Get Updates
Get notified of breaking news, exclusive insights, and must-see stories!

പണികിട്ടാന്‍ സാധ്യത 160 സീറ്റിലെന്ന് ബിജെപി; ബിഹാറും മഹാരാഷ്ട്രയും 'ബ്ലാക്ക് ലിസ്റ്റില്‍'

ദില്ലി: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള "വിജയിക്കാൻ പ്രയാസമുള്ള" 144 സീറ്റുകളുടെ പട്ടിക ബി ജെ പി നേരത്ത തയ്യാറാക്കിയിരുന്നു. ഈ മണ്ഡലങ്ങളില്‍ പ്രമുഖ നേതാക്കള്‍ക്ക് തന്നെ ചുമതല നല്‍കികൊണ്ടുള്ള പ്രവർത്തനങ്ങളായിരുന്നു ബി ജെ പി നടത്തി വന്നിരുന്നത്. ഇപ്പോഴിതാ ഈ പട്ടികയിലെ സീറ്റുകളുടെ എണ്ണം ബി ജെ പി 144 ല്‍ നിന്നും 160 ആയി ഉയർത്തിയിരിക്കുകയാണ്. ബീഹാറിലെയും മഹാരാഷ്ട്രയിലെയും പ്രത്യേക സാഹചര്യം കണക്കിലെടുത്താണ് 16 സീറ്റുകളെക്കൂടി ഈ പട്ടികയിലേക്ക് ചേർത്തിരിക്കുന്നത്.

ബീഹാറിൽ പാർട്ടിക്ക് സഖ്യകക്ഷിയായ

ബീഹാറിൽ പാർട്ടിക്ക് സഖ്യകക്ഷിയായ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെ ഡി യുവിനെ ഈ വർഷം ആദ്യം നഷ്ടമായപ്പോൾ, മഹാരാഷ്ട്രയിൽ നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ സഖ്യമായ മഹാ വികാസ് അഘാഡിയിൽ നിന്നും കടുത്ത പോരാട്ടം നേരിടാൻ സാധ്യതയുണ്ട്. എൻ സി പി, കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എന്നിവരാണ് മഹാ വികാസ് അഘാഡി സഖ്യത്തിലുള്ളത്.

2019ലെ തിരഞ്ഞെടുപ്പിൽ ബിഹാറില്‍ ബി ജെ പിയും

2019ലെ തിരഞ്ഞെടുപ്പിൽ ബിഹാറില്‍ ബി ജെ പിയും ജെ ഡി യുവും 17 ലോക്‌സഭാ സീറ്റുകളിൽ വീതം മത്സരിച്ചിരുന്നു. ബി ജെ പി എല്ലാ സീറ്റിലും വിജയിച്ചപ്പോൾ ജെഡിയുവിന് ഒരെണ്ണം മാത്രമാണ് നഷ്ടമായത്. സംസ്ഥാനത്തെ 40 ലോക്സഭാ സീറ്റുകളിൽ ബിജെപിയുടെ മറ്റൊരു സഖ്യകക്ഷിയായ ലോക് ജനശക്തി പാർട്ടി (എൽ ജെ പി) ആറെണ്ണവും നേടി. അന്ന് കോൺഗ്രസിന് ഒരെണ്ണത്തിൽ മാത്രമായിരുന്നു ജയിക്കാനായത്. ബാക്കിയുള്ള 39 സീറ്റിലും ബി ജെ പി സഖ്യം വിജയിച്ചു കയറി.

ബി ‌ജെ‌ പിയുടെ നേരത്തെയുള്ള 144 സീറ്റുകളുടെ പട്ടികയിൽ

ബി ‌ജെ‌ പിയുടെ നേരത്തെയുള്ള 144 സീറ്റുകളുടെ പട്ടികയിൽ ബിഹാറിൽ നിന്നുള്ള നവാഡ, വൈശാലി, വാൽമീകി നഗർ, കിഷൻ‌ഗഞ്ച് എന്നിവ ഉൾപ്പെടേയുള്ള 4 മണ്ഡലങ്ങളായിരുന്നു ഉണ്ടായിരുന്നത്. നിതീഷ് കുമാർ എൻ ഡി എ സഖ്യത്തിൽ നിന്ന് വേർപിരിഞ്ഞതോടെ, എൽ ജെ പിക്കും മറ്റ് ചെറു സഖ്യകക്ഷികൾക്കും സീറ്റ് നൽകിയതിന് ശേഷം ബി ജെ പിക്ക് കൂടുതൽ മണ്ഡലങ്ങളിൽ മത്സരിക്കേണ്ടിവരും. ഇതോടെ പാർട്ടി ആറ് സീറ്റുകൾ കൂടി പട്ടികയിൽ ചേർക്കുകയായിരുന്നു. ജഞ്ജർപൂർ, സുപൗൾ, ഗയ, പൂർണിയ, കതിഹാർ, മുൻഗർ എന്നിവയാണ് ഈ ആറ് സീറ്റുകളും. നിലവിൽ ഈ ആറ് സീറ്റുകളും ജെ ഡി യുവിന്റെ കൈവശമാണ്.

Hair lose: മുടി കൊഴിയുന്നോ? എങ്കില്‍ ഉറപ്പായും ഡോക്ടറെ കാണണം, പക്ഷെ എപ്പോള്‍ മുതല്‍

മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കീഴിലുള്ള

മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ കീഴിലുള്ള എം‌വി‌എ സർക്കാർ തകർന്ന മഹാരാഷ്ട്രയിൽ, അന്നത്തെ ശിവസേന എം‌എൽ‌എയും നിലവിലെ മുഖ്യമന്ത്രിയുമായ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ബാലാസാഹെബാഞ്ചി ശിവസേനയുമായി ചേർന്ന് ബി ജെ പി ഇപ്പോൾ അധികാരത്തിലാണ്. എന്നാൽ പുതിയ സർക്കാരിനെതിരെ എംവിഎ ഉറച്ചുനിൽക്കുന്നതോടെ, സംസ്ഥാനത്തെ 'ബുദ്ധിമുട്ടുള്ള' സീറ്റുകളുടെ പട്ടികയിലേക്ക് ബിജെപി പത്ത് സീറ്റുകൾ കൂടി ചേർക്കുകയായിരുന്നു.

 ബാരാമതി, ചന്ദ്രപൂർ, ഷിർപൂർ, സത്താറ

ബാരാമതി, ചന്ദ്രപൂർ, ഷിർപൂർ, സത്താറ തുടങ്ങിയ ഈ സീറ്റുകളിലെ മേധാവിത്വം എൻ സി പി, കോൺഗ്രസ്, ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന അല്ലെങ്കിൽ സ്വതന്ത്ര എം എൽ എമാർ എന്നിവരുടെ കൈവശമാണ്. ഇതിന് പുറമെ പാർട്ടിയുടെ "വിജയിക്കാൻ പ്രയാസമുള്ള" സീറ്റുകളുടെ പട്ടികയിൽ തെലങ്കാന, തമിഴ്‌നാട്, കേരളം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവ ചിലത് ഇതിനകം തന്നെ ഉൾപ്പെടുത്തിയിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+