കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെയും അമിത് ഷായുടെയും ഭാവി തിങ്കളാഴ്ച അറിയാം; സുപ്രീംകോടതി നിര്‍ദേശം നല്‍കി

Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാക്കുമെതിരെ കോണ്‍ഗ്രസ് നല്‍കിയ എല്ലാ തിരഞ്ഞെടുപ്പ് ഹര്‍ജികളിലും തിങ്കളാഴ്ച തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന് ഇതുസംബന്ധിച്ച് സുപ്രീംകോടതി പ്രത്യേക നിര്‍ദേശം നല്‍കി. മോദിയും ഷായും തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചു പ്രചാരണം നടത്തിയെന്നാണ് കോണ്‍ഗ്രസ് കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി എടുക്കാത്തതിനാലാണ് കോടതിയെ സമീപിച്ചതെന്നും കോണ്‍ഗ്രസ് ബോധിപ്പിച്ചിരുന്നു. എല്ലാ പരാതികളും തിങ്കളാഴ്ചക്കകം തീര്‍പ്പാക്കാന്‍ കോടതി തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടു.

Modi

മോദിക്കും ഷാക്കുമെതിരെ 11 പരാതികളാണുള്ളത്. ഇതുവരെ ഒന്നിലും നടപടി എടുത്തില്ലെന്നാണ് കഴിഞ്ഞാഴ്ച കോണ്‍ഗ്രസ് സമര്‍പ്പിച്ച ഹര്‍ജിയില്‍ ബോധിപ്പിച്ചത്. എന്നാല്‍ വ്യാഴാഴ്ച കമ്മീഷന്‍ രണ്ടു പരാതികളില്‍ തീരുമാനമെടുത്തു. രണ്ടിലും മോദിക്കു ക്ലീന്‍ ചിറ്റ് നല്‍കുകയായിരുന്നു കമ്മീഷന്‍. നടപടി റിപ്പോര്‍ട്ട് പരാതിക്കാരായ കോണ്‍ഗ്രസിന് നല്‍കിയിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് മനു അഭിഷേക് സിങ്വി ആരോപിച്ചിരുന്നു.

അടുത്ത ബുധനാഴ്ചക്കകം എല്ലാ പരാതികളിലും തീരുമാനം എടുക്കാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയെ ബോധിപ്പിച്ചു. എന്നാല്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് കൂടുതല്‍ സമയം നല്‍കിയില്ല. തിങ്കളാഴ്ചക്കകം നടപടി എടുക്കണമെന്ന് നിര്‍ദേശം നല്‍കി. വിശദമായ അന്വേഷണത്തിന് ശേഷമേ നടപടി എടുക്കാന്‍ സാധിക്കൂ. അതുകൊണ്ട് സമയം വേണം എന്ന് കമ്മീഷന്‍ വീണ്ടും ആവശ്യപ്പെട്ടു. പക്ഷേ കോടതി സമയം നല്‍കില്ലെന്ന് ആവര്‍ത്തിച്ചു.

കോണ്‍ഗ്രസിനെ പറ്റിച്ച് ജെഡിഎസ് പാലം വലിച്ചു; ബിജെപിക്ക് വോട്ട് മറിച്ചെന്ന് മന്ത്രി, വന്‍ വിവാദംകോണ്‍ഗ്രസിനെ പറ്റിച്ച് ജെഡിഎസ് പാലം വലിച്ചു; ബിജെപിക്ക് വോട്ട് മറിച്ചെന്ന് മന്ത്രി, വന്‍ വിവാദം

ചട്ടലംഘനം നടന്ന ആരോപണങ്ങള്‍ തുടര്‍ച്ചയായി ഉയര്‍ന്ന വേളയില്‍ കഴിഞ്ഞമാസം സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷനെ വിമര്‍ശിച്ചിരുന്നു. കമ്മീഷന്റെ അധികാര പരിധി അവര്‍ വിവരിച്ചു. വിദ്വേഷ പ്രസംഗത്തിനെതിരെ നടപടിയെടുക്കാന്‍ പരിധിയുണ്ടെന്നാണ് കമ്മീഷന്‍ ബോധിപ്പിച്ചത്. നിങ്ങളുടെ അധികാരത്തെ കുറിച്ച ബോധമില്ലേ എന്നായിരുന്നു കോടതിയുടെ മറുചോദ്യം.

English summary
Elections 2019: Decide By Monday, Top Court Tells Election Body On Complaints Against PM
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X