• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

ബിജെപി വെറുതെ വന്ന് വിജയിച്ചവരല്ല... ആഞ്ഞടിച്ചത് നമോ സുനാമി, മോദി റാലി നടത്തിയ 114 സീറ്റിലും വിജയം

ദില്ലി: അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ നരേന്ദ്ര മോദിയുടെ പ്രചാരണ രീതികളെ എല്ലാവരും രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അദ്ദേഹത്തിന് പഴയ രീതിയില്‍ എതിരാളികളെ നേരിടാനാവുന്നില്ലെന്നായിരുന്നു പരാതി. എന്നാല്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതോടെ മോദി തരംഗം എന്താണെന്ന് പ്രതിപക്ഷത്തിന് ഒരിക്കല്‍ കൂടി ബോധ്യപ്പെട്ടിരിക്കുകയാണ്. മോദി പ്രഭാവത്തില്‍ ഒരു മങ്ങല്‍ പോലുമില്ലെന്ന് മോദി തെളിച്ച് പറയുന്നത്.

അതേസമയം മോദിയുടെ പ്രചാരണത്തിന് ഇത്തവണ ഏറ്റവും മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ബിജെപിയുടെ വിജയത്തില്‍ ഏറ്റവും നിര്‍ണായകമായതും ഈ പ്രചാരണങ്ങളാണ്. ഓരോ മണ്ഡലം തിരിച്ചുള്ള കണക്കില്‍ വമ്പന്‍ ലീഡ് സംസ്ഥാനങ്ങളിലും മോദി നിലനിര്‍ത്തുന്നുണ്ട്. കോണ്‍ഗ്രസിന്റെ പരമ്പരാഗത കോട്ടകളും, സമാജ് വാദി, ബിഎസ്പി കോട്ടകളും ആര്‍ജെഡി ശക്തികേന്ദ്രങ്ങളും മോദിക്കൊപ്പം പോയി എന്നതും അമ്പരിപ്പിക്കുന്നതാണ്.

പ്രചാരണത്തിലും മോദി പ്രഭാവം

പ്രചാരണത്തിലും മോദി പ്രഭാവം

മോദിയല്ലാതെ മറ്റൊരു നേതാവും പ്രചാരണത്തിന് ഇല്ല എന്ന ട്രെന്‍ഡാണ് വ്യക്തമാകുന്നത്. അദ്ദേഹം പ്രചാരണം നടത്തിയ 142 മണ്ഡലങ്ങളില്‍ 114 എണ്ണത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ നേടിയത് വമ്പന്‍ ജയമാണ്. സ്‌ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ ഏറ്റവും മുമ്പിലാണ് മോദി. ശതമാന കണക്ക് നോക്കുമ്പോള്‍ മോദി പ്രചാരണം നടത്തിയ 80 ശതമാനം മണ്ഡലത്തിലും ബിജെപി കൂറ്റന്‍ വിജയമാണ് നേടിയത്. ഇത് പ്രതിപക്ഷ നിരയിലെ മൊത്തം നേതാക്കളുടെ കണക്കിനേക്കാള്‍ മുകളിലാണ്.

കണക്കുകള്‍ ഇങ്ങനെ

കണക്കുകള്‍ ഇങ്ങനെ

142 റാലിക്ക് പുറമേ നാല് റോഡ് ഷോയും മോദി നടത്തിയിരുന്നു. ഉത്തര്‍പ്രദേശിലും ബംഗാളിലുമായിട്ടാണ് ഇത് നടന്നത്. ഈ രണ്ട് സംസ്ഥാനങ്ങളിലും ബിജെപി കുതിച്ച് കയറുകയായിരുന്നു. 60 സീറ്റുകളാണ് ബിജെപി യുപിയില്‍ നിന്ന് നേടിയത്. മഹാസഖ്യം പ്രതിരോധം തീര്‍ത്ത് മുന്നിലുണ്ടെങ്കിലും മോദി സുനാമിയില്‍ തകര്‍ന്നടിഞ്ഞ് പോയി. മോദിയുടെ റോഡ് ഷോയും റാലിയും വലിയ ജനസ്വാധീനത്തിന് കാരണമായിരിക്കുകയാണ്. ബംഗാളില്‍ രണ്ട് സീറ്റില്‍ നിന്ന് 18 എണ്ണത്തിലേക്ക് കുതിച്ചത്. ഇതെല്ലാം മോദിയെ കൊണ്ട് മാത്രം സാധിക്കുന്നതാണ്.

സംസ്ഥാന തിരഞ്ഞെടുപ്പിലെ തിരിച്ചടി

സംസ്ഥാന തിരഞ്ഞെടുപ്പിലെ തിരിച്ചടി

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളില്‍ മോദി പഴത് പോലെ പ്രചാരണം നടത്തിയെങ്കിലും സംസ്ഥാന തിരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടി നേരിട്ടിരുന്നു. ഈ മൂന്ന് സംസ്ഥാനങ്ങളിലെ 27 മണ്ഡലങ്ങളിലാണ് മോദി പ്രചാരണം നടത്തിയത് എന്നാല്‍ വെറും 13 മണ്ഡലങ്ങൡലാണ് വിജയിച്ചത്. ഇത് മോദി പ്രഭാവം മങ്ങുന്നു എന്ന സൂചനയായിരുന്നു നല്‍കിയത്. നേരത്തെ യുപി, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍, എന്നിവിടങ്ങളിലെ 180 സീറ്റുകളിലായി മോദി റാലി നടത്തിയപ്പോള്‍ 140 സീറ്റുകളിലും ബിജെപി വിജയിച്ചിരുന്നു.

ഹൃദയഭൂമി തൂത്തുവാരി

ഹൃദയഭൂമി തൂത്തുവാരി

ഹിന്ദി ഹൃദയഭൂമിയെ ബിജെപി തകര്‍ക്കും എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രവചനം. എന്നാല്‍ ഇത് മുന്നില്‍ കണ്ടാണ് മോദി ഓരോ നീക്കങ്ങളും തയ്യാറാക്കിയത്. തന്റെ 51 ദിവസം നീണ്ട പ്രചാരണം മോദി ആദ്യം തുടങ്ങിയതും ഹിന്ദി ഹൃദയഭൂമിയില്‍ നിന്നാണ്. യുപിയിലെ മീററ്റില്‍ നിന്ന് മാര്‍ച്ച 28നാണ് തുടങ്ങിയത്. യുപി, മധ്യപ്രദേശ്, രാജസ്ഥാന്‍, ബീഹാര്‍, ഛത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ 60 റാലിയാണ് മോദി നടത്തിയത്. ഇവിടെയൊന്നും പ്രതിപക്ഷ റാലികള്‍ നിലം തൊട്ടിട്ടില്ല.

റാലിയില്‍ കടപുഴകിയ വോട്ടുബാങ്ക്

റാലിയില്‍ കടപുഴകിയ വോട്ടുബാങ്ക്

യുപിയില്‍ യാദവ ജാദവ വോട്ടുബാങ്കും, ബീഹാറിലും യാദവ വോട്ടുകള്‍ തകര്‍ന്ന് തരിപ്പണമായി. മോദി ജാതി സമവാക്യങ്ങള്‍ക്ക് അപ്പുറം നില്‍ക്കുന്ന നേതാവാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. പ്രതിപക്ഷത്തിന് പിഴച്ചതും ഇവിടെയാണ്. അതേസമയം കോണ്‍ഗ്രസ് രാഷ്ട്രീയം വേണ്ട വിധത്തില്‍ ഉപയോഗിക്കാത്തത് അവര്‍ക്ക് ഏറ്റവും വലിയ തിരിച്ചടിയായി. യുപിയില്‍ മോദി പ്രചാരണം നടത്തിയത് 30 സീറ്റിലാണ്. ഇതില്‍ 23 എണ്ണവും ബിജെപി കൂറ്റന്‍ വിജയം നേടി.

കോണ്‍ഗ്രസ് സഖ്യം അപ്രത്യക്ഷ്യം

കോണ്‍ഗ്രസ് സഖ്യം അപ്രത്യക്ഷ്യം

കോണ്‍ഗ്രസ് 20 സീറ്റില്‍ അധികം നേടുമെന്ന് അവകാശമുന്നയിച്ച മധ്യപ്രദേശില്‍ മോദി പ്രചാരണം നടത്തിയ 11 സീറ്റും ബിജെപി കൊണ്ടുപോയി. ഇവിടെ 28 സീറ്റാണ് ബിജെപി നേടിയത്. ബീഹാറില്‍ മോദി 9 റാലി നടത്തിയപ്പോള്‍ എല്ലാ മണ്ഡലങ്ങളും എന്‍ഡിഎ തൂത്തുവാരി. ഛത്തീസ്ഗഡില്‍ മോദി മൂന്ന് റാലി നടത്തിയപ്പോള്‍ രണ്ടെണ്ണം വിജയിച്ചു. ഇവിടെയെല്ലാം കോണ്‍ഗ്രസിനും അവരുടെ സഖ്യത്തിനും വമ്പന്‍ തിരിച്ചടിയാണ് നേരിട്ടത്. കോണ്‍ഗ്രസിന്റെ യുപിഎ ഇല്ലാതായി എന്ന് ഉറപ്പായിരഹിക്കുകയാണ്.

മമതയുടെ വീഴ്ച്ച

മമതയുടെ വീഴ്ച്ച

മോദി സുനാമിയില്‍ മമതയും പൊളിഞ്ഞിരിക്കുകയാണ്. 16 റാലിയാണ് മോദി നടത്തിയത്. ഇതില്‍ 8 എണ്ണം ബിജെപി വിജയിച്ചത്. ഇവിടെ രണ്ട് സീറ്റില്‍ നിന്ന് കുതിച്ച് കയറിയിരിക്കുകയാണ് ബിജെപി. ഒഡീഷയില്‍ എട്ട് സീറ്റില്‍ പ്രചാരണം നടത്തിയപ്പോള്‍ അഞ്ച് സീറ്റുകള്‍ ബിജെപി നേടി. അസമില്‍ മോദി പ്രചാരണം നടത്തിയ മൂന്ന് സീറ്റും ബിജെപി വമ്പന്‍ ജയം നേടി. മഹാരാഷ്ട്രയിലും ഗുജറാത്തിലും മോദി 16 വീതം റാലിയാണ് നടത്തിയത്. എല്ലാം ബിജെപി തൂത്തുവാരി. കര്‍ണാടകത്തില്‍ മോദി പ്രചാരണം നടത്തിയ 7 സീറ്റും ബിജെപി വിജയിച്ചു. കേരളത്തിലും തമിഴ്‌നാട്ടിലും മാത്രമാണ് ഇത് മാറിയത്.

മുസ്ലീം മണ്ഡലങ്ങളിലും ബിജെപിക്ക് തേരോട്ടം... 37 ശതമാനം സീറ്റിലും കുതിപ്പ്!!

English summary
lok sabha elections 2019 brand modi trashed opponents everywhere bjp win wherever modi held rallies
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X