Get Updates
Get notified of breaking news, exclusive insights, and must-see stories!

ജമ്മു കശ്മീരിൽ കുതിച്ച് കയറി ബിജെപി; ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതം, അടി പതറി പിഡിപി

ദില്ലി: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ജമ്മുകശ്മീരിലെ 3 സീറ്റുകള്‍ കരസ്ഥമാക്കിയ ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ വോട്ട് വിഹിതമാണ് ഇത്തവണ ലഭിച്ചത്. കോണ്‍ഗ്രസും എന്‍സിയും പിഡിപിയും ഒന്നിച്ചു നേടിയതിനേക്കാള്‍ 46.4 ശതമാനം വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചുവെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

7.89 ശതമാനം വോട്ട് ഷെയറോടെ നാഷ്ണല്‍ കോണ്‍ഫ്രന്‍സിന് മൂന്ന് സീറ്റുകളാണ് സംസ്ഥാനത്ത് നേടാനായത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകളനുസരിച്ച് ആകെ പോള്‍ ചെയ്ത 3,479,155 വോട്ടുകളില്‍ 16,48,041 വോട്ടുകള്‍ ബിജെപി നേടി. സംസ്ഥാനത്ത് ബിജെപി ഇതുവരെ നേടിയതില്‍ വെച്ച് ഏറ്റവും വലിയ വോട്ടിംഗ് ശതമാനമാണ് ഇത്.

bjp

2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജമ്മു, ഉദംപൂര്‍, ലഡാക്ക് എന്നീ മണ്ഡലങ്ങളാണ് ബിജെപി നേടിയത്. ഇതിലെ 27 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്കാണ് ലീഡ്. 2014നെ അപേക്ഷിച്ച് വോട്ട് വിഹിതത്തില്‍ 12 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. 34.40 ശതമാനമായിരുന്നു അപ്പോഴത്തെ വോട്ട് വിഹിതം. 2014ഉം ജമ്മു, ഉദംപൂര്‍, ലഡാക്ക് എന്നീ സീറ്റുകള്‍ തന്നെയാണ് ബിജെപിക്ക് ലഭിച്ചത്.

2014ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 23 ശതമാനം വോട്ട് വിഹിതമാണ് ബിജെപിക്ക് ലഭിച്ചതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു. 2009ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ 18.61 ശതമാനമായിരുന്നു ബിജെപിയുടെ വോട്ട നില.

കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് 3.57 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കോണ്‍ഗ്രസിന്റെ വിക്രമാദിത്യ സിംഗിനെയാണ് തോല്‍പിച്ചത്. 7,24,311 വോട്ടാണ് ജിതേന്ദ്ര സിംഗിന് ലഭിച്ചത്. കശ്മീരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് ഇത്.

ജമ്മു സീറ്റില്‍ ബിജെപിയുടെ ജുഗല്‍ കിഷോര്‍ 3,02,875 വോട്ടാണ് കോണ്‍ഗ്രസ്സിന്റെ രാമന്‍ ഭല്ലയെ പരാജയപ്പെടുത്തിയത്. കിഷോര്‍ 8,58,066 വോട്ടാണ് ലഭിച്ചത് (58.02 ശതമാനം). ലഡാക്കില്‍ പാര്‍ട്ടിയുടെ ജെ ടി നാംഗാലില്‍ വിജയിച്ചു.

ജമ്മു കശ്മീരില്‍ അഞ്ച് സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് മൊത്തം 28.13 ശതമാനം വോട്ടാണ് നേടിയത്. 1,011,527 വോട്ടാണ് കോണ്‍ഗ്രസിന് ലഭിച്ചത്. കോണ്‍ഗ്രസിന് വോട്ടു ശതമാനം 5 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+