Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിഎസ്പി നാമാവശേഷമായിടത്ത് ഉദിച്ചുയര്‍ന്ന് ആസാദ്.. ബിജെപിയെ പരാജയപ്പെടുത്തിയത് 1.5 ലക്ഷം വോട്ടിന്

ലഖ്‌നൗ: ഇന്ത്യാ സഖ്യം ബിജെപിയെ പിടിച്ചുകെട്ടിയ ഉത്തര്‍പ്രദേശില്‍ മറ്റൊരു അവിശ്വസനീയ മത്സരത്തിന്റെ ഫലവും പുറത്ത്. ദളിത് നേതാവും ആസാദ് സമാജ് പാര്‍ട്ടി (കാന്‍ഷി റാം) സ്ഥാനാര്‍ത്ഥിയുമായ ചന്ദ്രശേഖര്‍ ആസാദ് ഉത്തര്‍പ്രദേശിലെ നാഗിന ലോക്സഭാ മണ്ഡലത്തില്‍ ബി ജെ പിയുടെ ഓം കുമാറിനെ പരാജയപ്പെടുത്തിയത് 1.5 ലക്ഷത്തിലധികം വോട്ടുകള്‍ക്കാണ്.

സംസ്ഥാനത്ത് ബി എസ് പി ചിത്രത്തിലെ തന്നെ ഇല്ലാതിരുന്ന അവസ്ഥയിലാണ് ദളിത് സംഘടനയെ പ്രതിനിധീകരിച്ച് കൊണ്ട് ആസാദ് 1.5 ലക്ഷം വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച് കയറുന്നത്. ബി ജെ പി, എസ് പി, ബി എസ് പി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയാണ് ഈ വിജയം എന്നതാണ് ശ്രദ്ധേയം. ചന്ദ്രശേഖര്‍ ആസാദ് 5,12,552 വോട്ടുകള്‍ നേടിയപ്പോള്‍ ഓം കുമാറിന് 3,61,079 വോട്ടുകള്‍ ലഭിച്ചു.

2024 LOKSABHA ELECTION

ഇന്ത്യാ ബ്ലോക്ക് സ്ഥാനാര്‍ത്ഥിയായിരുന്ന സമാജ്വാദി പാര്‍ട്ടിയുടെ മനോജ് കുമാറിന് 1,02,374 വോട്ടുകളും ബഹുജന്‍ സമാജ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി സുരേന്ദ്ര പാല്‍ സിംഗിന് 13,272 വോട്ടുകളും ലഭിച്ചു. സ്വന്തം സിറ്റിംഗ് സീറ്റിലാണ് ബി എസ് പി ദയനീയമായി പരാജയപ്പെട്ട് നാലാം സ്ഥാനത്തേക്ക് എത്തിയിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 2019 ല്‍ ബി എസ് പിയുടെ ഗിരീഷ് ചന്ദ്ര 1,66,832 വോട്ടുകള്‍ക്ക് ബിജെപി സ്ഥാനാര്‍ഥി യശ്വന്ത് സിങ്ങിനെ പരാജയപ്പെടുത്തി സീറ്റ് നേടിയിരുന്നു.

2014ല്‍ ഈ സീറ്റ് ബി ജെ പിക്കൊപ്പവും 2009 ല്‍ സമാജ്വാദി പാര്‍ട്ടിക്കൊപ്പവുമായിരുന്നു. 2015 ഭീം ആര്‍മി ഭാരത് ഏകതാ മിഷന്‍ എന്നറിയപ്പെടുന്ന ഭീം ആര്‍മിയുടെ രൂപീകരണത്തോടെയാണ് ചന്ദ്രശേഖര്‍ ശ്രദ്ധേയനായത്. ദളിതരുടെ അവകാശങ്ങള്‍ക്കായി പോരാടുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ഭീം ആര്‍മി സ്ഥാപിച്ചത്. പിന്നീട് രാജ്യത്ത് നടന്ന നിരവധി ദളിത് പ്രസ്ഥാനങ്ങളുടെ മുന്‍നിരയില്‍ അദ്ദേഹം ഉണ്ടായിരുന്നു.

2020 മാര്‍ച്ചില്‍ രാഷ്ട്രീയ സംഘടനയായ ആസാദ് സമാജ് പാര്‍ട്ടി രൂപീകരിച്ചു, എസ് പി, ബി എസ് പി, കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ എന്നിവയില്‍ നിന്നുള്ള നിരവധി നേതാക്കള്‍ പാര്‍ട്ടിയില്‍ ചേര്‍ന്നിരുന്നു. 2008 ലെ അതിര്‍ത്തി നിര്‍ണയത്തിന് ശേഷമാണ് നാഗിന ലോക്സഭാ സീറ്റ് നിലവില്‍ വന്നത്. 21 ശതമാനം പട്ടികജാതി വോട്ടര്‍മാരുള്ള ഈ മണ്ഡലം പട്ടികജാതിക്കാര്‍ക്കുള്ള സംവരണ സീറ്റാണ്.

മണ്ഡലത്തില്‍ 50 ശതമാനത്തിലധികം മുസ്ലീം വോട്ടര്‍മാരുണ്ട്. നാഗിന ലോക്സഭാ മണ്ഡലത്തിന് കീഴില്‍ അഞ്ച് നിയമസഭാ സീറ്റുകളാണുള്ളത്. അതില്‍ മൂന്നെണ്ണം നിലവില്‍ എസ് പി എംഎല്‍എമാരും രണ്ടെണ്ണം ബി ജെ പിയും പ്രതിനിധീകരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+