാളിൽ ഇക്കുറി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 580 കമ്പനി കേന്ദ്രസേനയെയാണ് വിന്യസിച്ചികരിക്കുന്നത്. പ്രത്യേക നിരീക്ഷകനെ തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ചിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി വോട്ടെടുപ്പ് നടക്കുന്ന ജമ്മു കശ്മീരിലെ അനന്ത് നാഗിൽ ഇന്നാണ് രണ്ടാം ഘട്ടം. കുൽഗാം ജില്ലയിലാണ് വോട്ടെടുപ്പ്. അനന്ത്നാഗിലും കനത്ത സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

ചിന്ദ്വാരയിൽ

ചിന്ദ്വാരയിൽ

മധ്യപ്രദേശിലെ ചിന്ദ്വാരയിൽ വ്യത്യസ്തമായൊരു മത്സരമാണ് ഇക്കുറി നടക്കുന്നത്. ചിന്ദ്വാര ലോക്സഭാ മണ്ഡലത്തിൽ നിന്നും മുഖ്യമന്ത്രി കമൽ നാഥിന്റെ മകൻ നകുൽ നാഥ് ജനവിധി തേടുകയാണ്. ചിന്ദ്വാര നിയമസഭാ മണ്ഡലത്തിൽ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ കമൽനാഥും ജനവിധി തേടുന്നു. രാജസ്ഥാനിൽ മുഖ്യമന്ത്രി അശോക് ഗെലോട്ടിന്റെ മകൻ വൈഭവും ജനവിധി തേടുന്നുണ്ട്. കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ശെഖാവത്താണ് എതിർസ്ഥാനാർത്ഥി.

ലോക്സഭ തിരഞ്ഞെടുപ്പ് 2019: വൺ ഇന്ത്യ ഇലക്ഷൻ സ്പെഷൽ പേജ് കാണൂ

English summary
Today is the fourth phase polling of Lok Sabha polls 2019. 72 constituencies of 9 states to cast their vote today. important points
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more