കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇളക്കം തട്ടിയെങ്കിലും കോട്ടയില്‍ പിടിച്ചുനിന്ന് സോണിയ; യുപിയില്‍ ശേഷിക്കുന്ന ഏക തുരുത്തായി റായ്ബറേലി

Google Oneindia Malayalam News

ലക്നൗ: റായ്ബറേലിയില്‍ യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിക്ക് വിജയം. 106000 വോട്ടുകള്‍ക്കാണ് കോണ്‍ഗ്രസിന്‍റെ ഉരുക്ക് കോട്ടയില്‍ സോണിയ ഗാന്ധി വിജയം കരസ്ഥമാക്കിയത്. സോണിയ ഗാന്ധി 355192 വോട്ടുകള്‍ സ്വന്തമാക്കിയപ്പോള്‍ ബിജെപിയുടെ ദിനേഷ് പ്രതാപിന് 249202 വോട്ടുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്.

തുടര്‍ച്ചയായ അഞ്ചാം തവണയാണ് റായബറേലിയില്‍ നിന്ന് യുപിഎ അധ്യക്ഷ കൂടിയായ സോണിയ ഗാന്ധി വിജയം നേടുന്നത്. ഉത്തര്‍പ്രദേശിലെ 80 ല്‍ 73 സീറ്റും 2014 ല്‍ ബിജെപി സഖ്യം നേടിയപ്പോഴും കോണ്‍ഗ്രസിനൊപ്പമായിരുന്നു റായ്ബറേലിയിലെ ജനങ്ങള്‍ നിലയുറപ്പിച്ചത്. ഭൂരിപക്ഷത്തില്‍ ചെറിയ കുറവ് വരുത്തിയെങ്കിലും ആ നിലപാടില്‍ അഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും അവര്‍ക്കൊരു മാറ്റവുമില്ലെന്നാണ് സോണിയ ഗാന്ധിയുടെ വിജയം വ്യക്തമാക്കുന്നത്. അമേഠിയിലെ സോണിയ ഗാന്ധിയുടെ പോരാട്ടത്തിന്‍റെ വ്യക്തമായ ചിത്രം ഇങ്ങനെ..

ആദ്യമായി

ആദ്യമായി

1999 ലാണ് സോണിയ ആദ്യമായി റായിബറേലിയില്‍ നിന്നും വിജയം നേടുന്നത്. പിന്നീട് 2004,2009,2014 വര്‍ഷങ്ങളിലും സോണിയ തന്നെ റായ്ബറേലിയില്‍ നിന്നുള്ള പാര്‍ലമെന്‍റ് അംഗം. 2014ല്‍ മോദി പ്രഭാവം രാജ്യമെമ്പാടും അലയടിച്ചപ്പോളും സോണിയാ ഗാന്ധിക്ക് റായ്ബറേലി കൊടുത്ത ഭൂരിപക്ഷം 3,52,713 വേട്ടുകളുടെ ഭൂരിപക്ഷം ആയിരുന്നു. അന്ന് റായ്ബറേലിയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളില്‍ ഒന്ന് പോലും കോണ്‍ഗ്രസിനൊപ്പമില്ലായിരുന്നു. എന്നിട്ട് പോലും കൂറ്റന്‍ ഭൂരിപക്ഷത്തില്‍ സോണിയ വിജയിച്ച് പാര്‍ലമെന്റിലെത്തിയിരുന്നു.

2017ല്‍

2017ല്‍

2009നെ അപേക്ഷിച്ച് ഭൂരിപക്ഷത്തില്‍ 19000 വോട്ടുകളുടെ കുറവ് മാത്രമേ അന്ന് സോണിയയ്ക്ക് ഉണ്ടായിരുന്നുളളൂ. 5,26,434 വോട്ടുകള്‍ സോണിയാ ഗാന്ധിക്ക് റായ്ബറേലി നല്‍കി. 2017ല്‍ നടന്ന യുപി നിയമസഭാ തിരഞ്ഞെടുപ്പില്‍ അഞ്ചില്‍ രണ്ട് നിയമസഭാ സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചു.

ആത്മവിശ്വാസം

ആത്മവിശ്വാസം

മാത്രമല്ല റായ്ബറേലി നഗരസഭാ ഭരണവും കോണ്‍ഗ്രസ് സ്വന്തമാക്കിയിരുന്നു. ഈ ആത്മവിശ്വാസം കോണ്‍ഗ്രസിന് ഇത്തവണയുണ്ടായിരുന്നു. റായ്ബറേലിയില്‍ ഇത്തവണ എസ്പിയും ബിഎസ്പിയും ഒരുമിച്ച മഹാഗഡ്ബന്ധന്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നില്ല. ഇവരുടെ പിന്തുണ സോണിയാ ഗാന്ധിക്കായിരുന്നു ലഭിച്ചത്..

യുപിഎ അധ്യക്ഷ

യുപിഎ അധ്യക്ഷ

2014ല്‍ എസ്പിക്കും ബിഎസ്പിക്കും കൂടി 74,016 വോട്ടുകളാണ് റായ്ബറേലിയില്‍ നിന്നും ലഭിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ഏതാനും തവണ മാത്രമാണ് സോണിയാ ഗാന്ധി റായ്ബറേലിയിലേക്ക് വന്നിട്ടുളളത്. എന്നിട്ടുപോലും മികച്ച പിന്തുണയാണ് യുപിഎ അധ്യക്ഷക്ക് റായ്ബറേലിയിലെ ജനംനല്‍കുന്നത്.

ചുക്കാന്‍ പിടിച്ചത്

ചുക്കാന്‍ പിടിച്ചത്

അനാരോഗ്യമായിരുന്നു മണ്ഡലത്തില്‍ സജീവമാകുന്നതിന് സോണിയാ ഗാന്ധിയുടെ മുന്നിലുണ്ടായിരുന്ന തടസ്സം. മകളും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധിയായിരുന്നു സോണിയയ്ക്ക് വേണ്ടിയുളള പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് മണ്ഡലത്തില്‍ ചുക്കാന്‍ പിടിച്ചത്.

കോണ്‍ഗ്രസിന് സാധിച്ചില്ല

കോണ്‍ഗ്രസിന് സാധിച്ചില്ല

2014ലെ മൂന്ന് ലക്ഷത്തില്‍ നിന്നും ഉയര്‍ന്ന് ഇത്തവണ 5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമാണ് സോണിയാ ഗാന്ധിക്ക് കോണ്‍ഗ്രസ് റായ്ബറേലിയില്‍ നിന്നും പ്രതീക്ഷിച്ചിരുന്നത്. അഞ്ചാം തവണ അഞ്ച് ലക്ഷത്തിലധികം ഭൂരിപക്ഷം എന്നതായിരുന്നു മണ്ഡലത്തിലെ കോണ്‍ഗ്രസ് മുദ്രാവാക്യം. എന്നാല്‍ ആ ആഗ്രഹം സഫലമാക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല.

ആരോപണം

ആരോപണം

സോണിയ മണ്ഡലത്തില്‍ സജീവമല്ല എന്നത് വിജയത്തെ ബാധിക്കില്ലെന്ന കോണ്‍ഗ്രസ് ആത്മവിശ്വാസം റായ്ബറേലിയിലെ വോട്ടര്‍മാര്‍ കാത്തു. കഴിഞ്ഞ 5 വര്‍ഷമായി റായ്ബറേലിയിലെ വികസനം മോദി സര്‍ക്കാര്‍ തടഞ്ഞ് വെയ്ക്കുകയാണ് എന്നായിരുന്നു പ്രചരണത്തില്‍ ഉടനീളം കോണ്‍ഗ്രസ് ആരോപിച്ചിരുന്നത്.

ബിജെപി രംഗത്ത് ഇറക്കിയത്

ബിജെപി രംഗത്ത് ഇറക്കിയത്

റായ്ബറേലിയില്‍ സോണിയാ ഗാന്ധിയെ വീഴ്ത്താന്‍ കഴിയുമെന്ന ആത്മവിശ്വാസത്തിലായിരുന്നു സോണിയയുടെ പഴയ വലംകൈ ആയിരുന്ന ദിനേശ് പ്രതാപ് സിംഗിനെ ബിജെപി രംഗത്ത് ഇറക്കിയത്.
ഉത്തര്‍ പ്രദേശില്‍ കോണ്‍ഗ്രസിന്റെ ഏക എംഎല്‍സി ആയിരുന്നു ദിനേശ് പ്രതാപ് സിംഗ്.

പ്രതീക്ഷകള്‍ തകിടം മറിച്ചു

പ്രതീക്ഷകള്‍ തകിടം മറിച്ചു

മണ്ഡലത്തിലെ സോണിയാ ഗാന്ധിയുടെ പ്രധാന അനുയായിയുമായിരുന്നു. എന്നാല്‍ ഇക്കഴിഞ്ഞ ഡിസംബറില്‍ ദിനേശ് പ്രതാപ് കോണ്‍ഗ്രസില്‍ നിന്നും ബിജെപിയിലേക്ക് കൂട് മാറി. മണ്ഡലത്തില്‍ ദിനേശിന് വലിയ സ്വാധീനമുണ്ട് എന്നതിലായിരുന്നു ബിജെപി പ്രതീക്ഷ. എന്നാല്‍ ആ പ്രതീക്ഷകളെയൊക്കെ തകിടം മറിക്കുന്ന വിജയമാണ് റായ്ബറേലിയില്‍ സോണിയ ഗാന്ധി നേടിയിരിക്കുന്നത്.

English summary
Lok Sabha Election 2019: sonia ghandhi wins in raebareli
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X