'ഉചിതമായ സമയത്ത് ഉചിതമായ നടപടി'; തല്‍ക്കാലം പ്രതിപക്ഷത്തിരിക്കാന്‍ ഇന്ത്യാ സഖ്യം
ന്യൂഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവിധി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരാണ് എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. ഇന്ത്യ മുന്നണിയുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബി ജെ പിക്കെതിരെ ഒറ്റക്കെട്ടായി മത്സരിച്ചതിന് ഇന്ത്യാ ബ്ലോക്കിന്റെ എല്ലാ പങ്കാളികള്‍ക്കും ഖാര്‍ഗെ നന്ദി അറിയിച്ചു. അതേസമയം ഇന്ത്യാ സഖ്യം പ്രതിപക്ഷത്ത് തുടരും എന്ന സൂചനയാണ് യോഗത്തിന് ശേഷം പുറത്ത് വരുന്നത്.
'ജനവിധി മോദിക്കെതിരെയാണ്. അദ്ദേഹത്തിനും അദ്ദേഹത്തിന്റെ രാഷ്ട്രീയത്തിന്റെ സത്തയ്ക്കും ശൈലിക്കും എതിരാണ്. വ്യക്തമായ ധാര്‍മ്മിക പരാജയം എന്നതിലുപരി വ്യക്തിപരമായി ഇത് അദ്ദേഹത്തിന് വലിയ രാഷ്ട്രീയ നഷ്ടമാണ്,' അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരായി പോരാടുന്നത് ഇന്ത്യാ സഖ്യം ഇനിയും തുടരും എന്നും ഖാര്‍ഗെ പറഞ്ഞു.

ഇന്ത്യാ സഖ്യത്തിന് വോട്ട് ചെയ്ത വോട്ടര്‍മാരോട് നന്ദി പറയുന്നു എന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ വിദ്വേഷത്തിന്റെയും അഴിമതിയുടെയും ഇല്ലായ്മയുടെയും രാഷ്ട്രീയത്തിന് ജനങ്ങള്‍ തക്ക മറുപടി നല്‍കി. ഭരണഘടനയെ സംരക്ഷിക്കുന്നതിനും വിലക്കയറ്റത്തിനും, തൊഴിലില്ലായ്മയ്ക്കും ചങ്ങാത്ത മുതലാളിത്തത്തിനും എതിരെ ഇന്ത്യാ സംഘം മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിയുടെ ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാടുന്നത് തുടരും.
ബിജെപി സര്‍ക്കാര്‍ ഭരിക്കരുതെന്ന ജനങ്ങളുടെ ആഗ്രഹം സാക്ഷാത്കരിക്കാനാണ് ഇത്. ഞങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കും യോഗത്തിന് ശേഷം ഖാര്‍ഗെ പറഞ്ഞു. ജനവിധി മാനിക്കുന്നതിന് ഉചിതമായ സമയത്ത് ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ വ്യക്തമാക്കി. ഇതോടെ തല്‍ക്കാലം പ്രതിപക്ഷത്തിരിക്കാനാണ് ഇന്ത്യ മുന്നണിയുടെ തീരുമാനമെന്ന് വ്യക്തമായി.
അതേസമയം ഭരണഘടനയുടെ ആമുഖത്തില്‍ പ്രതിപാദിച്ചിരിക്കുന്ന മൂല്യങ്ങളോട് അടിസ്ഥാനപരമായ പ്രതിബദ്ധത പങ്കിടുന്ന എല്ലാ പാര്‍ട്ടികളെയും പ്രതിപക്ഷ സഖ്യം സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവരുള്‍പ്പെടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു.
എംകെ സ്റ്റാലിന്‍, ടി ആര്‍ ബാലു (ഡിഎംകെ), ചമ്പൈ സോറന്‍, കല്‍പ്പന സോറന്‍ (ജെഎംഎം), ശരദ് പവാര്‍, സുപ്രിയ സുലെ (എന്‍സിപി (എസ്പി)) അഖിലേഷ് യാദവ്, രാം ഗോപാല്‍ യാദവ് (എസ്പി), അഭിഷേക് ബാനര്‍ജി (തൃണമൂല്‍ കോണ്‍ഗ്രസ്), തേജസ്വി യാദവ് (ആര്‍ജെഡി), സഞ്ജയ് റാവത്ത്, അരവിന്ദ് സാവന്ത് (ശിവസേന-യുബിടി), ഒമര്‍ അബ്ദുള്ള (ജെകെഎന്‍സി), സീതാറാം യെച്ചൂരി (സിപിഎം), ഡി രാജ (സിപിഐ), എന്‍കെ പ്രേമചന്ദ്രന്‍ (ആര്‍എസ്പി) സഞ്ജയ് സിംഗ്, രാഘവ് ചദ്ദ (എഎപി), പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ (മുസ്ലീം ലീഗ്)എന്നിവരും യോഗത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications