കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ്-എഎപി സഖ്യം! ശക്തി ആപ്പില്‍ ഒടുവില്‍ പ്രവര്‍ത്തകര്‍ 'അത്"പറഞ്ഞു!ഇനി തിരുമാനം രാഹുലിന്‍റെത്

  • By
Google Oneindia Malayalam News

സംസ്ഥാന ഘടകത്തിന്‍റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്നാണ് ദില്ലിയില്‍ കോണ്‍ഗ്രസ്-എഎപി സഖ്യം പെരുവഴിയില്‍ ആയത്. എഎപി സഖ്യത്തിന് ദേശീയ നേതൃത്വം അനുകൂല നിലപാടായിരുന്നു തുടക്കം മുതലേ സ്വീകരിച്ചിരുന്നത്. പ്രത്യേകിച്ച് രാഹുല്‍ ഗാന്ധി.ഒടുവില്‍ സംസ്ഥാന നേതൃത്വത്തിന്‍റേയും അധ്യക്ഷ ഷീല ദീക്ഷിതിന്‍റേയും ആഗ്രഹത്തിന് വഴങ്ങിയെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഭിന്നിച്ച് പോകുന്നത് ബിജെപിയുടെ വിജയത്തിന് വഴിവെയ്ക്കുമെന്ന ആശങ്ക കോണ്‍ഗ്രസ് നേതൃത്വത്തെ മാറി ചിന്തിച്ചിരിക്കാന്‍ പ്രേരിപ്പിച്ചു.

എന്നാല്‍ പ്രവര്‍ത്തകരുടെ കൂടി ആഗ്രഹത്തിന് അനുസരിച്ച് മാത്രമേ സഖ്യമുള്ളൂവെന്ന് രാഹുല്‍ ഗാന്ധി പ്രഖ്യാപിച്ചു. ഇതോടെ പ്രവര്‍ത്തകരുടെ തിരുമാനമറിയാന്‍ രാഹുല്‍ ശക്തി ആപ്പിന്‍റെ സഹായം തേടി. ശക്തി ആപ് നടത്തിയ സര്‍വ്വേ വിവരങ്ങള്‍ രാഹുല്‍ ഗാന്ധിക്ക് കൈമാറിയെന്നും ഉടന്‍ സഖ്യത്തില്‍ തിരുമാനം അറിയുമെന്നും കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കിയിട്ടുണ്ട്. സര്‍വ്വേ വിശദാംശങ്ങളിലേക്ക്

 രാഹുല്‍ ഗാന്ധിയുടെ തിരുമാനം

രാഹുല്‍ ഗാന്ധിയുടെ തിരുമാനം

ദില്ലിയില്‍ ബിജെപിയെ പരാജയപ്പെടുത്തുകയെന്ന ഒറ്റ ലക്ഷ്യവുമായായിരുന്നു ആംആദ്മിയുമായി കോണ്‍ഗ്രസ് ചര്‍ച്ച തുടങ്ങിയത്. സഖ്യത്തിനായി ഏറ്റവും കൂടുതല്‍ ശ്രമം നടത്തിയത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയായിരുന്നു.

 വാളെടുത്ത് സംസ്ഥാന നേതൃത്വം

വാളെടുത്ത് സംസ്ഥാന നേതൃത്വം

എന്നാല്‍ ബദ്ധവൈരികളായ ആംആദ്മിയുമായി സഖ്യത്തില്‍ എത്തുന്നത് പാര്‍ട്ടിക്ക് തിരിച്ചടിയാകുമെന്ന നിലപാടാണ് സംസ്ഥാന ഘടകം തുടക്കം മുതല്‍ സ്വീകരിച്ചിരുന്നത്.
‌സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിതും തുടക്കം മുതല്‍ തന്നെ എ​എപി സഖ്യത്തിന് എതിരായിരുന്നു.

 ഇനി എന്ത്?

ഇനി എന്ത്?

അതേസമയം സഖ്യ ചര്‍ച്ച തുടങ്ങിയതോടെ തന്നെ സീറ്റ് വിഭജനവും കല്ലുകടിയായി.ദില്ലിയില്‍ മൂന്ന് സീറ്റ് വേണമെന്നായിരുന്നു കോണ്‍ഗ്രസ് നിലപാട് . എന്നാല്‍ രണ്ട് സീറ്റ് മാത്രമേ നല്‍കുള്ളൂവെന്ന് എഎപി നിലപാടെടുത്തതോടെ സഖ്യ ചര്‍ച്ചകള്‍ വഴിമുട്ടി.

 പൊടിതട്ടിയെടുത്ത് രാഹുല്‍ ഗാന്ധി

പൊടിതട്ടിയെടുത്ത് രാഹുല്‍ ഗാന്ധി

ഇതിന് പിന്നാലെ ആംആദ്മിയുമായി ഒരു സഖ്യത്തിനും ഇല്ലെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.തിരഞ്ഞെടുപ്പില്‍ ദില്ലിയിലെ ഏഴ് സീറ്റുകളിലും കോണ്‍ഗ്രസ് തനിച്ചു മത്സരിക്കുമെന്നും ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുമായുള്ള കൂടികാഴ്ചയ്ക്ക് ശേഷം ഷീലാ ദീക്ഷിത് പ്രഖ്യാപിക്കുകയും ചെയ്തു.

 പറയേണ്ടത് പ്രവര്‍ത്തകര്‍

പറയേണ്ടത് പ്രവര്‍ത്തകര്‍

എന്നാല്‍ എഎപി-കോണ്‍ഗ്രസ് സഖ്യ തകര്‍ച്ച ബിജെപിക്ക് അനുകൂലമാകുമെന്ന പൊതുവികാരം ഉയര്‍ന്നതോടെ വീണ്ടും സഖ്യ സാധ്യത പൊടി തട്ടിയെടുക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇതോടെ ദില്ലിയിലെ ബൂത്ത് ലെവല്‍ പ്രവര്‍ത്തകര്‍ക്ക് സഖ്യത്തിനെ കുറിച്ചുള്ള നിലപാടുകള്‍ അറിയിക്കാന്‍ ശക്തി ആപിന്‍റെ സഹായവും തേടി.

 പ്രതീക്ഷയില്‍ എഎപി

പ്രതീക്ഷയില്‍ എഎപി

എഎപി സഖ്യം, സ്ഥാനാര്‍ത്ഥി പട്ടിക എന്നിവയില്‍ പ്രവര്‍ത്തകരുടെ വികാരം മനസ്സിലാക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍റെ ലക്ഷ്യം. കോണ്‍ഗ്രസ് സഖ്യത്തിന് താല്‍പര്യമുണ്ടെന്ന് നേരത്തെ തന്നെ എഎപി തന്നെ പരസ്യമായി വ്യക്തമാക്കിയിട്ടുണ്ട്.

 രാഹുലിന്‍റെ ഒറ്റ ചോദ്യം

രാഹുലിന്‍റെ ഒറ്റ ചോദ്യം

ശക്തി ആപ് വഴി നടത്തിയ സര്‍വ്വേ ഫലം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് സമര്‍പ്പിച്ചിരിക്കുകയാണെന്നും ഉടന്‍ തന്നെ വരും ദിവസങ്ങളില്‍ സഖ്യത്തെ കുറിച്ചുള്ള പ്രഖ്യാപനം അദ്ദേഹം നടത്തുമെന്നും ദില്ലി കോണ്‍ഗ്രസിന്‍റെ ചുമചലയുള്ള പിസി ചാക്കോ വ്യക്തമാക്കി.

 സര്‍വ്വേ ഫലം ഇങ്ങനെ

സര്‍വ്വേ ഫലം ഇങ്ങനെ

ബുധനാഴ്ച വൈകീട്ട് മുതല്‍ വ്യാഴാഴ്ച വൈകീട്ട് വരെയാണ് സര്‍വ്വേ നടത്തിയത്. ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് എഎപിയുമായി സഹകരിക്കണോയെന്നായിരുന്നു ശക്തി ആപ്പുവഴി രാഹുലിന്‍റെ റെക്കോഡഡ് വോയ്സ് എത്തിയത്.

 മറുപടിയുമായി ഷീല ദീക്ഷിത്

മറുപടിയുമായി ഷീല ദീക്ഷിത്

അതേസമയം സഖ്യത്തെ കുറിച്ച് തന്‍റെ നിലപാട് വ്യക്തമാക്കിയെന്നും ഇനി ദേശീയ നേതൃത്വമാണ് ഇക്കാര്യത്തില്‍ തിരുമാനം കൈക്കൊള്ളേണ്ടതെന്നും സംസ്ഥാന അധ്യക്ഷ ഷീല ദീക്ഷിത് പറഞ്ഞു.

 അനുകൂലം തന്നെ

അനുകൂലം തന്നെ

അതേസമയം സര്‍വ്വേ ഫലം വന്നെന്ന വാര്‍ത്തകള്‍ പുറത്തുവന്നതോടെ പ്രതീക്ഷയിലാണ് എഎപി. സര്‍വ്വേയില്‍ സഖ്യത്തിന് അനുകൂലമാണ് പ്രവര്‍ത്തകര്‍ എന്ന നിഗമനാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും എഎപി നേതാക്കള്‍ പറയുന്നു.

 ഔദ്യോഗിക അറിയിപ്പ്

ഔദ്യോഗിക അറിയിപ്പ്

കോണ്‍ഗ്രസുമായി സഖ്യത്തിന് എഎപി എന്നും തയ്യാറാണ്. കോണ്‍ഗ്രസില്‍ നിന്ന് ഔദ്യോഗിക അറിയിപ്പിന് വേണ്ടി കാത്ത് നില്‍ക്കുകയാണ് പാര്‍ട്ടി.സഖ്യത്തില്‍ ഏര്‍പ്പെട്ടാല്‍ മൂന്ന് സീറ്റില്‍ കോണ്‍ഗ്രസും നാല് സീറ്റില്‍ എഎപിയും മത്സരിക്കുമെന്നും എഎപി നേതാക്കള്‍ വ്യക്തമാക്കി.

English summary
Lok Sabha elections 2019: Congress survey results sent to Rahul Gandhi, call on AAP pact soon
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X