Get Updates
Get notified of breaking news, exclusive insights, and must-see stories!

അമിത് ഷാ മോദി മന്ത്രിസഭയിലേക്ക്, ആഭ്യന്തര മന്ത്രി പദം ലഭിച്ചേക്കും, പുതുമുഖങ്ങളും എത്തും

ദില്ലി: മോദി സര്‍ക്കാര്‍ വന്‍ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തിയിരിക്കുകയാണ്. ഇനി അറിയാനുള്ളത് മന്ത്രിസഭയില്‍ ആരൊക്കെ എത്തുമെന്നാണ്. ബിജെപി അധ്യക്ഷന്‍ അമിത് ഷായാണ് മുന്‍പന്തിയിലുള്ളത്. അദ്ദേഹം നിലവില്‍ പാര്‍ട്ടിക്കുള്ളില്‍ രണ്ടാമനാണ്. ഇത് ഉറപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇനി ബിജെപിയില്‍ ഉണ്ടാവുക. മോദിക്കൊപ്പം നിന്ന് തന്ത്രങ്ങളെ നയിക്കുക എന്ന ഗുജറാത്ത് രീതിയാണ് അമിത് ഷാ നടപ്പാക്കുക.

അതേസമയം വന്‍ മാറ്റങ്ങള്‍ മന്ത്രിസഭയില്‍ ഉണ്ടാവുമെന്നാണ് വ്യക്തമാകുന്നത്. ഒരുപക്ഷേ അപ്രതീക്ഷിതമായി പലര്‍ക്കും മന്ത്രിസ്ഥാനം ലഭിച്ചേക്കും. എന്നാല്‍ ആഭ്യന്തരം മുതല്‍ പ്രതിരോധ മന്ത്രി പദം വരെ അമിത് ഷായെ ചുറ്റിപ്പറ്റി കേള്‍ക്കുന്നുണ്ട്. ഈ രണ്ട് പദങ്ങളില്‍ സസ്‌പെന്‍സ് ഉറപ്പാണ്. പക്ഷേ പാര്‍ട്ടിയിലെ നിര്‍ണായക സ്ഥാനവും, ലോക്‌സഭയിലെ നിര്‍ണായക സ്ഥാനവും ആര്‍ക്ക് ലഭിക്കും എന്ന കാര്യവും വ്യക്തമല്ല.

വമ്പന്‍ ഭൂരിപക്ഷം

വമ്പന്‍ ഭൂരിപക്ഷം

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷമാണ് അമിത് ഷായ്ക്ക് ലഭിച്ചിരിക്കുന്നത്. അഞ്ചര ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷമാണ് ഗാന്ധിനഗറില്‍ അദ്ദേഹത്തിന് ലഭിച്ചിരിക്കുന്നത്. ഇതോടെ പാര്‍ട്ടിയിലെ രണ്ടാം സ്ഥാനം അദ്ദേഹം ഉറപ്പിച്ചിരിക്കുകയാണ്. തിരഞ്ഞെടുപ്പ് ചാണക്യന്‍ എന്ന രീതിയില്‍ നിന്ന് അദ്ദേഹം മന്ത്രിസഭയിലെ പ്രമുഖനാവാന്‍ പോകുകയാണ്. അമിത് ഷായ്ക്ക് കേന്ദ്രമന്ത്രി പദം ഉറപ്പാണ്. ആഭ്യന്തര മന്ത്രിസ്ഥാനം അദ്ദേഹത്തിന് ലഭിക്കുമെന്നാണ് വ്യക്തമാകുന്നത്.

പാര്‍ട്ടിയില്‍ എതിര്‍പ്പില്ല

പാര്‍ട്ടിയില്‍ എതിര്‍പ്പില്ല

അമിത് ഷാ ആഭ്യന്തര മന്ത്രിയാവണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ശക്തമായ ആവശ്യമാണ് ഉള്ളത്. ഇത്ര വലിയ നേട്ടത്തിലേക്ക് ബിജെപിയെ നയിച്ചത് അമിത് ഷായാണെന്ന് ബിജെപി പ്രവര്‍ത്തകരും പറയുന്നു. ഗുജറാത്തില്‍ മുഖ്യമന്ത്രിയായത് മുതല്‍ മോദിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളൊരുക്കുന്നത് അമിത് ഷായാണ്. ചില സംസ്ഥാന തിരഞ്ഞെടുപ്പുകളില്‍ പിഴച്ചെങ്കിലും, പ്രമുഖ തിരഞ്ഞെടുപ്പുകളിലൊന്നും അമിത് ഷായുടെ തന്ത്രങ്ങള്‍ പിഴച്ചിട്ടില്ല. അതുകൊണ്ട് അമിത് ഷാ മന്ത്രിസഭയിലെത്തുന്നത് മോദിയുടെ കരുത്ത് വര്‍ധിപ്പിക്കും.

പ്രതിപക്ഷത്തെ തകര്‍ത്തു

പ്രതിപക്ഷത്തെ തകര്‍ത്തു

പ്രതിപക്ഷം തൊഴിലില്ലായ്മയും കര്‍ഷക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ബിജെപിയെ നേരിട്ടത്. എന്നാല്‍ പ്രതിപക്ഷം ദുര്‍ബലമാണെന്നും, മുസ്ലീം വോട്ടുകള്‍ക്കാണ് അവരുടെ ശ്രമമമെന്നും, പാകിസ്താനോടാണ് അവരുടെ കൂറെന്നും അമിത് ഷായാണ് പ്രചാരണത്തില്‍ കൊണ്ടുവന്നത്. ഇത് ദേശീയ സുരക്ഷ സംബന്ധിച്ച ഭയം വോട്ടര്‍മാര്‍ക്കിടയില്‍ ശക്തമാക്കുകയും ചെയ്തു. ഇത് പിന്നീട് നരേന്ദ്ര മോദിയടക്കമുള്ളവര്‍ ഏറ്റുപിടിച്ചതോടെ പ്രതിപക്ഷം തകര്‍ന്നടിയുകയും ചെയ്തു.

പ്ലാനിംഗില്‍ പിഴവില്ല

പ്ലാനിംഗില്‍ പിഴവില്ല

അമിത് ഷായുടെ പ്ലാനിംഗില്‍ യാതൊരു പിഴവും ഉണ്ടായിരുന്നില്ലെന്ന് നേതാക്കള്‍ പറയുന്നു. മോദിയുടെ മികവാണ് എടുത്ത് പറയേണ്ടതെങ്കിലും, അദ്ദേഹത്തിന്റെ പ്രചാരണ തന്ത്രങ്ങളൊരുക്കിയത് അമിത് ഷായാണ്. ബിജെപി ഇത്തവണ നോര്‍ത്ത് ഈസ്റ്റിലും ബംഗാളിലും ഒഡീഷയിലും നടത്തിയ മുന്നേറ്റങ്ങള്‍ അമിത് ഷായുടെ ഏറ്റവും വലിയ നേട്ടമാണ്. ബംഗാളില്‍ 18 സീറ്റാണ് ബിജെപി നേടിയത്. ഒഡീഷയിലും നേട്ടമുണ്ടാക്കി. ഒരു വര്‍ഷം മുമ്പേ അമിത് ഷാ നടപ്പാക്കിയ തന്ത്രങ്ങളാണ് ഇവിടെ സീറ്റ് വര്‍ധിപ്പിക്കുന്നതിന് പ്രധാന കാരണമായത്.

മന്ത്രിസഭാ രൂപീകരണം

മന്ത്രിസഭാ രൂപീകരണം

വമ്പന്‍ ഭൂരിപക്ഷം നേടിയതോടെ മന്ത്രിസഭാ രൂപീകരണത്തിനാണ് ബിജെപി പ്രാധാന്യം നല്‍കുന്നത്. അമിത് ഷാ ഗുജറാത്തില്‍ ആഭ്യന്തര കാര്യങ്ങളില്‍ മികച്ച പ്രവര്‍ത്തനം നടത്തിയിരുന്നു. ഇതാണ് ദേശീയ തലത്തിലും അദ്ദേഹത്തിന് നേട്ടമാകുക. അതേസമയം വിദേശകാര്യ മന്ത്രാലയത്തിന്റെയോ പ്രതിരോധ മന്ത്രിലായത്തിന്റെയോ ചുമതല അദ്ദേഹത്തിനെ ഏല്‍പ്പിക്കാനും സാധ്യതയുണ്ട്. സൈന്യത്തിനും ഇന്റലിജന്‍സ് വിഭാഗത്തിനും മേല്‍ ശക്തമായ സാന്നിധ്യമാകാന്‍ അമിത് ഷായ്ക്ക് സാധിക്കുമെന്നാണ് വിലയിരുത്തല്‍.

ഗുജറാത്തിന്റെ സ്വാധീനം

ഗുജറാത്തിന്റെ സ്വാധീനം

ഗുജറാത്തില്‍ മോദി ഭരിച്ചത് പോലെ ഗുജറാത്തില്‍ നിന്നുള്ള നേതാക്കളും മറ്റ് വിശ്വസ്തരും ചേര്‍ന്നതായിരിക്കും മന്ത്രിസഭ. നിര്‍മലാ സീതാരാമനെ വിദേശകാര്യ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. അരുണ്‍ ജെയ്റ്റ്‌ലി മന്ത്രിസഭയില്‍ ഉണ്ടാവില്ലെന്നാണ് സൂചന. ആരോഗ്യ പ്രശ്‌നങ്ങള്‍ അദ്ദേഹത്തിനുണ്ട്. അതേസമയം നിര്‍മലയെ ധനമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കുന്നുണ്ട്. രാജ്‌നാഥ് സിംഗിന് പ്രമുഖ വകുപ്പ് ലഭിക്കും. അദ്ദേഹത്തിന് പ്രതിരോധ വകുപ്പ് നല്‍കാനാണ് സാധ്യത. പിയൂഷ് ഗോയലിനെയും ധനമന്ത്രി സ്ഥാനത്തേ് പരിഗണിക്കുന്നുണ്ട്.

Recommended Video

cmsvideo
    കോണ്‍ഗ്രസും AAPയും സഖ്യമുണ്ടാക്കിയിട്ടും കാര്യമില്ല | #ElectionResults2019 | Oneindia Malayalam
    സ്പീക്കര്‍ സ്ഥാനവും അധ്യക്ഷ പദവിയും

    സ്പീക്കര്‍ സ്ഥാനവും അധ്യക്ഷ പദവിയും

    സ്പീക്കര്‍ സ്ഥാനം ആര്‍ക്ക് ലഭിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹമുണ്ട്. സ്മൃതി ഇറാനിയെ സ്പീക്കറാക്കാനും സാധ്യതയുണ്ട്. അതല്ലെങ്കില്‍ പ്രമുഖ വകുപ്പ് നല്‍കിയേക്കും. സ്പീക്കര്‍ സ്ഥാനത്ത് സ്ത്രീകള്‍ തന്നെ വരണം എന്നാണ് ബിജെപിയുടെ താല്‍പര്യം. രവിശങ്കര്‍ പ്രസാദും മന്ത്രിസഭയിരല്‍ ഉണ്ടാവും. ഇതിന് പുറമേ പുതുമുഖങ്ങളെയാണ് പ്രധാനമായും മന്ത്ര്ിസഭയിലേക്ക് കൊണ്ടുവരിക. അല്‍ഫോണ്‍സ് കണ്ണന്താനം തുടരുമോ എന്ന് ഉറപ്പില്ല. വി മുരളീധരന്‍, സുരേഷ് ഗോപി, എന്നീ രാജ്യസഭാ എംപിമാരും മന്ത്രിസഭയിലേക്ക് എത്താനാണ് സാധ്യത. അതേസമയം പ്രധാനമായ മറ്റൊരു ചോദ്യം ബിജെപി അധ്യക്ഷന്‍ ആരാകും എന്നതാണ്. അമിത് ഷാ വന്നാല്‍ അത്രയ്ക്ക് ശേഷിയുള്ള ഏത് നേതാവാണ് ബിജെപിക്കുള്ളത് എന്ന കാര്യവും ചോദ്യമാണ്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+