Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രധാനമന്ത്രി ആരുമായിക്കൊള്ളട്ടെ... ബിജെപിക്ക് ബദലുണ്ടാക്കുക എന്നതാണ് ലക്ഷ്യം'; പവാര്‍

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബി ജെ പിക്ക് ബദല്‍ ഒരുക്കുക എന്നതിലായിരിക്കണം പ്രതിപക്ഷ പാര്‍ട്ടികള്‍ ശ്രമിക്കേണ്ടതെന്ന് എന്‍ സി പി അധ്യക്ഷന്‍ ശരദ് പവാര്‍. ബിജെപിക്ക് ബദല്‍ ഒരുക്കാന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് താല്‍പ്പര്യമുണ്ട്. ആരായിരിക്കണം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എന്നതല്ല പ്രശ്‌നമെന്നും ശരദ് പവാര്‍ കൂട്ടിച്ചേര്‍ത്തു. ശനിയാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജൂണ്‍ 23 ന് പട്നയില്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വിളിച്ചുചേര്‍ത്ത പ്രതിപക്ഷ നേതാക്കളുടെ യോഗത്തില്‍ പങ്കെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബിജെപിക്കെതിരെ സംയുക്ത പോരാട്ടം നടത്താന്‍ ശ്രമിക്കുമെന്നും പവാര്‍ പറഞ്ഞു. 1977-ല്‍ ആരും പ്രധാനമന്ത്രിയായി ഉയര്‍ത്തപ്പെട്ടിരുന്നില്ല. ജനതാ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ വിജയിക്കുകയും മൊറാര്‍ജി ദേശായിയെ പ്രധാനമന്ത്രിയാക്കുകയും ചെയ്തില്ലേ എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

SHARAD PAWAR

1977 ല്‍ അത് സംഭവിച്ചെങ്കില്‍ എന്തുകൊണ്ട് ഇപ്പോള്‍ സംഭവിച്ചുകൂടാ എന്നും ശരദ് പവാര്‍ ചോദിച്ചു. ബി ജെ പിക്ക് ബദല്‍ ഈ രാജ്യത്തെ ജനങ്ങള്‍ക്ക് നല്‍കാനുള്ള ഉത്തരവാദിത്തം തങ്ങള്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം ആരെയെങ്കിലും പ്രധാനമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ത്തി കാട്ടേണ്ട ആവശ്യമില്ലെന്ന് പവാര്‍ ഊന്നിപ്പറഞ്ഞു. ജനങ്ങള്‍ക്ക് മുന്നില്‍ ഒരു ബദല്‍ അവതരിപ്പിക്കണം.

ഒരുമിച്ച് മത്സരിച്ചാല്‍ ആ ബദല്‍ നമുക്ക് നല്‍കാനാകുമെന്നും ഇതിന്റെ ഫലമായിരിക്കും ഭാവിയില്‍ കാര്യങ്ങള്‍ തീരുമാനിക്കുക എന്നും ശരദ് പവാര്‍ പറഞ്ഞു. ബി ജെ പിക്കെതിരെ സംയുക്ത പ്രതിപക്ഷ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ നിര്‍ദേശം വന്നിട്ടുണ്ടെന്നും ജൂണ്‍ 23 ലെ യോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിക്ക് സ്വാധീനം കൂടുതലുള്ള മണ്ഡലങ്ങളില്‍ പ്രതിപക്ഷം സംയുക്ത സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയേക്കും എന്നാണ് വിവരം.

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നതിനാല്‍ പട്നയിലെ യോഗം പുതിയ ദിശാബോധം നല്‍കും എന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ജനങ്ങളുടെ പ്രതീക്ഷകള്‍ നിറവേറ്റാന്‍ തങ്ങള്‍ ആത്മാര്‍ത്ഥമായി ശ്രമിക്കും എന്നും ശരദ് പവാര്‍ പറഞ്ഞു. ജൂണ്‍ 12 ന് നടക്കാനിരുന്ന യോഗം കോണ്‍ഗ്രസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് മാറ്റിവെച്ചത്. രാജ്യത്തെ പ്രധാന ബി ജെ പി ഇതര കക്ഷികളെല്ലാം യോഗത്തില്‍ പങ്കെടുക്കും എന്നാണ് വിവരം.

അതേസമയം ജെഡിഎസ്, ബിഎസ്പി എന്നിവര്‍ പ്രതിപക്ഷ യോഗത്തിന് എത്തില്ല എന്നാണ് റിപ്പോര്‍ട്ട്. ജെ ഡി എസ് എന്‍ ഡി എ പ്രവേശനത്തിനായി ഒരുങ്ങുകയാണ് എന്നാണ് റിപ്പോര്‍ട്ട്. കര്‍ണാടകയിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ ബി ജെ പിയും 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനെ ജാഗ്രതയോടെയാണ് നേരിടുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+