Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്‍ക്കുമറിയില്ല ആ പ്ലാന്‍, നിതീഷിന്റെ മനസ്സില്‍ മാത്രം; കോണ്‍ഗ്രസിന്റെ റോള്‍ എന്ത്? സസ്‌പെന്‍സ്

ദില്ലി: മെഗാ പ്രതിപക്ഷ റാലിക്കായി ബീഹാര്‍ ഒരുങ്ങുകയാണ്. എന്നാല്‍ നിതീഷ് കുമാറിന്റെ മനസ്സില്‍ എന്താണ് ഉള്ളത്. അതാര്‍ക്കും അറിയില്ല. പട്‌നയില്‍ പ്രതിപക്ഷ നേതാക്കളുടെ വലിയൊരു നിര തന്നെ അണിനിരക്കുമെന്നാണ് അറിയാന്‍ കഴിയുന്നത്. പക്ഷേ നിതീഷ് പ്ലാന്‍ ചെയ്യുന്നത് വലിയ കാര്യങ്ങളാണ്.ബിജെപിയെ വീഴ്ത്താന്‍ വിശാലമായ പ്ലാനാണ് നിതീഷിന് ഉള്ളത്.

അതിന് മുമ്പ് പ്രശ്‌നങ്ങളുള്ള പ്രതിപക്ഷ പാര്‍ട്ടികളെ അതെല്ലാം മാറ്റി ഒന്നിപ്പിക്കാനുള്ള ശ്രമത്തിലാണ് നിതീഷ് കുമാര്‍. പ്രധാനമന്ത്രി പദത്തിലേക്ക് താനില്ലെന്ന് നിതീഷ് പറയുമ്പോള്‍ തന്നെ അദ്ദേഹത്തെ എല്ലാവര്‍ക്കും വിശ്വാസമുണ്ട്. ജൂണിലായിരിക്കും പട്‌നയില്‍ ഈ റാലി നടക്കുക. എന്നാല്‍ തിയതി തീരുമാനിച്ചിട്ടില്ല.

nitish kumar

രാഹുല്‍ ഗാന്ധിയെ പോലുള്ള പ്രമുഖര്‍ വരുന്ന കാര്യം ഉറപ്പിച്ചിട്ടില്ല. കോണ്‍ഗ്രസിനാണ് ഇക്കാര്യത്തില്‍ വലിയ നേട്ടമുണ്ടാവുകയെന്ന് ഉറപ്പാണ്. ഇതിനോടകം മറ്റ് പാര്‍ട്ടികളുമായുള്ള മഞ്ഞുരുക്കം കോണ്‍ഗ്രസില്‍ ആരംഭിച്ചിട്ടുണ്ട്. മമത ബാനര്‍ജി, അരവിന്ദ് കെജ്രിവാള്‍, അഖിലേഷ് യാദവ് എന്നിവരെല്ലാം കോണ്‍ഗ്രസിനൊപ്പം നില്‍ക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് അറിയിച്ചിരുന്നു.

കെജ്രിവാള്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയും, രാഹുല്‍ ഗാന്ധിയെയും കാണുമെന്ന് അറിയിച്ചിരുന്നു. കേന്ദ്ര ഓര്‍ഡിനന്‍സിനെതിരെ കോണ്‍ഗ്രസിന്റെ പിന്തുണ തേടുമെന്നും പ്രഖ്യാപിച്ചിരുന്നു. ഇതെല്ലാം വലിയ മാറ്റങ്ങള്‍ പ്രതിപക്ഷ നിരയില്‍ വന്നു എന്ന് തെളിയിക്കുന്നതാണ്.ഈ പ്രശ്‌നങ്ങളൊക്കെ പരിഹരിച്ചതിന്റെ ക്രെഡിറ്റ് നിതീഷിനുള്ളാണ്. പക്ഷേ നിതീഷ് പൂര്‍ണമായും വിജയിച്ചിട്ടില്ല.

നിതീഷിന് മുന്നില്‍ വെല്ലുവിളികള്‍ ഏറെയുണ്ട്. പ്രധാനമായും നവീന്‍ പട്‌നായിക്ക് കൂടെയില്ല. അദ്ദേഹം ഈ പ്രതിപക്ഷ നിരയ്‌ക്കൊപ്പം ചേരില്ലെന്ന് അറിയിച്ചതാണ്. തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു ഇപ്പോഴും സഖ്യത്തിനൊപ്പം വന്നിട്ടില്ല. പട്‌നായിക്ക് വരില്ലെന്ന് ഉറപ്പാണ്. കെസിആറിനെ അനുനയിപ്പിക്കാന്‍ നിതീഷിന് സാധിച്ചേക്കും.

എന്നാല്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി പ്രതിപക്ഷ നിരയ്‌ക്കൊപ്പം ചേരുന്നത് കടുപ്പമായിരിക്കും. കേന്ദ്രത്തിനൊപ്പം പലപ്പോഴും അദ്ദേഹം നിന്നിട്ടുള്ളതാണ്. കോണ്‍ഗ്രസുമായി ഒരിക്കലും ചേരാനും ജഗന് സാധിക്കില്ല. അത്രയ്ക്ക് പ്രശ്‌നങ്ങള്‍ ഇവര്‍ തമ്മിലുണ്ട്.

നിതീഷിന്റെ തന്ത്രം ഇങ്ങനെയാണ്. 450 സീറ്റ് പ്രതിപക്ഷ ഐക്യത്തിന് പൊതുവായി മത്സരിക്കുന്നതായി കണ്ടെത്തുക. ഇതില്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും ഒരേയൊരു സ്ഥാനാര്‍ത്ഥി മാത്രമേ ഉണ്ടാവന്‍ പാടൂ. ഇവിടങ്ങളില്‍ ബിജെപിയെ വീഴ്ത്താന്‍ പറ്റുമെന്ന വിശ്വാസം എല്ലാവര്‍ക്കും ഉണ്ടായിരിക്കണം.

ഓരോ സംസ്ഥാനത്തെയും സീറ്റുകളേതെന്ന് വലിയ പാര്‍ട്ടികള്‍ക്ക് തീരുമാനിക്കാം. ബാക്കിയുള്ള സീറ്റുകളില്‍ എല്ലാവര്‍ക്കും മത്സരിക്കുകയും ചെയ്യാം. 38 ശതമാനം വോട്ട് കൊണ്ട് ബിജെപിക്ക് ഭൂരിപക്ഷം പിടിക്കാനായെന്നാണ് നിതീഷ് കുമാര്‍ പറയുന്നത്. ബാക്കി 62 ശതമാനം അവര്‍ക്കെതിരെയാണ് വോട്ട് ചെയ്ത്. ഈ വോട്ടുകള്‍ ഒന്നിപ്പിക്കുകയാണ് നിതീഷിന്റെ ലക്ഷ്യമെന്ന് ജെഡിയു നേതാവ് പറഞ്ഞു.

ഒരു സീറ്റില്‍ ഒരു പ്രതിപക്ഷ സ്ഥാനാര്‍ത്ഥി എന്ന നയം സ്വീകരിക്കാനാണ് നിതീഷ് ആഹ്വാനം ചെയ്യുന്നത്. പക്ഷേ ഇത് ശരിയായി വരണമെങ്കില്‍ ബിജെപി വിരുദ്ധ പാര്‍ട്ടികള്‍ എല്ലാം ഒന്നിക്കണം. എല്ലാ പാര്‍ട്ടികളിലെ നേതാക്കളുമായി ബന്ധമുള്ള നിതീഷിന് ഇത് സാധിച്ചേക്കാം.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+