കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കിംഗ് മേക്കര്‍മാരെ ലക്ഷ്യമിട്ട് കോണ്‍ഗ്രസ്, ബിജെപി പടിക്കല്‍ കലമുടയ്ക്കും, 7 പേരില്‍ പ്രതീക്ഷ!!

Google Oneindia Malayalam News

ദില്ലി: എക്‌സിറ്റ് പോള്‍ ഫലങ്ങളെയൊക്കെ തള്ളി പ്രതിപക്ഷ പാര്‍ട്ടികള്‍ അടുത്ത നീക്കത്തിനുള്ള ഒരുക്കത്തിലാണ്. പുറമേയ്ക്ക് നിശബ്ദതയിലാണെങ്കിലും ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ് അടക്കമുള്ളവര്‍. അതേസമയം കോണ്‍ഗ്രസ് കിംഗ് മേക്കറാവാന്‍ സാധ്യതയുള്ള പാര്‍ട്ടികളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇവരെ ഒപ്പം നിര്‍ത്താനുള്ള ശ്രമങ്ങളാണ് അടുത്ത 48 മണിക്കൂറില്‍ നടക്കാന്‍ പോകുന്നത്.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഏറ്റവും കഠിനം രണ്ട് പാര്‍ട്ടികളെ ഒപ്പം നിര്‍ത്തുന്നതാണ്. ഇവര്‍ കോണ്‍ഗ്രസിന്റെ യുപിഎ മുന്നണിയുമായി യോജിച്ച് പോകുന്നവരല്ല. പക്ഷേ സോണിയയും രാഹുലും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളും ഇതിനായി രംഗത്തിറക്കിയിട്ടുണ്ട്. കോണ്‍ഗ്രസിന്റെ അനലിറ്റിക്കല്‍ ടീം നല്‍കിയ റിപ്പോര്‍ട്ടില്‍ അഭിപ്രായ സര്‍വേകളില്‍ വസ്തുതാപരമായ പിഴവുകള്‍ നിരവധിയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്നുണ്ട്.

7 കിംഗ് മേക്കര്‍മാര്‍

7 കിംഗ് മേക്കര്‍മാര്‍

മെയ് 23ന് ശേഷം 7 പാര്‍ട്ടികള്‍ കിംഗ് മേക്കറാവുമെന്നാണ് വ്യക്തമാകുന്നത്. പ്രധാനമായും എക്‌സിറ്റ് പോളുകളിലെ ആശയക്കുഴപ്പമാണ് ഇവരുടെ വരവ് ഉറപ്പാക്കുന്നത്. പുറത്തുവിട്ട സര്‍വേകളിലെല്ലാം വോട്ടു ശതമാനത്തില്‍ കാര്യമായ വ്യത്യാസമുണ്ട്. നവീന്‍ പട്‌നായിക്ക്, കെ ചന്ദ്രശേഖര റാവു, ജഗന്‍ മോഹന്‍ റെഡ്ഡി, മമത ബാനര്‍ജി, മായാവതി, അഖിലേഷ് യാദവ്, എംകെ സ്റ്റാലിന്‍ ഇവരാണ് കോണ്‍ഗ്രസിന് മുന്നില്‍ ഇപ്പോഴുള്ള സാധ്യതകള്‍.

പട്‌നായിക്കിനെ അനുനയിപ്പിക്കുമോ?

പട്‌നായിക്കിനെ അനുനയിപ്പിക്കുമോ?

നവീന്‍ പട്‌നായിക്ക് കോണ്‍ഗ്രസുമായി അത്ര നല്ല ബന്ധത്തില്‍ അല്ല ഉള്ളത്. എന്നാല്‍ സോണിയാ ഗാന്ധി പിണക്കം മറന്ന് അദ്ദേഹത്തെ നേരില്‍ വിളിച്ചിരുന്നു. പാര്‍ലമെന്റില്‍ 18 അംഗങ്ങള്‍ പട്‌നായിക്കിനുണ്ട്. ഇത്തവണ 15 സീറ്റ് വരെ ഒഡീഷയില്‍ അദ്ദേഹം നേടിയേക്കും. കോണ്‍ഗ്രസ് ആദ്യമേ പട്‌നായിക്കിനെ സമീപിച്ചത് അദ്ദേഹത്തിന് കിംഗ് മേക്കറാവാന്‍ സാധിക്കും എന്നുറപ്പുള്ളത് കൊണ്ടാണ്. സംസ്ഥാനത്ത് ബിജെപി പ്രധാന എതിരാളിയായി ഉള്ളത് കൊണ്ട് പട്‌നായിക്ക് അവരെ പിന്തുണയ്ക്കില്ല എന്ന ആശ്വാസം സോണിയക്കുണ്ട്.

ബിജെപിക്കൊപ്പം നിന്നവര്‍

ബിജെപിക്കൊപ്പം നിന്നവര്‍

ഇപ്പോഴുള്ള ഏഴ് പാര്‍ട്ടികളില്‍ എല്ലാവരും പല കാലങ്ങളിലായി ബിജെപിയെ പിന്തുണച്ചവരാണ്. നിലവില്‍ മൂന്ന് പേര്‍ ബിജെപിയുമായി അടുപ്പം പുലര്‍ത്തുന്നുണ്ട്. നവീന്‍ പട്‌നായിക്ക് മോദിയെ പലതവണ പ്രശംസിച്ചിരുന്നു. അടുത്തിടെ മോദി പട്‌നായിക്കിനെയും പ്രശംസിച്ചിരുന്നു. ബിജു ജനതാദളിനെ പൂര്‍ണമായും അതുകൊണ്ട് വിശ്വസിക്കാനാവില്ല. മറ്റൊന്ന് ചന്ദ്രശേഖര്‍ റാവുവാണ്. അദ്ദേഹവും അത്തരത്തില്‍ ചിന്തിക്കുന്നുണ്ട്. ജഗന്‍ മോഹന്‍ റെഡ്ഡിയുടെ വൈഎസ്ആര്‍ കോണ്‍ഗ്രസും ഇത്തരത്തില്‍ ചാഞ്ചാട്ടമുള്ളവരാണ്.

കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍

കോണ്‍ഗ്രസ് കണക്ക് കൂട്ടല്‍

ബിജെപി 200 സീറ്റില്‍ താഴെ മാത്രം നേടുകയും എന്‍ഡിഎ കക്ഷികള്‍ 40 സീറ്റില്‍ ഒതുങ്ങുകയും ചെയ്താല്‍ കോണ്‍ഗ്രസിന് വലിയ സാധ്യതയാണ് ഉള്ളത്. പാര്‍ട്ടിയുടെ ടെക്‌നിക്കല്‍ ടീമും ഇത് തന്നെയാണ് വ്യക്തമാക്കുന്നത്. 40 സീറ്റിന്റെ കുറവ് വന്നാല്‍ ബിജെപിയെ പ്രതിരോധത്തിലാക്കാന്‍ കോണ്‍ഗ്രസിന് സാധിക്കും. കോണ്‍ഗ്രസിന് 150 സീറ്റിനുള്ളില്‍ ലഭിക്കുമെന്ന് രാഹുല്‍ ഗാന്ധിയുടെ സംസ്ഥാന വിശകലന വിലയിരുത്തലില്‍ സൂചിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ 7 കിംഗ്മേക്കര്‍മാര്‍ക്ക് വന്‍ സാധ്യത നിലനില്‍ക്കുന്നുണ്ട്.

അനുനയ നീക്കം

അനുനയ നീക്കം

ബിജെപി ഒരിക്കലും നല്‍കാത്ത ഓഫറുകള്‍ ഇവര്‍ക്ക് മുന്നില്‍ വെക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമാണ്. ഇക്കാര്യം പാര്‍ട്ടിയിലെ പ്രമുഖരുമായി രാഹുല്‍ ചര്‍ച്ച ചെയ്തിട്ടുണ്ട്. ഇക്കാര്യം കെസിആറിനെയും നവീന്‍ പട്‌നായിക്കിനെയും അറിയിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ കോണ്‍ഗ്രസ് മന്ത്രിസഭയുണ്ടാക്കിയാല്‍ അതിന്റെ മുന്‍നിരയില്‍ ഈ 7 പാര്‍ട്ടികള്‍ എത്തും. മായാവതിക്ക് നല്ലൊരു പദവി കോണ്‍ഗ്രസ് നല്‍കും. ഉപപ്രധാനമന്ത്രി പദത്തിനും സാധ്യതയുണ്ട്. എക്‌സിറ്റ് പോളുകളില്‍ പറഞ്ഞ പല വോട്ട് ശതമാനവും കഴിഞ്ഞ ദിവസം അവര്‍ തിരുത്തിയിരുന്നു. ഇതും എക്‌സിറ്റ് പോളുകള്‍ പിഴച്ചെന്ന സൂചനയാണെന്ന് കോണ്‍ഗ്രസ് വിശ്വസിക്കുന്നു.

ലക്ഷ്യം ഇങ്ങനെ

ലക്ഷ്യം ഇങ്ങനെ

തെലങ്കാനയില്‍ ടിആര്‍എസ് 13 സീറ്റ് വരെ നേടുമെന്ന് ഉറപ്പാണ്. അത് നിയമസഭാ തിരഞ്ഞെടുപ്പിലെ അതേ ട്രെന്‍ഡാണ്. ആന്ധ്രയില്‍ ജഗന്‍ മോഹന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് 20 വരെ നേടിയേക്കും. ബംഗാളില്‍ 35 സീറ്റില്‍ മമതയ്ക്ക് സാധ്യതയുണ്ട്. യുപിയില്‍ മഹാസഖ്യം 60 സീറ്റ് വരെ നേടുമെന്നും ഉറപ്പിക്കാം. സ്റ്റാലിന്റെ ഡിഎംകെ സഖ്യം തമിഴ്‌നാട്ടിലെ 39 സീറ്റും തൂത്തുവാരിയാല്‍ അദ്ഭുതപ്പെടാനില്ല. ഈ പാര്‍ട്ടികള്‍ക്ക് എല്ലാം കൂടി 167 സീറ്റുകള്‍ ഉണ്ട്.

48 മണിക്കൂര്‍ പോരാട്ടം

48 മണിക്കൂര്‍ പോരാട്ടം

എക്‌സിറ്റ് പോളുകളെ ബിജെപിയും വിശ്വസിക്കുന്നില്ല. അവരും സജീവ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പക്ഷേ കൂടുതല്‍ സഖ്യത്തിനായി അവര്‍ ശ്രമിക്കാത്തതാണ് കോണ്‍ഗ്രസിന് ഗുണകരം. ഈ പാര്‍ട്ടികളെ ആദ്യമേ സമീപിച്ചതും കോണ്‍ഗ്രസിനുള്ള നേട്ടമാണ്. അമിത് ഷായുടെ തന്ത്രത്തെ സോണിയാ ഗാന്ധിയുടെ നീക്കങ്ങള്‍ പ്രതിരോധിച്ചുവെന്നാണ് വ്യക്തമാകുന്നത്. 167 സീറ്റുകള്‍ക്കൊപ്പം കോണ്‍ഗ്രസിന്റെ 150 സീറ്റുകള്‍ കൂടി വരുമ്പോള്‍ 300 സീറ്റിന് മുകളിലേക്ക് പ്രതിപക്ഷം പോകുമെന്ന് രാഹുലും ഉറപ്പിക്കുന്നു. ഓഹരി വിപണിയില്‍ കുതിപ്പുണ്ടാക്കാനായി സര്‍വേ നടത്തിയെന്ന സൂചനയും കോണ്‍ഗ്രസ് ക്യാമ്പിലുണ്ട്.

ലോക്സഭ തിരഞ്ഞെടുപ്പ് 2019

പ്രഗ്യാ സിംഗിന് കുരുക്കിടാന്‍ കോണ്‍ഗ്രസ്, സുനില്‍ ജോഷിയുടെ കൊലപാതക കേസ് പുനരന്വേഷിക്കുന്നു!!പ്രഗ്യാ സിംഗിന് കുരുക്കിടാന്‍ കോണ്‍ഗ്രസ്, സുനില്‍ ജോഷിയുടെ കൊലപാതക കേസ് പുനരന്വേഷിക്കുന്നു!!

English summary
lok sabha elections 2019 congress try to earn support of 7 kingmakers may have advantage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X