മഹാരാഷ്ട്രയില്‍ കാറ്റ് മാറി വീശും? ഇന്ത്യ സഖ്യത്തിന് നേട്ടമെന്ന് സര്‍വേ; ഷിന്‍ഡെയും അജിത്തും വീഴും
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ സ്വപ്‌നം കാണുന്ന ബിജെപി സഖ്യം വന്‍ തിരിച്ചടി നേരിടുമെന്ന് ലോക്‌പോള്‍ സര്‍വേ. കൂടുതല്‍ സീറ്റുകള്‍ ഇന്ത്യ സഖ്യം നേടുമെന്ന് സര്‍വേ പ്രവചിക്കുന്നു. 23നും 26നും ഇടയില്‍ സീറ്റുകള്‍ ഇന്ത്യ സഖ്യം നേടുമെന്നാണ് സര്‍വേ പ്രവചിക്കുന്നു.
ഇതില്‍ മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായി കോണ്‍ഗ്രസ് ഒന്‍പത് മുതല്‍ 12 വരെയാണ് നേടുകയെന്നും ലോക്‌പോള്‍ സര്‍വേ പ്രവചിക്കുന്നു. അതേസമയം എന്‍ഡിഎയ്ക്ക് 21 സീറ്റുകള്‍ക്കും 24നും ഇടയില്‍ മാത്രമേ നേടാനാവൂ. അതില്‍ തന്നെ ബിജെപി 14 മുതല്‍ 17 സീറ്റുകള്‍ വരെ നേടിയേക്കുമെന്നും ലോക്‌പോള്‍ സര്‍വേ പറയുന്നു.

അതേസമയം സര്‍വേ പ്രകാരം ഏറ്റവും വലിയ തിരിച്ചടി കിട്ടാന്‍ പോകുന്നത് എന്‍ഡിഎയ്ക്കാണ്. അതിന് പ്രധാന കാരണം ഏക്‌നാഥ് ഷിന്‍ഡെയും അജിത്ത് പവാറുമാണ്. ഇരുപക്ഷവും തിരഞ്ഞെടുപ്പില്‍ അപ്രസക്തമാവും. ഉദ്ധവ് താക്കറെയ്ക്കും ശരത് പവാറിനുമൊപ്പമാണ് ജനങ്ങള്‍ എന്ന കൃത്യമായ സന്ദേശം ഇതിലൂടെ നല്‍കാനും ഇന്ത്യ സഖ്യത്തിന് സാധിക്കും.
ചിഹ്നവും പാര്‍ട്ടിയുടെ പേരും അടക്കം നഷ്ടപ്പെട്ട ഉദ്ധവ്-ശരത് പവാര്‍ എന്‍സിപി, ശിവസേന വിഭാഗങ്ങള്‍ക്ക് മഹാരാഷ്ട്രയില്‍ കരുത്ത് വീണ്ടെടുക്കാനാവുമെന്നാണ് സര്‍വേ സൂചിപ്പിക്കുന്നത്. അതേസമയം സംസ്ഥാനത്ത് ഇത്തവണ ഏറ്റവും വലിയ കക്ഷി ബിജെപിയായിരിക്കും. എന്നാല്‍ 2019നെ അപേക്ഷിച്ച് വലിയ നഷ്ടം തന്നെ ഇത്തവണ ബിജെപിക്കുണ്ടാവുമെന്നാണ് സര്‍വേ പ്രവചിക്കുന്നു.
അതേസമയം കോണ്‍ഗ്രസ് മഹാരാഷ്ട്രയില്‍ വലിയ തിരിച്ചുവരവ് നടത്തുമെന്നാണ് സര്‍വേ പ്രവചിക്കുന്നു. വിദര്‍ഭ മേഖലയില്‍ വന്‍ നേട്ടം കോണ്‍ഗ്രസ് സ്വന്തമാക്കും. അതേസമയം എന്‍സിപിയിലെയും ശിവസേനയിലെയും വിമത വിഭാഗങ്ങള്‍ ചിഹ്നത്തിലും പേരിലുമെല്ലാം അനുകൂല നേട്ടമുണ്ടാക്കിയെങ്കിലും തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേടിരുമെന്നും സര്‍വേ പറയുന്നു. ഇവര്‍ക്ക് മികച്ച വോട്ട് ശതമാനമോ സീറ്റുകളോ ലഭിക്കില്ല.
ഉദ്ധവ് താക്കറെയുടെ ശിവസേന യുബിടിക്കൊപ്പവും എന്‍സിപി ശരത് പവാര്‍ പക്ഷത്തിനുമൊപ്പം പരമ്പരാഗത വോട്ടര്‍മാര്‍ നില്‍ക്കുമെന്നാണ് സര്‍വേ പറയുന്നത്. സര്‍വേ യാഥാര്‍ത്ഥ്യമായാല്‍ യഥാര്‍ത്ഥ പാര്‍ട്ടി തങ്ങളുടേതാണെന്ന ഉദ്ധവ് താക്കറെയുടെയും ശരത് പവാറിന്റെയും വാദങ്ങള്‍ക്ക് സ്ഥിരീകരണവും ലഭിക്കും.
മഹാവികാസ് അഗാഡിക്ക് സീറ്റ് വിഭജന ചര്‍ച്ചകളില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ കാരണം ചില സീറ്റുകള്‍ നഷ്ടപ്പെടുമെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു. സംഗ്ലി, ഭീവണ്ഡി, മുംബൈ സൗത്ത് സെന്‍ട്രല്‍ എന്നിവ സഖ്യത്തിന് നഷ്ടമാവും. എന്‍ഡിഎയുടെ സിറ്റിംഗ് എംപിമാര്‍ക്കെതിരെ വളരെ ശക്തമായ ഭരണവിരുദ്ധ വികാരമാണ് ഉള്ളതെന്ന് സര്‍വേ ചൂണ്ടിക്കാണിക്കുന്നു.
അത് എന്‍ഡിഎയ്ക്ക് വലിയ തിരിച്ചടിയായി മാറും. എന്‍ഡിഎ സഖ്യങ്ങള്‍ക്കിടയില്‍ ബിജെപിയില്‍ നിന്ന് വോട്ട് ലഭിക്കുന്നതും കുറവായിരിക്കും. മുസ്ലീങ്ങള്‍, പട്ടികജാതി-പട്ടിക വിഭാഗ വര്‍ഗങ്ങള്‍ മഹാവികാസ് അഗാഡിക്ക് അനുകൂലമായി വോട്ട് ചെയ്യും. മറാത്ത വികാരം ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ ശക്തമായി മാറുമെന്നും സര്‍വേ പ്രവചിച്ചു.












Click it and Unblock the Notifications