കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

യുപിയില്‍ പ്രിയങ്കയുടെ ഗ്രൗണ്ട് വര്‍ക്ക് ഇങ്ങനെ... വിമത ഭീഷണിക്ക് മുന്നറിയിപ്പ്!!

Google Oneindia Malayalam News

ദില്ലി: ഉത്തര്‍പ്രദേശില്‍ ആദ്യ പ്രചാരണത്തിന് മുമ്പ് പാര്‍ട്ടി പ്രവര്‍ത്തകരുമായി പ്രിയങ്ക ഗാന്ധി ചര്‍ച്ചയ്‌ക്കൊരുങ്ങുന്നു. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് ചാക്കിട്ട് പിടുത്തം ശക്തമാക്കിയ സാഹചര്യത്തിലാണ് പ്രിയങ്കയുടെ നീക്കം. സംഘടനയുടെ നീക്കങ്ങള്‍ ഇനി സാധാരണ രീതിയില്‍ പോകരുതെന്ന നിര്‍ദേശവും പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് നല്‍കിയിട്ടുണ്ട്.

അതേസമയം പാര്‍ട്ടിക്കായി ഒരുദിവസത്തെ മുഴുവന്‍ സമയവും മാറ്റിവെക്കാമെന്നാണ് പ്രിയങ്കയുടെ വാഗ്ദാനം. അതേസമയം അവര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാത്തതിന്റെ കാരണവും പുറത്ത് വന്നിട്ടുണ്ട്. പ്രധാനമായും ബിഎസ്പിയില്‍ നിന്ന് കൂടുതല്‍ പേര്‍ ബിജെപിയിലെത്തിയത് കോണ്‍ഗ്രസിനെ ആശങ്കപ്പെടുത്തുന്നുണ്ട്. അതാണ് പ്രിയങ്ക പ്രവര്‍ത്തകര്‍ക്ക് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.

വിമത ഭീഷണി ഒഴിവാക്കും

വിമത ഭീഷണി ഒഴിവാക്കും

കോണ്‍ഗ്രസില്‍ നിന്ന് ചില നേതാക്കള്‍ ബിജെപിയിലേക്ക് പോകുമെന്ന് പ്രിയങ്ക നേരത്തെ തന്നെ മനസ്സിലാക്കിയിട്ടുണ്ട്. ഇത് തടയാന്‍ എല്ലാ ബൂത്തുകളിലെയും സുപ്രധാന നേതാക്കള്‍ക്ക് സംഘടനാ ചുമതലകള്‍ നല്‍കുകയാണ് പ്രിയങ്ക. ഇതിലൂടെ ഇവരുമായി ചേര്‍ന്ന് നില്‍ക്കുന്ന നേതാക്കള്‍ക്ക് പാര്‍ട്ടിയില്‍ തന്നെ തുടരേണ്ടി വരും. ഇടഞ്ഞ് നില്‍ക്കുന്ന നേതാക്കള്‍ക്കും സംഘടനാ ചുമതല നല്‍കും.

രാഹുലിന്റെ സഹായം

രാഹുലിന്റെ സഹായം

രാഹുലിന്റെ സഹായവും പ്രിയങ്ക തേടുന്നുണ്ട്. യുവാക്കളെ കൂടുതലായി യുപിയില്‍ നിയമിക്കണമെന്നാണ് നിര്‍ദേശം. സ്ത്രീകളും പട്ടികയിലുണ്ട്. അതേസമയം വിമതരാവാന്‍ സാധ്യതയുള്ളവരെ എത്രയും പെട്ടെന്ന് തന്നെ പാര്‍ട്ടിയുടെ നിര്‍ണായക പദവികളിലേക്ക് കൊണ്ടുവരണമെന്നാണ് നിര്‍ദേശം. സീറ്റ് നിഷേധിക്കുന്നവര്‍ക്ക് ഏറ്റവും മികച്ച പദവി തന്നെ നല്‍കാനും പ്രിയങ്ക രാഹുലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കൂടുതല്‍ സമയം

കൂടുതല്‍ സമയം

പാര്‍ട്ടി പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവിടാനാണ് പ്രിയങ്കയുടെ തീരുമാനം. നേരത്തെ 16 മണിക്കൂര്‍ ചര്‍ച്ച നടത്തി പ്രിയങ്ക റെക്കോര്‍ഡിട്ടിരുന്നു. കാര്യങ്ങള്‍ താന്‍ പഠിച്ച് കൊണ്ടിരിക്കുകയാണെന്ന് പ്രിയങ്ക പറയുന്നു. കോണ്‍ഗ്രസിന്റെ സംഘടനാ അടിത്തറ എന്തുകൊണ്ട് ദുര്‍ബലമായെന്നാണ് പ്രിയങ്ക പ്രവര്‍ത്തകരോട് ചോദിച്ചിരിക്കുന്നത്. അതേസമയം പ്രവര്‍ത്തകരുടെ സുഖവിവരങ്ങളാണ് പ്രിയങ്ക ആദ്യം അന്വേഷിച്ചത്. ഇത് പോസിറ്റീവ് മനോഭാവമായിട്ടാണ് പ്രവര്‍ത്തകര്‍ കണ്ടത്.

മത്സരിക്കാത്തതിന് കാരണം

മത്സരിക്കാത്തതിന് കാരണം

സോണിയക്ക് പ്രിയങ്ക മത്സരിക്കുന്നതിനോട് താല്‍പര്യമുണ്ടായിരുന്നില്ല. പാര്‍ട്ടിയുടെ സംഘടനാ പ്രവര്‍ത്തനം ഏറ്റവും നന്നായി പ്രിയങ്കയ്ക്ക് കൊണ്ടുപോകാന്‍ സാധിക്കുമെന്നാണ് സോണിയ വിശ്വസിച്ചിരുന്നത്. 2004ല്‍ സോണിയാ ഗാന്ധി കോണ്‍ഗ്രസിനെ അധികാരത്തില്‍ എത്തിച്ചതിന് സമാനമായ കാര്യങ്ങള്‍ പ്രിയങ്കയ്ക്കും ചെയ്യാനാവുമെന്നാണ് സോണിയയുടെ വിലയിരുത്തല്‍. റായ്ബറേലിയില്‍ മത്സരിച്ച് ജയിച്ചാല്‍, ജനപ്രതിനിധിയുടെ റോളില്‍ പ്രിയങ്ക ഒതുങ്ങി പോകാനും സാധ്യതയുണ്ട്.

ആദ്യ പ്രചാരണം

ആദ്യ പ്രചാരണം

പ്രിയങ്ക ആദ്യ പ്രചാരണത്തിനായി മാര്‍ച്ച് 17ന് കിഴക്കന്‍ യുപിയില്‍ എത്തും. ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും പ്രിയങ്കയ്‌ക്കൊപ്പമുണ്ടാകും. ദളിതുകള്‍, പിന്നോക്ക വിഭാഗം എന്നീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് ഈ നീക്കം. ഇവരുടെ മേഖലകളില്‍ നേരിട്ട് സന്ദര്‍ശനവുമുണ്ട്. മുതിര്‍ന്ന ദളിത് നേതാക്കളെ ഈ മേഖലയില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് പ്രിയങ്കയുടെ നിര്‍ദേശം. വാരണാസിയില്‍ ബോട്ട് റാലിയും അവര്‍ക്കായി ഒരുക്കുന്നുണ്ട്. പ്രയാഗ് രാജില്‍ നിന്ന് വാരണാസിയിലേക്ക് ബോട്ട് മാര്‍ഗമാണ് പ്രിയങ്ക എത്തുക.

യുപിയില്‍ ബിഎസ്പി തകര്‍ച്ചയിലേക്ക്......ഒറ്റരാത്രി കൊണ്ട് 15 നേതാക്കള്‍ ബിജെപിയില്‍!!യുപിയില്‍ ബിഎസ്പി തകര്‍ച്ചയിലേക്ക്......ഒറ്റരാത്രി കൊണ്ട് 15 നേതാക്കള്‍ ബിജെപിയില്‍!!

English summary
lok sabha election 2019 priyanka gandhi working long hours to learn
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X