കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സൂധീരനേയും സുധാകരനേയും ഇറക്കണം; ആ നാലു സീറ്റുകള്‍ പിടിക്കാന്‍ തത്രങ്ങള്‍ മെനഞ്ഞ് കോണ്‍ഗ്രസ്

Google Oneindia Malayalam News

Recommended Video

cmsvideo
മുഴുവൻ സീറ്റിലും വിജയം ഉറപ്പിക്കാൻ കോൺഗ്രസ് | Oneindia Malayalam

തിരുവനന്തപുരം: നിര്‍ണ്ണായകമായ ലോകസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ വലിയ പ്രതീക്ഷയാണ് കോണ്‍ഗ്രസ് വെച്ചുപുലര്‍ത്തുന്നത്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ എത്തുന്നതിന് തടയിടണമെങ്കില്‍ കേരളം ഉള്‍പ്പടേയുള്ള സംസ്ഥാനങ്ങളില്ഡ നിന്ന് പരമാവധി അംഗങ്ങളെ പാര്‍ലമെന്‍റില്‍ എത്തിക്കേണ്ട്.

സംസ്ഥാനത്ത് പ്രതിപക്ഷത്താണ് ഇരിക്കുന്നതെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന അഭിപ്രായ സര്‍വ്വേകളിലെല്ലാം യുഡിഎഫിന് മികച്ച വിജയം പ്രവചിക്കുന്നതും മുന്നണിയുടെ പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. സര്‍വ്വേ ഫലങ്ങള്‍ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിനെ അത്ര അയാസകരമായി കോണ്‍ഗ്രസ് കാണുന്നില്ല.

4 സീറ്റുകള്‍

4 സീറ്റുകള്‍

കഴിഞ്ഞ തവണ നഷ്ടപ്പെട്ട 4 സീറ്റുകള്‍ ഉള്‍പ്പടെ സംസ്ഥാനത്തെ മുഴുവന്‍ സീറ്റുകളും പിടിച്ചെടുക്കാനുള്ള തത്രങ്ങള്‍ക്കാണ് കോണ്‍ഗ്രസ് രൂപം നല്‍കുന്നത്. മികച്ച പ്രവര്‍ത്തനം കാഴ്ച്ച വെച്ചാല്‍ സീറ്റിങ് സീറ്റുകളോടൊപ്പം കഴിഞ്ഞ തവണ നഷ്ടപ്പെട്ട നാല് സീറ്റുകള്‍ ഉറപ്പായും തിരിച്ചു പിടിക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് ഉറച്ചു വിശ്വസിക്കുന്നത്.

തിരിച്ചു പിടിക്കാം

തിരിച്ചു പിടിക്കാം

ഇടുക്കി, തൃശൂര്‍, ചാലക്കുടി, കണ്ണൂര്‍ തുടങ്ങി 2014 ല്‍ കൈവിട്ട നാല് സീറ്റുകളാണ് ഒന്നു ശ്രമിച്ചാല്‍ തിരിച്ചു പിടിക്കാം കഴിയുമെന്ന് കോണ്‍ഗ്രസ് വിലയിരുത്തുന്നത്. ഈ മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്ക് പ്രത്യേക തന്ത്രങ്ങള്‍ ഒരുക്കാനാണ് പാര്‍ട്ടി തീരുമാനം.

ശക്തമായ സ്വാധീനം

ശക്തമായ സ്വാധീനം

2009 ല്‍ യൂഡിഎഫ് ജയിച്ചവായിരുന്നു മേല്‍പറഞ്ഞ നാല് സീറ്റുകളും. കോണ്‍ഗ്രസിനും ഘടകകഷികള്‍ക്കും ശക്തമായ സ്വാധീനവും അടിത്തറയുമുള്ളവയാണ് ഈ 4 മണ്ഡലങ്ങളും. സാമൂദായിക സമവാക്യങ്ങളും മുന്നണിയുടെ സാധ്യത വര്‍ധിപ്പിക്കുന്നു.

ചാലക്കുടിയിലും തൃശൂരിലും

ചാലക്കുടിയിലും തൃശൂരിലും

ചാലക്കുടിയിലും തൃശൂരിലും സിറ്റിങ് എംപിമാര്‍ പരസ്പരം മാറി മത്സരിച്ചതോടെയാണ് 2014 ല്‍ രണ്ട് മണ്ഡലങ്ങളും കോണ്‍ഗ്രസിന് നഷ്ടമായത്. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട വിവാദങ്ങളാണ് ഇടുക്കിയില്‍ തിരിച്ചടിയായത്.

പിസി ചാക്കോ

പിസി ചാക്കോ

തൃശൂരില്‍ പിസി ചാക്കോയും ചാലക്കുടിയില്‍ കെപി ധനപാലനും 2014 വീണ്ടും മത്സരിച്ചിരുന്നെങ്കില്‍ മണ്ഡലങ്ങള്‍ നിലനിര്‍ത്താന്‍ കഴിയുമായിരുന്നുവെന്നാണ് കോണ്‍ഗ്രസ് പിന്നീട് വിലയിരുത്തിയത്. ചാലക്കുടിയില്‍ ഇന്നസെന്‍റിനോടായിരുന്നു പിസി ചാക്കോ പരാജയപ്പെട്ടത്.

കണ്ണൂരില്‍

കണ്ണൂരില്‍

കണ്ണൂരില്‍ 6566 വോട്ടിനാണ് കെ സുധാകരന്‍ പികെ ശ്രീമതിയോട് തോറ്റത്. ഈ നാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയമുള്‍പ്പടേയുള്ള കാര്യങ്ങളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നാണ് കോണ്‍ഗ്രസ് തീരുമാനം.

ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി

ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി

ഇടുക്കിയില്‍ ഉമ്മന്‍ചാണ്ടി മത്സരിച്ചാല്‍ മണ്ഡല​ം എളുപ്പത്തില്‍ പിടിച്ചെടുക്കാമെന്ന് പാര്‍ട്ടി കണക്ക്കൂട്ടുന്നു. തൃശൂരില്‍ വിഎം സൂധീരന്‍റെ പേരാണ് പരിഗണനയില്‍. മത്സരത്തിന് ഇതുവരെ സുധീരന്‍ തയ്യാറായിട്ടില്ലെങ്കിലും പാര്‍ട്ടി സമ്മര്‍ദ്ദം ചെലുത്തിയേക്കും.

കണ്ണൂരില്‍ കെ സുധാകരന്‍

കണ്ണൂരില്‍ കെ സുധാകരന്‍

കണ്ണൂരില്‍ ഇത്തവണയും കെ സുധാകരന്‍റെ പേരിന് തന്നെയാണ് മുന്‍തൂക്കം. ചാലക്കുടിയില്‍ ബെന്നിബഹാനാന്‍റെയും കെപി ധനപാലന്‍റെയും പേരുകള്‍ സജീവമാണ്. സാധ്യതയുള്ള ഈ സീറ്റുകളില്‍ യൂത്ത്കോണ്‍ഗ്രസ് നേതാക്കളും പ്രതീക്ഷ വെച്ചു പുലര്‍ത്തുന്നുണ്ട്.

സര്‍വ്വേകളിലും

സര്‍വ്വേകളിലും

തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന നേതൃത്വം നടത്തിയ പ്രാഥമിക സര്‍വ്വേകളില്‍ ഈ നാല് സീറ്റുകളിലും കോണ്‍ഗ്രസിന് ഇത്തവണ വിജയിക്കാന്‍ കഴിയുമെന്ന റിപ്പോര്‍ട്ടാണ് ലഭിച്ചിരിക്കുന്നത്.

14 മുതല്‍ 16 വരെ

14 മുതല്‍ 16 വരെ

14 മുതല്‍ 16 വരെ സീറ്റുകള്‍ ഇത്തവണ കേരളത്തില്‍ നിന്ന് നേടാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസും യുഡിഎഫു​ം ഉറച്ചു വിശ്വസിക്കുന്നത്. ഈ കണക്ക്കൂട്ടലുകളില്‍ മുന്നോട്ടു പോവുന്നതിനാല്‍ ഇവിടുത്തെ ജയപരാജയങ്ങള്‍ അന്തിമ സീറ്റുനിലയില്‍ നിര്‍ണ്ണായകമായി മാറും

English summary
lok sabha elections 2019 - congress focus on 4 seats
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X